ധീ​ര ജ​വാ​ൻ​മാ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി
Tuesday, February 19, 2019 1:19 AM IST
ആ​ല​ക്കോ​ട്: ര​യ​റോം ദി​പം ജ​ന​ശ്രീ ഒ​ന്നാം വാ​ർ​ഷി​ക​വും കാ​ഷ്മീ​രി​ലെ പു​ൽ​വാ​മ​യി​ലു​ണ്ടാ​യ ഭീക​രാ​ക്ര​മ​ണ​ത്തി​ൽ വീ​ര​മൃ​ത്യു വ​രി​ച്ച ധീ​ര ജ​വാ​ൻ​മാ​ർ​ക്കു​ള്ള ആ​ദ​രാ​ഞ്ജ​ലി​യും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം സു​മി​ത്ര ഭാ​സ്ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. യോ​ഗ​ത്തി​ൽ ജ​ന​ശ്രീ ചെ​യ​ർ​മാ​ൻ കെ.​വി.​കു​ഞ്ഞ​മ്പു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദി​പം തെ​ളി​ച്ചാ​ണ് ആ​ദ​രാഞ്ജ​ലി അ​ർ​പ്പി​ച്ച​ത്. ജോ​യി കാ​രി​ക്കാ​ട്ടി​ൽ, സോ​ളി​മാ​ത്യു, ഉ​ഷ ബാ​ബു, കെ.​ജി അ​ശോ​ക​ൻ, ആ​ൻ​സി പാ​ല​ക്ക​ൽ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

മ​ല​യോ​രത്ത് ക​ശു​വ​ണ്ടി ഉ​ത്പാ​ദ​നം കു​റ​ഞ്ഞു

ആ​ല​ക്കോ​ട്: മ​ല​യോ​ര മേ​ഖ​ല​ക​ളി​ൽ ക​ശു​വ​ണ്ടി ഉ​ത്പാ​ദ​നം കു​ത്ത​നെ കു​റ​ഞ്ഞു. കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​മാ​ണ് ഉ​ത്പാ​ദ​ന​ക്കു​റ​വി​ന് കാ​ര​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്. മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ ഫെ​ബ്രു​വ​രി​യോ​ടെ ത​ന്നെ ക​ട​ക​ളി​ൽ ട​ൺ ക​ണ​ക്കി​ന് ക​ശു​വ​ണ്ടി എ​ത്താ​റു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ മു​ൻ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് ഇ​ക്കു​റി ഗ​ണ്യ​മാ​യ കു​റ​വ് സം​ഭ​വി​ച്ചെ​ന്ന് വ്യാ​പാ​രി​ക​ളും പ​റ​യു​ന്നു. മ​ഴ നീ​ണ്ടു​നി​ന്ന​തും മ​ഞ്ഞു​വീ​ഴ്ച​യു​മാ​ണ് ഉ​ത്പാ​ദ​നം കു​റ​യാ​ൻ കാ​ര​ണം. മ​ണ​ക്ക​ട​വ്. ചീ​ക്കാ​ട് , കാ​പ്പി​മ​ല, പ​ര​പ്പ, നെ​ടു​വോ​ട് ,നാ​യ​രു​മ​ല, മൂ​ന്നാം കു​ന്ന് ഭാ​ഗ​ങ്ങ​ളി​ൽ ഉ​ത്പാ​ദ​നം വ​ള​രെ കു​റ​വാ​ണ്. പ​ല ക​ശു​മാ​വി​ൻ തോ​ട്ട​ങ്ങ​ളും ഇ​ത്ത​വ​ണ പൂ​ത്തി​ട്ടു പോ​ലു​മി​ല്ല. ഇ​തോ​ടൊ​പ്പം ക​ശു​വ​ണ്ടി​ക്ക് വ​ലി​പ്പ​ക്കു​റ​വും തൂ​ക്ക​ക്കു​റ​വും ഉ​ണ്ടാ​യി​ട്ടു​ണ്ട്.