പ​ലി​ശ​ക്കാ​ര​ന്‍റെ ഭീ​ഷ​ണി​: യു​വാ​വ് ജീ​വ​നൊ​ടു​ക്കി
Tuesday, February 19, 2019 1:59 AM IST
ബാ​ല​രാ​മ​പു​രം: പ​ലി​ശ​ക്കാ​ര​ന്‍റെ ഭീ​ഷ​ണി​യി​ൽ മ​നം​നൊ​ന്ത് യു​വാ​വ് ജീ​വ​നൊ​ടു​ക്കി. മാ​ട​ൻ​കോ​വി​ൽ റോ​ഡി​ൽ സെ​ൽ​വ​രാ​ജ് -മു​ത്തു​ല​ക്ഷ്മി ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ശി​വ​കു​മാ​ർ(45) ആ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച്ച വൈ​കു​ന്നേ​രം 4.30 ഓ​ടെ​യാ​ണ് സം​ഭ​വം. വീ​ട്ടി​ൽ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മു​റി​യി​ലെ ഫാ​നി​ൽ സാ​രി​തു​മ്പി​ൽ കെ​ട്ടി​തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ലാ​ണ് ക​ണ്ട​ത്. ബ​ന്ധു​ക്ക​ൾ ചേ​ർ​ന്ന് ആ​ദ്യം നെ​യ്യാ​റ്റി​ൻ​ക​ര റോ​ള​ൻ​സ് ഹോ​സ്പി​റ്റ​ലി​ലും തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും രാ​ത്രി​യോ​ടെ മ​രി​ച്ചു. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം ഒ​റ്റ​ത്തെ​രു​വി​ൽ സ​മു​ദാ​യ ശ്മ​ശാ​ന​ത്തി​ൽ സം​സ്ക​രി​ച്ചു. അ​വി​വാ​ഹി​ത​നാ​ണ്. സു​നി​ത, ബി​ന്ദു എ​ന്നി​വ​ർ സ​ഹോ​ദ​ര​ങ്ങ​ളാ​ണ് .