സൗ​ജ​ന്യ ക​ലാ പ​രി​ശീ​ല​ന ക്ലാ​സ്
Tuesday, February 19, 2019 1:19 AM IST
ആ​ല​ക്കോ​ട്: സം​സ്ഥാ​ന സാം​സ്കാ​രി​ക വ​കു​പ്പും ത​ളി​പ്പ​റ​ന്പ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തും ന​ടു​വി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന സൗ​ജ​ന്യ ക​ലാ പ​രി​ശീ​ല​ന ക്ലാ​സ് ക​രു​വ​ഞ്ചാ​ൽ ആ​ർ​ട്സ് അ​ക്കാ​ദ​മി​യി​ൽ 24ന് ​രാ​വി​ലെ 10ന് ​ന​ട​ക്കും. പൊ​തു​ജ​ന​ങ്ങ​ൾ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും സൗ​ജ​ന്യ ക​ലാ​പ​രി​ശീ​ല​നം ന​ൽ​കും.
ഒ​രു​വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന പ​രി​ശീ​ല​ന പ​രി​പാ​ടി​യാ​ണി​ത്. തെ​യ്യം, നാ​ട​ൻ​പാ​ട്ട്, കോ​ൽ​ക്ക​ളി, ചി​ത്ര​ര​ച​ന, പൂ​ര​ക്ക​ളി, മ​റ​ത്തു​ക​ളി, തി​രു​വാ​തി​ര എ​ന്നീ ഇ​ന​ങ്ങ​ളി​ലാ​ണു പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത്.പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ൽ ചേ​രാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് ന​ടു​വി​ൽ പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ എ​ൽ​പി, യു​പി, ഹൈ​സ്കൂ​ൾ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ളി​ൽ 20ന് ​മു​ന്പ് പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യാം.