ഹ​ർ​ത്താ​ൽ സംഘർഷം: ക​ണ്ടാ​ല​റി​യാ​വു​ന്ന 20 കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ കേ​സ്
Tuesday, February 19, 2019 10:30 PM IST
പീ​രു​മേ​ട്: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ആ​ഹ്വാ​നം​ചെ​യ്ത ഹ​ർ​ത്താ​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ണ്ടി​പ്പെ​രി​യാ​റി​ലു​ണ്ടാ​യ സം​ഘ​ട്ട​ന​ത്തി​ൽ ക​ണ്ടാ​ല​റി​യാ​വു​ന്ന ഇ​രു​പ​ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ ജാ​മ്യ​മി​ല്ലാ വ​കു​പ്പ് ചു​മ​ത്തി പോ​ലീ​സ് കേ​സെ​ടു​ത്തു. സം​ഘ​ർ​ഷ​ത്തി​ലും പോ​ലീ​സ് ലാ​ത്തി ചാ​ർ​ജി​ലും ഒ​രു എ​എ​സ്ഐ​ക്കും വ​നി​താ സി​വി​ൽ ഓ​ഫീ​സ​ർ​ക്കും ഏ​ഴ് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്കും പ​രി​ക്കേ​റ്റി​രു​ന്നു.
ഹ​ർ​ത്താ​ൽ ദി​വ​സം പോ​ലി​സി​ന്‍റെ ഒൗ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തി​യ​തി​നും പോ​ലീ​സി​നെ ആ​ക്ര​മി​ച്ച​തി​നു​മാ​ണ് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.
ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷാ​ജി പൈ​നാ​ട​ത്ത്, ഷാ​ജി കു​രി​ശു​മൂ​ട്, ആ​ർ. ഗ​ണേ​ശ​ൻ എ​ന്നി​വ​ർ പോ​ലീ​സ് ലാ​ത്തി​ചാ​ർ​ജി​ൽ പ​രി​ക്കേ​റ്റു ക​ട്ട​പ്പ​ന​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ദ​ളി​ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി മാ​രി​യ​പ്പ​ൻ, വാ​ളാ​ടി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​ടി. വ​ർ​ഗീ​സ്, ബ്ലോ​ക്ക് ക​മ്മി​റ്റി അം​ഗം ഗ​ണേ​ശ​ൻ, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​യ ക​നി, വി​ജ​യ്, മു​നി​യാ​ണ്ടി എ​ന്നി​വ​ർ പെ​രി​യാ​ർ സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലും ചി​കി​ത്സ​യി​ലാ​ണ്. വ​ണ്ടി​പ്പെ​രി​യാ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​എ​സ്ഐ ജ​മാ​ൽ, സി​പി​ഒ ശ്രു​തി സു​കു​മാ​ര​ൻ എ​ന്നി​വ​രും പ​രി​ക്കേ​റ്റ് ചി​ത്സ​യി​ലാ​ണ്.