കാ​ഞ്ഞി​ര​മ​റ്റം ക്ഷേ​ത്ര​ക്ക​ട​വി​ന്‍റെ പു​ന​രു​ദ്ധാ​ര​ണ​ത്തി​നു തു​ട​ക്കം
Tuesday, February 19, 2019 10:22 PM IST
തൊ​ടു​പു​ഴ : കാ​ഞ്ഞി​ര​മ​റ്റം ക്ഷേ​ത്ര​ക്ക​ട​വി​ന് ശാ​പ​മോ​ക്ഷ​മാ​കു​ന്നു. ക്ഷേ​ത്ര​ക്ക​ട​വ് പു​ന​രു​ദ്ധ​രി​ക്കു​ന്ന ജോ​ലി​ക​ൾ​ക്ക് തു​ട​ക്ക​മാ​യി. വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ രേ​ണു​ക രാ​ജ​ശേ​ഖ​ര​ൻ പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം നി​ർ​വ​ഹി​ച്ചു.
ഇ​തോ​ടെ കാ​ല​ങ്ങ​ളാ​യു​ള്ള നാ​ട്ടു​കാ​രു​ടെ​യും ഭ​ക്ത​ജ​ന​ങ്ങ​ളു​ടെ​യും ആ​ഗ്ര​ഹ​മാ​ണ് സ​ഫ​ല​മാ​കു​ന്ന​ത്. ക്ഷേ​ത്ര​ക്ക​ട​വി​ൽ കു​ളി​യ്ക്കാ​നും അ​ല​ക്കാ​നു​മാ​യി ധാ​രാ​ളം പേ​രാ​ണ് എ​ത്തു​ന്ന​ത്. വേ​ന​ൽ ക​ടു​ക്കു​ന്ന​തോ​ടെ അ​യ​ൽ​പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ൾ എ​ത്തു​ന്ന​തും ഇ​വി​ടെ​യാ​ണ്. കാ​ഞ്ഞി​ര​മ​റ്റം - ഒ​ള​മ​റ്റം പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ചി​ര​കാ​ല​സ്വ​പ്ന​മാ​യ മാ​രി​യി​ൽ ക​ലു​ങ്ക് പാ​ലം ഇ​നി​യും സ​ഞ്ചാ​ര​യോ​ഗ്യ​മാ​യി​ട്ടി​ല്ല. ഇ​തി​നോ​ടു ചേ​ർ​ന്നു​ള്ള ഈ ​ക​ട​വി​ൽ ശി​വ​രാ​ത്രി നാ​ളി​ൽ ബ​ലി​ത​ർ​പ്പ​ണ​ത്തി​നാ​യി പ​തി​നാ​യി​ര​ങ്ങ​ളാ​ണ് എ​ത്തു​ന്ന​ത്.
ന​ഗ​ര​സ​ഭ​യു​ടെ ക​ഴി​ഞ്ഞ ബ​ജ​റ്റി​ലെ ത​ന​ത് ഫ​ണ്ടി​ൽ നി​ന്നും പ​ത്തു ല​ക്ഷം രൂ​പ​യാ​ണ് ഈ ​പ​ദ്ധ​തി​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്നു ന​ഗ​ര​സ​ഭ മു​ൻ വൈ​സ് ചെ​യ​ർ​മാ​ൻ ടി.​കെ സു​ധാ​ക​ര​ൻ​നാ​യ​ർ പ​റ​ഞ്ഞു. ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ സി.​കെ.​ജാ​ഫ​ർ, കൗ​ണ്‍​സി​ല​ർ​മാ​രാ​യ പി.​ആ​ർ.​വി​ജ​യ​കു​മാ​രി, ആ​ർ.​അ​ജി, കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ, ക്ഷേ​ത്രം ഭാ​ര​വാ​ഹി​ക​ളാ​യ ടി.​എ​സ്. രാ​ജ​ൻ, പി.​ജി. രാ​ജ​ശേ​ഖ​ര​ൻ, ശ്രീ​കാ​ന്ത്, സു​ദീ​പ്, പി.​എ​സ്. വി​ജേ​ഷ്, കാ​ഞ്ഞി​ര​മ​റ്റം എ​ൻ​എ​സ്എ​സ് ക​ര​യോ​ഗം പ്ര​സി​ഡ​ന്‍റ് ഇ.​എ​സ്. ന​ന്ദ​കു​മാ​ർ, രാ​ജേ​ഷ് കു​മാ​ർ, സി​ബി ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.