ആ​ചാ​രസ്ഥാ​നി​ക​ർ​ക്കും കോ​ല​ധാ​രി​ക​ൾ​ക്കും ധ​ന​സ​ഹാ​യം
Tuesday, February 19, 2019 1:19 AM IST
ക​ണ്ണൂ​ർ: ഉ​ത്ത​ര​മ​ല​ബാ​റി​ലെ ആ​ചാ​ര സ്ഥാ​നി​ക​ർ, കോ​ല​ധാ​രി​ക​ൾ എ​ന്നി​വ​ർ​ക്കു​ള്ള പ്ര​തി​മാ​സ വേ​ത​ന വി​ത​ര​ണ പ​ദ്ധ​തി പ്ര​കാ​രം ധ​ന​സ​ഹാ​യം കൈ​പ്പ​റ്റു​ന്ന​വ​ർ​ക്കു​ള്ള 2018 ഓ​ഗ​സ്റ്റ് മു​ത​ൽ 2018 ഡി​സം​ബ​ർ വ​രെ​യു​ള്ള വേ​ത​ന കു​ടി​ശി​ക നാളെ മു​ത​ൽ മ​ല​ബാ​ർ ദേ​വ​സ്വം ബോ​ർ​ഡ് ത​ല​ശേ​രി അ​സി​സ്റ്റ​ന്‍റ് ക​മീ​ഷ​ണ​റു​ടെ ഓ​ഫീ​സി​ൽ വി​ത​ര​ണം ചെ​യ്യും. ക​ണ്ണൂ​ർ, മാ​ന​ന്ത​വാ​ടി താ​ലൂ​ക്കു​ക​ളി​ലു​ള്ള​വ​ർ​ക്ക് 20, 21 തീ​യ​തി​ക​ളി​ലും ത​ല​ശേ​രി, ഇ​രി​ട്ടി, വ​ട​ക​ര താ​ലൂ​ക്കു​ക​ളി​ലു​ള്ള​വ​ർ​ക്ക് 22നും ​വി​ത​ര​ണം ചെ​യ്യും. വേ​ത​നം കൈ​പ്പ​റ്റാ​നാ​യി ഫോ​ട്ടോ പ​തി​ച്ച തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ്, ദേ​ശ​സാ​ത്കൃ​ത ബാ​ങ്കി​ലെ അ​ക്കൗ​ണ്ടി​ന്‍റെ പാ​സ് ബു​ക്ക് പ​ക​ർ​പ്പ്, ജോ​ലി ചെ​യ്തു​വ​രു​ന്നതാ​യി കാ​ണി​ക്കു​ന്ന ക്ഷേ​ത്ര​ഭ​ര​ണാ​ധി​കാ​രി​യു​ടെ സാ​ക്ഷ്യ​പ​ത്രം എ​ന്നി​വ സ​ഹി​തം ഹാ​ജ​രാ​വു​ക.