ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും മോ​ഷ്ടി​ച്ച ബൈ​ക്കു​മാ​യി പി​ടി​യി​ൽ
Tuesday, February 19, 2019 10:30 PM IST
മ​റ​യൂ​ർ: പ​ഴ​നി ക്ഷേ​ത്ര അ​ടി​വാ​ര​ത്തി​ൽ​നി​ന്നും മോ​ഷ്ടി​ച്ച ബൈ​ക്കു​മാ​യി മൂ​ന്നാ​ർ സ​ന്ദ​ർ​ശി​ച്ചു​മ​ട​ങ്ങി​യ യു​വാ​ക്ക​ളെ വ​ന​പാ​ല​ക​ർ പി​ടി​കൂ​ടി മ​റ​യൂ​ർ പോ​ലീ​സി​നും പി​ന്നീ​ട് ത​മി​ഴ്നാ​ട് പോ​ലീ​സി​നും കൈ​മാ​റി. പ​ഴ​നി അ​ടി​വാ​രം സ്വ​ദേ​ശി​ക​ളാ​യ ജീ​വ(18), മേ​ഘ​വ​ർ​ണ​ൻ(18) എ​ന്നി​വ​രെ​യാ​ണ് മ​റ​യൂ​ർ പോ​ലീ​സ് പ​ഴ​നി അ​ടി​വാ​രം പോ​ലീ​സി​നു കൈ​മാ​റി​യ​ത്.
ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യാ​ണ് മൂ​ന്നാ​റി​ലെ ബ​ന്ധു​വീ​ട്ടി​ലെ​ത്തി തി​രി​കെ​പോ​കു​ന്പോ​ൾ കേ​ര​ള - ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യി​ലു​ള്ള വ​ന്യ​ജീ​വി വ​കുപ്പി​ന്‍റെ ചി​ന്നാ​ർ ചെ​ക്ക് പോ​സ്റ്റി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ ര​ക്ഷ​പ്പെടാ​ൻ ശ്ര​മി​ച്ച സം​ഘ​ത്തെ വ​ന​പാ​ല​ക​ർ പി​ൻ​തു​ട​ർ​ന്നു പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.
ച​ന്ദ​ന​മോ​ഷ​ണ സം​ഘ​മാ​ണെ​ന്ന സം​ശ​യ​ത്തി​ൽ വ​ന​പാ​ല​ക​ർ വാ​ഹ​ന​ത്തി​ൽ പി​ന്തു​ട​ർ​ന്ന് ജ​ല്ലി​മ​ല ഭാ​ഗ​ത്തു​നി​ന്നും പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഇ​വ​രെ ചോ​ദ്യം​ചെ​യ്ത​പ്പോ​ഴാ​ണ് ബൈ​ക്ക് പ​ഴ​നി ക്ഷേ​ത്ര​ത്തി​നു​താ​ഴെ​നി​ന്നൂം മോ​ഷ്ടി​ച്ച​താ​ണെ​ന്ന വി​വ​രം ല​ഭി​ച്ച​ത്.