ആ​ദി​വാ​സി യു​വാ​വ് മ​ര​ത്തി​ൽ നി​ന്ന് വീ​ണു മ​രി​ച്ചു
Tuesday, February 19, 2019 10:37 PM IST
അ​ഗ​ളി: മ​ര​ത്തി​ന്‍റെ ക​ന്പു​ക​ൾ മു​റി​ച്ചു​മാ​റ്റു​ന്ന​തി​നി​ടെ കാ​ൽ​വ​ഴു​തി​വീ​ണ് ആ​ദി​വാ​സി യു​വാ​വ് മ​രി​ച്ചു. ജ​ല്ലി​പ്പാ​റ ഉൗ​രി​ലെ ന​ഞ്ച​ൻ- ന​ഞ്ചി ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ മു​രു​കേ​ശ് (28) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ര​ണ്ടു​മ​ണി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. അ​ഗ​ളി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മു​രു​കേ​ശി​ന്‍റെ ഭാ​ര്യ പൊ​ന്ന​മ്മ ഗ​ർ​ഭി​ണി​യാ​ണ്. മ​ക​ൾ: പ്ര​വീ​ദ. സ​ഹോ​ദ​ര​ങ്ങ​ൾ: ര​ങ്കി, വ​ള്ളി, കു​പ്പ, രാ​ധ.