മി​ന്ന​ൽ ഹ​ർ​ത്താ​ലി​ൽ വ​ല​ഞ്ഞ് ജ​നം
Tuesday, February 19, 2019 1:17 AM IST
ക​ണ്ണൂ​ർ: യൂ​ത്ത് കോ​ൺ​ഗ്ര​സ് രാ​ത്രി വൈ​കി പ്ര​ഖ്യാ​പി​ച്ച ഹ​ർ​ത്താ​ലി​ൽ വ​ല​ഞ്ഞ് ജ​നം. ജി​ല്ല​യി​ൽ ഹ​ർ​ത്താ​ൽ പൂ​ർ​ണവും ശാ​ന്ത​വു​മാ​യി​രു​ന്നു. യാ​തൊ​രു അ​ക്ര​മ സം​ഭ​വ​ങ്ങ​ളും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. രാ​വി​ലെ ജോ​ലി​ക്ക് പോ​കാ​ൻ ത​യാ​റാ​റെ​ടു​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ഹ​ർ​ത്താ​ൽ വി​വ​രം പ​ല​രും അ​റി​യു​ന്ന​ത്. രാ​വി​ലെ പ​തി​വു​പോ​ലെ ക​ട​ക​ന്പോ​ള​ങ്ങ​ൾ തു​റ​ന്നു.
​സ്വ​കാ​ര്യ ബ​സ് ഉ​ൾ​പ്പെ​ടെ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.​എ​ന്നാ​ൽ ഒ​ൻ​പ​തോ​ടെ ചി​ത്രം മാ​റി.​ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ന​ഗ​ര​ത്തി​ൽ കൂ​ട്ട​മാ​യി എ​ത്തി​യ​തോ​ടെ തു​റ​ന്ന ക​ട​ക​ൾ അ​ട​പ്പി​ച്ചു.​
ഇ​തോ​ടെ സ്വ​കാ​ര്യ ബ​സു​ക​ൾ ഓ​ട്ടം അ​വ​സാ​നി​പ്പി​ക്കു​ക​യും ചെ​യ്തു.​ കെ​എ​സ്ആ​ർ​ടി​സി ക​ണ്ണൂ​ർ ഡി​പ്പോ​യി​ൽനി​ന്ന് രാ​വി​ലെ ര​ണ്ട് സ​ർ​വീ​സു​ക​ൾ മാ​ത്ര​മാ​ണ് ന​ട​ത്തി​യ​ത്.​ അ​തി​രാ​വി​ലെ ക​ണ്ണൂ​ർ എയ​ർ​പോ​ർ​ട്ടി​ലേ​ക്കും ബം​ഗ​ളൂരു​വി​ലേ​ക്കും.​ പി​ന്നീ​ട് എ​ല്ലാ സ​ർ​വീ​സു​ക​ളും നി​ർ​ത്തി​വയ്​ക്കു​ക​യാ​യി​രു​ന്നു.​ന​ഗ​ര​ത്തി​ൽ ചു​രു​ക്കം സ്വ​കാ​ര്യവാ​ഹ​ന​ങ്ങ​ളും ചി​ല ഓ​ട്ടോ​റി​ക്ഷ​ക​ളും സ​ർ​വീ​സ് ന​ട​ത്തി.​ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ൽ ഹാ​ജ​ർ നി​ല വ​ള​രെ കു​റ​വാ​യി​രു​ന്നു.​ സ്വ​കാ​ര്യ ബ​സു​ക​ളും കെ​എ​സ്ആ​ർ​ടി​സി​യും സ​ർ​വീ​സ് നി​ർ​ത്തി​യ​തോ​ടെ പ​ല​ർ​ക്കും ജോ​ലി സ്ഥ​ല​ത്ത് എ​ത്തി​ച്ചേ​രാ​ൻ സാ​ധി​ച്ചി​ല്ല.
ക​ള​ക്ട​റേ​റ്റി​ൽ ഇ​രു​പ​ത് ശ​ത​മാ​ന​ത്തി​ൽ താ​ഴെ മാ​ത്ര​മാ​ണ് ജോ​ലി​ക്ക് ഹാ​ജ​രാ​യ​ത്.​ ബാ​ങ്കു​ക​ളും സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളും തു​റ​ന്നി​ല്ല.​ സ്കൂ​ളു​ക​ളും കോ​ളജു​ക​ളും പ്ര​വ​ർ​ത്തി​ച്ചി​ല്ല.​ ജി​ല്ലാ​ശു​പ​ത്രി​യി​ൽ രോ​ഗി​ക​ൾ ന​ന്നേ​കു​റ​വാ​യി​രു​ന്നു.​ റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ െട്ര​യി​ൻ ഇ​റ​ങ്ങി​യ യാ​ത്ര​ക്കാ​രെ സ​ഹാ​യി​ക്കാ​ൻ പോ​ലീ​സ് എ​ത്തി.​ടൗ​ൺ എ​സ്ഐ ശ്രീ​ജി​ത്ത് കൊ​ടേ​രി​യു​ടെ നേ​തൃത്വ​ത്തി​ൽ പോ​ലീ​സ് വാ​ഹ​ന​ങ്ങ​ളി​ൽ യാ​ത്ര​ക്കാ​രെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ എ​ത്തി​ച്ചു.​ത​ളി​പ്പ​റ​ന്പ്, ത​ല​ശേ​രി, കൂ​ത്തു​പ​റ​ന്പ്, ഇ​രി​ട്ടി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​രെ പോ​ലീ​സ് വാ​ഹ​ന​ങ്ങ​ളി​ൽ എ​ത്തി​ച്ചു.​
പി​ങ്ക് പോ​ലീ​സും യാ​ത്ര​ക്കാ​രെ സ​ഹാ​യി​ച്ചു.​ ന​ഗ​ര​ത്തി​ലെ ക​ട​ക​ൾ അ​ട​ഞ്ഞു കി​ട​ന്നു. ​മാ​ർ​ക്ക​റ്റ് റോ​ഡ് വി​ജ​ന​മാ​യി​രു​ന്നു. ഉ​ച്ച​യോ​ടെ ന​ഗ​ര​ത്തി​ൽ എ​ത്തി​യ യാ​ത്ര​ക്കാ​ർ​ക്ക് വി​വി​ധ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ റെ​യി​ൽവേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തും പ​ഴ​യ ബ​സ് സ്റ്റാ​ൻഡി​ലും ഭ​ക്ഷ​ണ​പ്പൊ​തി വി​ത​ര​ണം ചെ​യ്ത​ത് ആ​ശ്വാ​സ​മാ​യി.