വ​ട്ട​വ​ട ജി​ല്ല​യി​ലെ മി​ക​ച്ച ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്
Tuesday, February 19, 2019 10:30 PM IST
മ​റ​യൂ​ർ: കാ​ർ​ഷി​ക വൈ​വി​ധ്യ​ങ്ങ​ളു​ടെ​യും ജ​ല്ലി​ക്കെ​ട്ടി​ന്‍റെ​യും നാ​ടാ​യ വ​ട്ട​വ​ട​യ്ക്ക് അ​വാ​ർ​ഡു​തി​ള​ക്ക​വും. പ​ഞ്ചാ​യ​ത്ത് ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച അ​വാ​ർ​ഡു​ക​ളി​ൽ ര​ണ്ടെ​ണ്ണം വ​ട്ട​വ​ട​യ്ക്ക് സ്വ​ന്ത​മാ​യി. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച​തി​നൂ​ള്ള ഒ​ന്നാം​സ്ഥാ​ന​ത്തി​നു പു​റ​മെ ജി​ല്ല​യി​ലെ മി​ക​ച്ച സെ​ക്ര​ട്ട​റി​യാ​യി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ആ​ർ. ന​ന്ദ​കു​മാ​റി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു.
കേ​ര​ള​ത്തി​ലെ ഏ​റ്റ​വും പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഒ​ന്നാ​യ വ​ട്ട​വ​ട​യി​ൽ നി​ല​വി​ലെ ഭ​ര​ണ​സ​മി​തി ന​ട​പ്പി​ലാ​ക്കി​യ പ​ദ്ധ​തി​ക​ളും പ്ര​വ​ർ​ത്ത​ന​ങ്ങ​ളും വി​ല​യി​രൂ​ത്തി​യാ​ണ് അ​വാ​ർ​ഡ് നി​ർ​ണ​യി​ച്ച​ത്. പി. ​രാ​മ​രാ​ജ് പ്ര​സി​ഡ​ന്‍റാ​യു​ള്ള വ​ട്ട​വ​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന്‍റെ പ്ര​വ​ർ​ത്ത​ന​വും അം​ഗീ​ക​രി​ക്ക​പ്പെ​ട്ടു.
പ​ഞ്ചാ​യ​ത്തി​ന് സോ​ഷ്യ​ൽ മീ​ഡി​യ പേ​ജ്, ഓ​ണ്‍ ലൈ​ൻ സേ​വ​ന​ങ്ങ​ൾ, ഫ്ര​ണ്ട് ഓ​ഫീ​സി​ലെ​ത്തു​ന്ന​വ​ർ​ക്ക് സൗ​ജ​ന്യ​മാ​യി ചാ​യ, കാ​പ്പി, ശു​ദ്ധ​ജ​ല സൗ​ക​ര്യം, കുഞ്ഞു​ങ്ങ​ൾ​ക്ക് മു​ല​യൂ​ട്ടാ​ൻ അ​മ്മ​മാ​ർ​ക്കാ​യി ഫീ​ഡിം​ഗ് റൂ​മും ഒ​രു​ക്കി​യി​ട്ടു​ണ്ട്.
കേ​ര​ള​ത്തി​ലെ​ത​ന്നെ ഏ​റ്റ​വും മി​ക​ച്ച​തും വ​ലി​യ പു​സ്ത​ക ശേ​ഖ​ര​വു​മാ​യി അ​ഭി​മ​ന്യു മ​ഹാ​രാ​ജാ​സ് ലൈ​ബ്ര​റി, റീ​ഡിം​ഗ് റൂം, ​വീ​ഡി​യോ കോ​ണ്‍​ഫ്ര​ൻ​സിം​ഗ് സം​വി​ധാ​ങ്ങ​ളി​ലൂ​ടെ​യു​ള്ള പി​എ​സ് സി ​കോ​ച്ചിം​ഗ് സെ​ന്‍റ​ർ എ​ന്നി​വ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.
പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യോ​ടൊ​പ്പം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ജീ​വ​ന​ക്കാ​രു​ടെ​യും പൊ​തു​ജ​ന​ങ്ങ​ളോ​ടു​ള്ള ഇ​ട​പെ​ട​ൽ ഏ​റ്റ​വും മാ​തൃ​കാ​പ​ര​മാ​ണ്. ടൂ​റി​സം വി​ക​സ​ന​ത്തി​നാ​യി വ​ട്ട​വ​ട​യു​ടെ ച​രി​ത്ര​വും ദൃ​ശ്യ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തി മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ഷോ​ർ​ട്ട് ഫി​ലി​മും നി​ർ​മി​ച്ചി​രു​ന്നു.