കൂ​ണ്‍​കൃ​ഷി​യി​ൽ വ്യ​ത്യ​സ്തനാ​യി ഒ​രു യു​വ​ക​ർ​ഷ​ക​ൻ
Tuesday, February 19, 2019 10:28 PM IST
ക​ട്ട​പ്പ​ന: ചി​പ്പി​ക്കൂ​ണ്‍ കൃ​ഷി​യി​ൽ വ്യ​ത്യ​സ്തനാ​കു​ക​യാ​ണ് ക​ട്ട​പ്പ​ന വെ​ള്ള​യാം​കു​ടി സ്വ​ദേ​ശി കു​ഴി​വേ​ലി​ൽ രാ​ജീ​വ്. റോ​മ​ക്കാ​ർ ദൈ​വ​ത്തി​ന്‍റെ ഭ​ക്ഷ​ണ​മെ​ന്നും ചൈ​ന​ക്കാ​ർ മൃ​ത​സ​ഞ്ജീ​വ​നി എ​ന്നു​മാ​ണ് ചി​പ്പി​ക്കൂ​ണി​നെ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്.
ഒ​രു​വ​ർ​ഷം​മു​ന്പ് യൂ​ട്യൂബി​ലൂടെ കൂ​ണ്‍​കൃ​ഷി ക​ണ്ട രാ​ജീ​വ് സ്വ​ന്ത​മാ​യി കൃ​ഷി​ചെ​യ്യാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് കൃഷി പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ൽ ര​ണ്ടു​ദി​വ​സം ക്ലാ​സി​ൽ പ​ങ്കെ​ടു​ത്തു. ഇ​തോ​ടെ പു​തി​യ കൃ​ഷി​രീ​തി​ക​ൾ മ​ന​സി​ലാ​ക്കി​യ രാ​ജീ​വ് വീ​ടി​നോ​ടു​ചേ​ർ​ന്ന് 600 ച​തു​ര​ശ്ര​യ​ടി​യി​ൽ കൃ​ഷി ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു. കൂ​ണ്‍​കൃ​ഷി​ക്ക് ഏ​റ്റ​വും മി​ക​ച്ച​ത് റ​ബ​ർ മ​ര​ത്തി​ന്‍റെ അ​റ​ക്ക​പ്പൊ​ടി​യാ​ണ്.
പെ​രു​ന്പാ​വു​രി​ലെ മി​ല്ലി​ൽ​നി​ന്നും ഒ​രു​ചാ​ക്ക് അ​റ​ക്ക​പ്പൊ​ടി​ക്ക് 110 രൂ​പ നി​ര​ക്കി​ലാ​ണ് വാ​ങ്ങു​ന്ന​ത്. അ​റ​ക്ക​പ്പൊ​ടി എ​ത്തി​ച്ച​ശേ​ഷം ഇ​വ​യി​ലെ അ​ണു​ക്ക​ളെ ന​ശി​പ്പി​ക്കു​ന്ന​തി​നാ​യി പ്ര​ത്യേ​ക പ്ലാ​ന്‍റി​ലി​ട്ട് ക​ഴു​കി​യെ​ടു​ത്ത് ആ​വി ക​യ​റ്റി​യ​ശേ​ഷ​മാ​ണ് വി​ത്തു​മാ​യി ക​ല​ർ​ത്തി ക​വ​റി​ൽ നി​റ​യ്ക്കു​ന്ന​ത്.
120 ദി​വ​സം​കൊ​ണ്ട് കൂ​ണ്‍ വി​ള​വെ​ടു​പ്പി​നു പാ​ക​മാ​കും. ഒ​രു കൃ​ഷി​ക്ക് 40000 രൂ​പ ചെ​ല​വാ​കു​ന്പോ​ൾ ര​ണ്ടു​ല​ക്ഷം രൂ​പ വ​രു​മാ​ന​വും ല​ഭി​ക്കും.
വ​ർ​ഷ​ത്തി​ൽ ര​ണ്ടു കൃ​ഷി​യാ​ണ് ന​ട​ക്കു​ന്ന​ത്. 800 ബ​ഡു​ക​ളാ​ണ് രാ​ജീ​വി​ന് ഇ​പ്പോ​ഴു​ള്ള​ത്. മാ​ധ​വാ​സ് മ​ഷ്റൂം എ​ന്ന​പേ​രി​ൽ ഇ​പ്പോ​ൾ കൂ​ണ്‍ വി​പ​ണി​യി​ൽ എ​ത്തി​ക്കു​ന്നു​ണ്ട്.
അ​മ്മ​യും ഭാ​ര്യ​യും കൂൺ കൃ​ഷി​യി​ൽ രാ​ജീ​വി​നു സ​ഹാ​യ​മാ​യു​ണ്ട്.