ക​രാ​റു​കാ​ർ ധ​ർ​ണ ന​ട​ത്തി
Tuesday, February 19, 2019 10:28 PM IST
ക​ട്ട​പ്പ​ന: ബ്ലോ​ക്ക് ഗ​വ. കോ​ണ്‍​ട്രാ​ക്ട​ർ​മാ​രു​ടെ സം​യു​ക്ത സ​മി​തി​യു​ടെ നേ​തൃ​ത​ത്തി​ൽ സ​ബ് ട്ര​ഷ​റി​ക്കു മു​ന്പി​ൽ ധ​ർ​ണ ന​ട​ത്തി. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടും ട്ര​ഷ​റി നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി ബി​ല്ലു​ക​ൾ മാ​റി​ന​ൽ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു സ​മ​രം. നി​ർ​മാ​ണ സാ​മ​ഗ്രി​ക​ളു​ടെ വി​ല കു​ത്ത​നെ ഉ​യ​ർ​ന്ന​പ്പോ​ഴും ക​ടം​വാ​ങ്ങി വ​ൻ​തു​ക ചെ​ല​വ​ഴി​ച്ചാ​ണ് കോ​ടി​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച​ത്. സാ​ന്പ​ത്തി​ക​വ​ർ​ഷം അ​വ​സാ​നി​ക്കാ​റാ​യ​പ്പോ​ൾ അ​പ്ര​ഖ്യാ​പി​ത ട്ര​ഷ​റി നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി ബി​ല്ലു​ക​ൾ ത​ട​ഞ്ഞി​രി​ക്കു​ക​യാ​ണ്. ഇ​തോ​ടെ മ​റ്റു പ​ദ്ധ​തി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​നാ​വാ​ത്ത സ്ഥി​തി​യാ​ണെ​ന്ന് ക​രാ​റു​കാ​ര​ൻ പ​റ​യു​ന്നു. ക​ട്ട​പ്പ​ന ഗാ​ന്ധി സ്ക്വ​യ​റി​ൽ നി​ന്നാ​രം​ഭി​ച്ച പ്ര​ക​ട​നം ട്ര​ഷ​റി​ക്കു​മു​ന്പി​ൽ സ​മാ​പി​ച്ചു. കോ​ണ്‍​ട്രാ​ക്ടേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​കെ. ഷാ​ജ​ഹാ​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്തു. ഫെ​ഡ​റേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ൽ.​സി. ജോ​ണ്‍​സ​ണ്‍, നേ​താ​ക്ക​ളാ​യ കെ.​പി. അ​ബ്ദു​ൾ ക​രീം, ജോ​സ​ഫ് വ​ർ​ക്കി, ബെ​ന്നി കോ​ഴി​മ​ല, കെ.​എ. ചെ​റി​യാ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ൽ​കി.