അ​തി​ജീ​വ​നം ഡോ​ക്യു​ഫെ​സ്റ്റ് 25 മു​ത​ല്‍ തൃ​ക്ക​രി​പ്പൂ​രി​ല്‍
Tuesday, February 19, 2019 1:19 AM IST
കാ​സ​ർ​ഗോ​ഡ്: സം​സ്ഥാ​ന മ​ന്ത്രി​സ​ഭ​യു​ടെ ആ​യി​രം ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ "അ​തി​ജീ​വ​നം ഡോ​ക്യു​മെ​ന്‍റ​റി ഫെ​സ്റ്റി​വ​ല്‍ 2019' 25 മു​ത​ല്‍ 27 വ​രെ തൃ​ക്ക​രി​പ്പൂ​ര്‍ ടൗ​ണി​ല്‍ ന​ട​ക്കും. 25 ന് ​ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് തൃ​ക്ക​രി​പ്പൂ​ര്‍ സി.​എ​ച്ച്. മു​ഹ​മ്മ​ദ് കോ​യ സ്മാ​ര​ക ടൗ​ണ്‍ ഹാ​ളി​ല്‍ "പ്ര​ള​യശേ​ഷം ഹൃ​ദ​യ​പ​ക്ഷം' എ​ന്ന ഡോ​ക്യു​മെ​ന്‍റ​റി​യു​ടെ പ്ര​ദ​ര്‍​ശ​ന​ത്തോ​ടെ​യാ​കും പ​രി​പാ​ടി​ക​ള്‍​ക്ക് തു​ട​ക്ക​മാ​കു​ന്ന​ത്. എം.​രാ​ജ​ഗോ​പാ​ല​ന്‍ എം​എ​ല്‍​എ, ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ഡി. സ​ജി​ത് ബാ​ബു, തൃ​ക്ക​രി​പ്പൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​പി. ഫൗ​സി​യ, ഡോ.​വി.​പി.​പി. മു​സ്ത​ഫ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും. ഫെ​സ്റ്റി​വ​ലി​ല്‍ 15 ഡോ​ക്യു​മെ​ന്‍റ​റി​ക​ള്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കു​ക​യും സം​വാ​ദ​ങ്ങ​ളും പ്ര​ഭാ​ഷ​ണ​ങ്ങ​ളും സം​ഘ​ടി​പ്പി​ക്കു​ക​യും ചെ​യ്യും.
പ്ര​ള​യ​ശേ​ഷം ഹൃ​ദ​യ​പ​ക്ഷം (എം.​വേ​ണു​കു​മാ​ര്‍), ക്ഷേ​ത്ര​പ്ര​വേ​ശ​ന വി​ളം​ബ​രം സ​മ​ര വി​ജ​യ​വീ​ഥി​ക​ള്‍ (വി​നോ​ദ് മ​ങ്ക​ര), പ്രേം​ജി-​ഏ​ക​ലോ​ച​ന ജ​ന്മം (നീ​ല​ന്‍), ക​ട​മ്മ​ന്‍ പ്ര​കൃ​തി​യു​ടെ പ​ട​യ​ണി​ക്കാ​ര​ന്‍-​ക​ട​മ്മനി​ട്ട രാ​മ​കൃ​ഷ്ണ​ന്‍ (ആ​ര്‍.​ജ​യ​രാ​ജ്, പി. ​പ​ത്മ​രാ​ജ​ന്‍ മ​ല​യാ​ള​ത്തി​ന്‍റെ ഗ​ന്ധ​ര്‍​വ​ന്‍ (ടി.​രാ​ജീ​വ് നാ​ഥ്), അ​ഴീ​ക്കോ​ട് മാ​ഷ് (എം.​ജി. ശ​ശി), എ​ന്‍.​പി. മു​ഹ​മ്മ​ദ് (പി.​ടി. കു​ഞ്ഞു​മു​ഹ​മ്മ​ദ്), ദേ​വ​നാ​യ​ക​ന്‍ പ്രേം​ന​സീ​ര്‍ (വി.​ആ​ര്‍. ഗോ​പി​നാ​ഥ്), വ​ള്ള​ത്തോ​ള്‍ മ​ഹാ​ക​വി (കെ.​ജി. ജോ​ര്‍​ജ്), പ്ര​ഫ. എം.​കെ. സാ​നു-​മ​നു​ഷ്യ​നെ സ്‌​നേ​ഹി​ച്ച ഒ​രാ​ള്‍ (കെ. ​മ​ധു​പാ​ല്‍), ക​ഥാ​ക​ഥ​ന​ത്തി​ന്‍റെ രാ​ജ​ശി​ല്‍​പ്പി-​വി. സാം​ബ​ശി​വ​ന്‍ (പി.​ബാ​ല​ച​ന്ദ്ര​ന്‍), വൈ​ലോ​പ്പി​ള്ളി ഒ​രു കാ​വ്യ​ജീ​വി​തം (പ്രി​യ​ന​ന്ദ​ന്‍), രാ​മു കാ​ര്യാ​ട്ട് സ്വ​പ്‌​ന​വും സി​നി​മ​യും (ടി.​ച​ന്ദ്ര​ന്‍), പൊ​ന്‍​കു​ന്നം വ​ര്‍​ക്കി (​എം.​പി. സു​കു​മാ​ര​ന്‍ നാ​യ​ര്‍) തു​ട​ങ്ങി​യ 15 ഡോ​ക്യു​മെ​ന്‍ററി​ക​ളാ​ണ് പ്ര​ദ​ര്‍​ശി​പ്പി​ക്കു​ന്ന​ത്.