നെ​ടി​യ​ശാ​ല​യെ ഹ​രി​ത ഗ്രാ​മ​മാ​ക്കാ​നു​ള്ള ഭ​വ​ന​ സ​ന്ദ​ർ​ശ​നത്തിനു തു​ട​ക്കം
Tuesday, February 19, 2019 10:22 PM IST
തൊ​ടു​പു​ഴ : പു​റ​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ നെ​ടി​യ​ശാ​ല വാ​ർ​ഡി​നെ ഹ​രി​ത​കേ​ര​ളം വി​ഭാ​വ​നം ചെ​യ്യു​ന്ന ഹ​രി​ത​ഗ്രാ​മ​മാ​ക്കാ​നു​ള്ള ഗൃ​ഹ​സ​ന്ദ​ർ​ശ​ന വി​വ​ര​ശേ​ഖ​ര​ണ പ​രി​പാ​ടി​ക്ക് പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തു​ട​ക്കം.

മൂ​ന്നാം വാ​ർ​ഡി​ലെ 12 വീ​ടു​ക​ളി​ൽ എം​എ​ൽ​എ​യെ​ത്തി ഹ​രി​ത​ഗ്രാ​മ​ത്തി​ന്‍റെ പ്രാ​ധാ​ന്യം ബോ​ധ്യ​പ്പെ​ടു​ത്തി. മാ​രി​പ്പാ​ട്ട് അ​പ്പ​ച്ച​ന്‍റെ വീ​ട്ടി​ൽ പ്ര​ഭാ​ത ഭ​ക്ഷ​ണ​ത്തോ​ടെ​യാ​ണ് ഗൃ​ഹ​സ​ന്ദ​ർ​ശ​ന പ​രി​പാ​ടി ആ​രം​ഭി​ച്ച​ത്. പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ സ​ർ​വേ ഫോ​റം ഉ​പ​യോ​ഗി​ച്ച് വ​ഴി​ത്ത​ല ശാ​ന്തി​ഗി​രി കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ സ്ക്വാ​ഡാ​ണ് പ​ഞ്ചാ​യ​ത്തി​നും ഹ​രി​ത​കേ​ര​ള​ത്തി​നും വേ​ണ്ടി വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​ത്. ഉ​പ്പു​ക​ണ്ട​ത്തി​ൽ ടോ​സ് തോ​മ​സി​ന്‍റെ വീ​ട്ടി​ൽ നി​ന്നാ​ണ് എം​എ​ൽ​എ വി​വ​ര​ശേ​ഖ​ര​ണ​ത്തി​ന് തു​ട​ക്ക​മി​ട്ട​ത്.

പാ​ൽ,പ​ഴം,പ​ച്ച​ക്ക​റി,മു​ട്ട, ഇ​റ​ച്ചി, മ​ൽ​സ്യം എ​ന്നി​വ വീ​ട്ടി​ൽ​ത്ത​ന്നെ​യു​ണ്ടാ​ക്കി സു​ര​ക്ഷി​ത ഭ​ക്ഷ​ണം ഉ​റ​പ്പാ​ക്കു​ന്ന​തി​നൊ​പ്പം സ​മ്മി​ശ്ര​കൃ​ഷി​യി​ലൂ​ടെ വ​രു​മാ​നം ഇ​ര​ട്ടി​യാ​ക്ക​ണ​മെ​ന്നും പി.​ജെ. ജോ​സ​ഫ് നി​ർ​ദേ​ശി​ച്ചു. ഇ​നി​യു​ള്ള കാ​ലം റ​ബ​ർ കൊ​ണ്ട് മാ​ത്രം ജീ​വി​ക്കാ​നാ​വി​ല്ല. റം​ബൂ​ട്ടാ​ൻ അ​ട​ക്ക​മു​ള്ള​വ കൃ​ഷി​ചെ​യ്താ​ൽ ന​ല്ല വ​രു​മാ​നം ഉ​റ​പ്പാ​ക്കാം. ഭൂ​ഗ​ർ​ഭ ജ​ല​സം​ര​ക്ഷ​ണ​ത്തി​ന് പ്രാ​ധാ​ന്യം ന​ൽ​കാ​ൻ എ​ല്ലാ​വ​രും ശ്ര​ദ്ധി​ക്ക​ണം. റീ​ച്ചാ​ർ​ജിം​ഗി​ലൂ​ടെ മ​ഴ​വെ​ള്ള​ത്തെ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി കി​ണ​റി​ൽ ജ​ല​സ​മൃ​ദ്ധി​യു​ണ്ടാ​ക്കാം. പ്ലാ​സ്റ്റി​ക്കു​ക​ളും മ​റ്റും വ​ലി​ച്ചെ​റി​യാ​തെ ഹ​രി​ത​ക​ർ​മ സേ​ന​യെ ഏ​ൽ​പ്പി​ക്ക​ണം.​അ​തു​പോ​ലെ ബ​യോ​ഗ്യാ​സ് പ്ലാ​ന്‍റു​ക​ളും ഉ​റ​വി​ട​മാ​ലി​ന്യ സം​സ്ക​ര​ണ സം​വി​ധാ​ന​ങ്ങ​ളും എ​ല്ലാ വീ​ടു​ക​ളി​ലു​മൊ​രു​ക്ക​ണ​മെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു.

എം​എ​ൽ​എ​യ്ക്കൊ​പ്പം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഏ​ലി​ക്കു​ട്ടി മാ​ണി, വാ​ർ​ഡ് മെം​ബ​ർ സി​നി ജെ​സ്റ്റി​ൻ, ഹ​രി​ത​കേ​ര​ളം ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​ജി.​എ​സ്.​മ​ധു തു​ട​ങ്ങി​യ​വ​രും ഗൃ​ഹ​സ​ന്ദ​ർ​ശ​ന​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി.

പ​ത്തു ദി​വ​ത്തി​നു​ള്ളി​ൽ വി​വ​ര​ശേ​ഖ​ര​ണം പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. 285 വീ​ടു​ക​ളാ​ണ് പ​ഞ്ചാ​യ​ത്തി​ലു​ള്ള​ത്.