മാ​ലി​ന്യം ത​ള്ളാ​നെ​ത്തി​യ ടി​പ്പ​റു​ക​ൾ പി​ടി​കൂ​ടി
Tuesday, February 19, 2019 1:17 AM IST
പ​രി​യാ​രം: ടി​പ്പ​ർ ലോ​റി​ക​ളി​ൽ നി​റ​യെ മാ​ലി​ന്യ​ങ്ങ​ളു​മാ​യി റോ​ഡ​രി​കി​ലെ പ​റ​മ്പി​ൽ ത​ള്ളാ​ൻ എ​ത്തി​യ സം​ഘ​ത്തെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പോ​ലീ​സി​ലേ​ൽ​പ്പി​ച്ചു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ന​രീ​ക്കാം​വ​ള്ളി ചെ​റു​പ്പാ​റ അ​ങ്ക​ണ​വാ​ടി​ക്ക​ടു​ത്ത പ​റ​മ്പി​ലെ കു​ഴി​യി​ൽ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ളും മ​ദ്യ​ക്കു​പ്പി​ക​ളും ക​ക്കൂ​സ് മാ​ലി​ന്യ​ങ്ങ​ളു​മ​ട​ക്കം നി​റ​ച്ച് കെ​എ​ൽ13- എ​സ്-9991, കെ​എ​ൽ 13- ഡ​ബ്ലു- 5729 എ​ന്നീ ടി​പ്പ​റു​ക​ളി​ൽ കൊ​ണ്ടു​വ​ന്ന് ത​ള്ളു​ക​യാ​യി​രു​ന്നു. സ​മീ​പ​വാ​സി​യാ​യ വീ​ട്ട​മ്മ വി​ളി​ച്ച​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ സം​ഘ​ടി​ച്ച് വാ​ഹ​ന​ങ്ങ​ൾ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.
പ​രി​യാ​രം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ടി​പ്പ​റു​ക​ൾ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഡ്രൈ​വ​ർ​മാ​രാ​യ മീ​ത്ത​ലെ പു​ര​യി​ൽ ഷാ​ജി (39) അ​റ​ത്തി​പ്പ​റ​മ്പ് ,പി.​പി.​വൈ​ശാ​ഖ് (26) പ​ടി​ഞ്ഞാ​റ​റ പു​ര​യി​ൽ ക​ട​ന്ന​പ്പ​ള്ളി കി​ഴ​ക്കേ​ക്ക​ര എ​ന്നി​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു.