സ​ർ​ഫാ​സി നോ​ട്ടീ​സ് നി​ർ​ത്തി​വ​യ്ക്ക​ണം: ക​ർ​ഷ​ക സം​ഘം ജില്ലാക്കമ്മിറ്റി
Tuesday, February 19, 2019 10:30 PM IST
ചെ​റു​തോ​ണി: സ​ർ​ഫാ​സി നി​യ​മ​പ്ര​കാ​രം നോ​ട്ടീ​സ് അ​യ​യ്ക്കു​ന്ന ന​ട​പ​ടി​ക​ൾ ബാ​ങ്കു​ക​ൾ നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്നും ബ്ലേ​ഡ് സം​ഘ​ങ്ങ​ളെ നി​യ​ന്ത്രി​ക്ക​ണ​മെ​ന്നും ക​ർ​ഷ​ക സം​ഘം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി.​വി. വ​ർ​ഗീ​സ്, സെ​ക്ര​ട്ട​റി എ​ൻ.​വി. ബേ​ബി എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.
ക​ടം തി​രി​ച്ച​ട​യ്ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ഓ​ർ​മ​പ്പെ​ടു​ത്തു​ന്ന​തി​നും കു​ടി​ശി​ക അ​റി​യി​ക്കു​ന്ന​തി​നും ബാ​ങ്കു​ക​ൾ ഇ​ട​പാ​ടു​കാ​രു​മാ​യി ന​ട​ത്തു​ന്ന ക​ത്തി​ട​പാ​ടു​ക​ൾ സാ​മൂ​ഹ്യ​പ്ര​ശ്ന​മാ​യി രൂ​പ​പ്പെ​ടു​ന്നി​ല്ല. എ​ന്നാ​ൽ സ​ർ​ഫാ​സി നി​യ​മ​പ്ര​കാ​രം ഈ​ടു​വ​ച്ച വ​സ്തു ഏ​റ്റെ​ടു​ക്കു​മെ​ന്ന നോ​ട്ടീ​സ് ല​ഭി​ക്കു​ന്ന​ത് ക​ർ​ഷ​ക​ർ​ക്കി​ട​യി​ലും വ്യാ​പാ​രി​ക​ൾ​ക്കി​ട​യി​ലും വ​ലി​യ ബു​ദ്ധി​മു​ട്ടു​ക​ൾ സൃ​ഷ്ടി​ക്കു​ന്നു​ണ്ട്.
ഇ​ത്ത​രം ന​ട​പ​ടി​ക​ളി​ൽ​നി​ന്ന് ബാ​ങ്കു​ക​ൾ പൂ​ർ​ണ​മാ​യും പി​ൻ​മാ​റ​ണം. സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​ട്ടു​ള്ള മൊ​റ​ട്ടോ​റി​യ​വും മ​റ്റാ​ശ്വാ​സ ന​ട​പ​ടി​ക​ളും ക​ർ​ശ​ന​മാ​യി പാ​ലി​ക്കാ​ൻ ബാ​ങ്കു​ക​ൾ ത​യാ​റാ​ക​ണം. സ​ർ​ക്കാ​ർ തീ​രു​മാ​നം അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന ബാ​ങ്കു​ക​ൾ​ക്കെ​തി​രേ ജ​ന​ങ്ങ​ളെ അ​ണി​നി​ര​ത്തി സ​മ​രം സം​ഘ​ടി​പ്പി​ക്കു​മെ​ന്നും നേ​താ​ക്ക​ൾ പ​റ​ഞ്ഞു.
ക​ഴി​ഞ്ഞ​ദി​വ​സം ആ​ത്മ​ഹ​ത്യ​ചെ​യ്ത ഒ​രു ക​ർ​ഷ​ക​ന് ബാ​ങ്കു​ക​ളി​ൽ​നി​ന്ന് ഒ​രു നോ​ട്ടീ​സ് പോ​ലും ല​ഭി​ച്ചി​രു​ന്നി​ല്ല. അ​തേ​സ​മ​യം സ്വ​കാ​ര്യ വ്യ​ക്തി​ക​ളി​ൽ​നി​ന്നും പ​ലി​ശ​യ്ക്ക് പ​ണം ക​ടം​വാ​ങ്ങി​യി​രു​ന്ന ബാ​ധ്യ​ത​ക​ൾ അ​ദ്ദേ​ഹ​ത്തെ അ​ല​ട്ടി​യി​രു​ന്നു. സ​മീ​പ​ദി​വ​സ​ങ്ങ​ളി​ൽ ചി​ല​ർ​ക്ക് പ​ണം തി​രി​കെ ന​ൽ​കാ​മെ​ന്ന് വാ​ക്കു​പ​റ​ഞ്ഞി​രു​ന്നു. പ്ര​ള​യ​കെ​ടു​തി​യി​ൽ ജീ​വി​ത​ത്തി​ലേ​ക്കു മ​ട​ങ്ങി​വ​രു​ന്ന ക​ർ​ഷ​ക​രെ ക​ഴു​ത്ത​റ​പ്പ​ൻ പ​ലി​ശ​ക്കാ​ർ കൊ​ള്ള​യ​ടി​ക്കു​ന്നു​ണ്ട്.
അ​ടി​യ​ന്ത​ര​മാ​യി പോ​ലീ​സ് ഇ​ട​പെ​ട്ട് ബ്ലേ​ഡ് സം​ഘ​ങ്ങ​ളെ നി​ർ​മാ​ർ​ജ​നം​ചെ​യ്യ​ണ​മെ​ന്നും നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. സം​സ്ഥാ​ന സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന ഇ​ടു​ക്കി പാ​ക്കേ​ജി​ൽ കാ​ർ​ഷി​ക മേ​ഖ​ല​യു​ടെ തി​രി​ച്ചു​വ​ര​വി​നും ക​ർ​ഷ​ക​ർ​ക്ക് ക​ടാ​ശ്വാ​സം ന​ൽ​കു​ന്ന​തി​നു​മു​ള്ള പ്ര​ത്യേ​ക പ​ദ്ധ​തി​ക​ൾ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നും നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.