കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ കു​ള​മാ​വ് പോ​ലീ​സ് സ്റ്റേ​ഷ​നു പു​തി​യ​ കെ​ട്ടി​ടം
Tuesday, February 19, 2019 10:22 PM IST
കു​ള​മാ​വ്: വ​ർ​ഷ​ങ്ങ​ൾ നീ​ണ്ട കാ​ത്തി​രി​പ്പി​നു ശേ​ഷം കു​ള​മാ​വ് പോ​ലീ​സ് സ്റ്റേ​ഷ​നു പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ 1.2 കോ​ടി അ​നു​വ​ദി​ച്ചു. സം​സ്ഥാ​ന ആ​ഭ്യ​ന്ത​ര വ​കു​പ്പി​ൽ നി​ന്നും പ്ലാ​ൻ ഫ​ണ്ടി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് തു​ക അ​നു​വ​ദി​ച്ച​ത്.

സം​സ്ഥാ​ന പോ​ലീ​സ് ഹൗ​സിം​ഗ് ക​ണ്‍​സ്ട്ര​ക്‌ഷൻ കോ​ർ​പ​റേ​ഷ​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ സ്റ്റീ​ൽ ഇ​ൻ​ഡ​സ്ട്രി​യ​ൽ ലി​മി​റ്റ​ഡ് കേ​ര​ള (സി​ൽ​ക്)​യാ​ണ് പു​തി​യ പോ​ലീ​സ് മ​ന്ദി​രം നി​ർ​മി​ക്കു​ന്ന​ത് . ഇ​തി​നു​ള്ള ടെ​ണ്ട​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി ഉ​ട​ൻ നി​ർ​മാ​ണം ആ​രം​ഭി​ക്കും. ഇ​ടു​ക്കി പ​ദ്ധ​തി​യു​ടെ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി വൈ​ദ്യു​തി ബോ​ർ​ഡ് പ​തി​റ്റാ​ണ്ടു​ക​ൾ​ക്ക് മു​ന്പ് നി​ർ​മി​ച്ച കെ​ട്ടി​ട​ത്തി​ലാ​ണ് കു​ള​മാ​വ് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്.

കാ​ല​പ്പ​ഴ​ക്ക​ത്താ​ലും പ്ര​ള​യ​ത്താ​ലും നി​ലം​പ​തി​ച്ച പോ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​പ്പോ​ൾ വാ​ട​ക​യ്ക്ക് മ​റ്റൊ​രു കെ​ട്ടി​ട​ത്തി​ലാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. പോ​ലീ​സു​കാ​ർ​ക്ക് താ​മ​സി​ക്കാ​നാ​യി ന​ൽ​കി​യി​രി​ക്കു​ന്ന ക്വാ​ർ​ട്ടേ​ഴ്സു​ക​ൾ അ​റ്റ​കു​റ്റ​പ​ണി​ക​ൾ ന​ട​ത്താ​ത്ത​തി​നാ​ൽ നാ​ശ​ത്തി​ന്‍റെ വ​ക്കി​ലാ​ണ്. സ്റ്റേ​ഷ​ന്‍റെ​യും ക്വാ​ർ​ട്ടേ​ഴ്സി​ന്‍റെ​യും പ​രി​സ​രം ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ വി​ഹാ​ര കേ​ന്ദ്ര​മാ​ണ്.

സ്റ്റേ​ഷ​നും ക്വാ​ർ​ട്ടേ​ഴ്സും നി​ർ​മി​ക്കു​ന്ന​തി​നാ​യി വ​നം വ​കു​പ്പ് ര​ണ്ട​ര ഏ​ക്ക​ർ സ്ഥ​ലം അ​നു​വ​ദി​ച്ച് റ​വ​ന്യു വ​കു​പ്പി​നെ ഏ​ൽ​പി​ച്ചി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യി​രു​ന്നു.

എ​ന്നാ​ൽ പ​ണ​മ​നു​വ​ദി​ക്കാ​ത്ത​തി​നാ​ൽ കെ​ട്ടി​ടം പ​ണി​യാ​ൻ സാ​ധി​ച്ചി​ല്ല. 31 ജീ​വ​ന​ക്കാ​രാ​ണ് സ്റ്റേ​ഷ​നു വേ​ണ്ട​ത്. എ​ന്നാ​ൽ എ​സ്ഐ​യും അ​ഡീ​ഷ​ണ​ൽ എ​സ്ഐ​യും മു​ന്ന് ഗ്രേ​ഡ് എ​സ്ഐ​മാ​രും ര​ണ്ട് വ​നി​താ പോ​ലീ​സും പ​ത്തൊ​ൻ​പ​ത് പോ​ലീ​സു​കാ​രും ഉ​ൾ​പ്പ​ടെ 26 പേ​ർ മാ​ത്ര​മെ ഇ​വി​ടെ​യു​ള്ളു.

ഇ​ത്ര​യും പേ​ർ​ക്ക് ഇ​രി​ക്കാ​നു​ള്ള ഇ​രി​പ്പി​ടം പോ​ലും ഇ​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണു​ള്ള​ത്. ഇ​ക്കാ​ര​ണ​ത്താ​ൽ പ​ല​രും ഇ​വി​ടു​ത്തെ ജോ​ലി ഉ​പേ​ക്ഷി​ച്ച് പോ​കു​ക​യാ​ണ്. ച​ക്കി​മാ​ലി, മു​ല്ല​ക്കാ​നം, ക​പ്പ​ക്കാ​നം, ക​രി​പ്പ​ല​ങ്ങാ​ട്, നാ​ടു​കാ​ണി, കോ​ഴി​പ്പി​ള്ളി, ഉ​പ്പു​കു​ന്ന്, വ​ലി​യ​മാ​വ്, തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ കേ​സ​ന്വേ​ഷ​ണ​ത്തി​നും പ​ട്രോ​ളിം​ഗി​നും പോ​കു​ന്ന​തി​ന് ടാ​ക്സി കൂ​ലി പോ​ലീ​സു​കാ​ർ ത​ന്നെ ന​ൽ​കേ​ണ്ട അ​വ​സ്ഥ​യാ​ണ്. പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ൾ കം​പ്യൂ​ട്ട​റൈ​സേ​ഷ​ൻ ചെ​യ്ത​തി​ന്‍റെ ഭാ​ഗ​മാ​യി അ​നു​വ​ദി​ച്ചു കി​ട്ടി​യ ക​ന്പ്യൂ​ട്ട​റു​ക​ൾ വ​യ്ക്കാ​ൻ സ്ഥ​ല​മി​ല്ലാ​ത്ത​തി​നാ​ൽ അ​വ പാ​യ്ക്ക് ചെ​യ്ത് മു​റി​യു​ടെ മൂ​ല​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. പ്ര​തി​ക​ളെ സൂ​ക്ഷി​ക്കേ​ണ്ട ലോ​ക്ക​പ്പ് മു​റി​യി​ലാ​ണ് ഫ​യ​ല​ക​ളും മ​റ്റും സൂ​ക്ഷി​ച്ചി​രു​ന്ന​ത്, ഇ​തു മൂ​ലം പ്ര​തി​ക​ളെ സു​ര​ക്ഷി​ത​മാ​യി പാ​ർ​പ്പി​ക്കാ​ൻ സ്ഥ​ല​മി​ല്ലാ​ത്ത അ​വ​സ്ഥ​യാ​യി​രു​ന്നു. മ​ഴ​ക്കാ​ല​ത്ത് ന​ന​ഞ്ഞൊ​ലി​ക്കു​ന്ന ക്വാ​ർ​ട്ടേ​ഴ്സു​ക​ളി​ൽ കി​ട​ക്കാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​യി. നി​റ​ഞ്ഞു​കി​ട​ക്കു​ന്ന കു​ള​മാ​വ് ഡാ​മി​ന് സ​മീ​പ​മാ​ണ് സ്റ്റേ​ഷ​നെ​ങ്കി​ലും ശു​ദ്ധ​ജ​ലം ഇ​വി​ടെ കി​ട്ടാ​ക്ക​നി​യാ​ണ്. ക​സേ​ര​ക​ൾ ഇ​ല്ലാ​ത്ത​തു​മൂ​ലം പ​രാ​തി​ക്കാ​ർ ചെ​ന്നാ​ലും നി​ൽ​ക്കേ​ണ്ട ഗ​തി​കേ​ടാ​ണ് നി​ല​വി​ലു​ള്ള​ത്.

ആ​ഭ്യ​ന്ത​ര വ​കു​പ്പി​ൽ നി​ന്നു 52 ല​ക്ഷം രൂ​പ​യും പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ ഫ​ണ്ടി​ൽ നി​ന്ന് അ​ഞ്ച് ല​ക്ഷ​വു​മാ​ണ് നേ​ര​ത്തെ കെ​ട്ടി​ട നി​ർ​മ്മാ​ണ​ത്തി​നാ​യി അ​നു​വ​ദി​ച്ചി​രു​ന്ന​ത്. നി​ല​വി​ലെ പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ സ​മീ​പ​ത്ത് ത​ന്നെ​യാ​ണ് സ്ഥ​ലം അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. സ്ഥ​ലം ഏ​റ്റെ​ടു​ത്ത് കെ​ട്ടി​ട നി​ർ​മ്മാ​ണം പൂ​ർ​ത്തി​യാ​ക്കു​ന്ന​തോ​ടെ മാ​ത്യ​കാ പോ​ലീ​സ് സ്റ്റേ​ഷ​ൻ കൂ​ടി​യാ​യ ഇ​വി​ടു​ത്തെ ദു​ര​വ​സ്ഥ​യ്ക്ക് പ​രി​ഹാ​ര​മാ​കു​മെ​ന്നു ചൂ​ണ്ടിക്കാണി​ക്ക​പ്പെ​ടു​ന്നു. കേ​സ​ന്വേ​ഷ​ണ​ത്തി​നാ​യി ര​ണ്ടു വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന​ത്, ഒ​രെ​ണ്ണം ഇ​ടു​ക്കി ക്യാ​ന്പി​ലേ​യ​ക്ക് മാ​റ്റി. ഇ​തു​മൂ​ലം കേ​സ​ന്വേ​ഷ​ണ​ത്തി​നും മ​റ്റും പോ​കു​ന്ന​തി​നാ​യി ടാ​ക്സി വാ​ഹ​ന​ങ്ങ​ളെ ആ​ശ്ര​യി​ക്കേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ്. ഇ​തി​നൈ​ല്ലാം പ​രി​ഹാ​ര​മാ​യാ​ണ് 1.2 കോ​ടി​യു​ടെ ഫ​ണ്ട​നു​വ​ദി​ച്ച​ത്.

വി​ഐ​പി കാ​ബി​ൻ, എ​സ്ഐ, എ​എ​സ്ഐ, മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​ള്ള സ്ഥ​ലം, റൈ​റ്റ​ർ കാ​ബി​ൻ, ഫ്ര​ണ്ട് ഓ​ഫീ​സ്, വ​നി​ത​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് വി​ശ്ര​മ സ്ഥ​ലം, ലോ​ക്ക​പ്പ്, തോ​ണ്ടി മു​ത​ൽ സൂ​ക്ഷി​ക്കാ​നു​ള്ള സ്ഥ​ലം, ബെ​ല്ല് ഓ​ഫ് ആം​സ് ഏ​രി​യ എ​ന്നി​ങ്ങ​നെ അ​ത്യാ​ധു​നി​ക സൗ ​കാ​ര്യ​ങ്ങ​ളോ​ടെ​യാ​ണ് പു​തി​യ മ​ന്ദി​രം നി​ർ​മി​ക്കു​ന്ന​ത്.