ത​ക​ര പൂ​ത്തു​ല​ഞ്ഞി​ട​ത്ത് നെ​ൻ​മ​ണി വി​ള​യി​ച്ച് ക​ർ​ഷ​ക​ർ
Tuesday, February 19, 2019 10:28 PM IST
ഉ​പ്പു​ത​റ: പു​ളി​ങ്ക​ട്ട പാ​ട​ശേ​ഖ​ര​ത്ത് ത​ക​ര പൂ​ത്തൂ​ല​ഞ്ഞി​ട​ത്ത് നെ​ൻ​മ​ണി വി​ള​യി​ച്ച് ക​ർ​ഷ​ക​ർ മാ​തൃ​ക​യാ​യി. കേ​ര​ള​ത്തി​ന്‍റെ ത​ന​താ​യ കാ​ർ​ഷി​ക സം​സ്കാ​രം തി​രി​കെ​പി​ടി​ക്കു​ക​യാ​ണ് പു​ളി​ങ്ക​ട്ട​യി​ലെ ക​ർ​ഷ​ക​ർ. 16 വ​ർ​ഷം ത​രി​ശാ​യി കി​ട​ന്ന 10 ഏ​ക്ക​ർ പാ​ട​ത്താ​ണ് വ​യ​നാ​ട​ൻ തോ​ണി വി​ള​യി​ച്ച​ത്.
പു​ളി​ങ്ക​ട്ട പാ​ട​ശേ​ഖ​ര​ത്തി​ലെ കൊ​യ്ത്തു​ത്സ​വം ഉ​പ്പു​ത​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​സ​ത്യ​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്തു. ഉ​പ്പു​ത​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം അ​ന്പി​ളി സു​കു​മാ​ര​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ക​ട്ട​പ്പ​ന ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ആ​ഷ ആ​ന്‍റ​ണി, ഉ​പ്പു​ത​റ ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ഷീ​ബ സ​ത്യ​നാ​ഥ്, സ​ജി ടൈ​റ്റ​സ്, ഉ​ഷ ന​ന്ദി​നി ത​ങ്ക​ച്ച​ൻ, ഷം​സ് ചി​റ​യി​ൽ, കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ സൂ​സ​ൻ ബ​ഞ്ച​മി​ൻ, ഉ​പ്പു​ത​റ കൃ​ഷി ഓ​ഫീ​സ​ർ കെ.​കെ. ബി​നു​മോ​ൻ, പി.​പി. മാ​ത്യു, ജ​യിം​സ് ടി. ​അ​ന്പാ​ട്ട്, സ​ന്തോ​ഷ് കൃ​ഷ്ണ​ൻ, പാ​ട​ശേ​ഖ​ര സ​മി​തി സെ​ക്ര​ട്ട​റി മാ​ത്തു​ക്കു​ട്ടി ജോ​സ​ഫ് എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ൽ​കി.
യോ​ഗ​ത്തി​ൽ ആ​ദ്യ​കാ​ല കു​ടി​യേ​റ്റ ക​ർ​ഷ​ക​രെ ആ​ദ​രി​ച്ചു.