ധ​ന​സ​ഹാ​യത്തിനുള്ള അ​പേ​ക്ഷ: കൊടുംവെയിലിൽ വലഞ്ഞ് ക​ർ​ഷ​ക​ർ
Tuesday, February 19, 2019 10:38 PM IST
രാ​മ​ങ്ക​രി: കൃ​ഷി​ഭ​വ​നു​ക​ൾ​ക്കു മു​ന്നി​ൽ മ​ണി​ക്കൂ​റു​ക​ൾ നി​ണ്ട ക്യൂ​വി​ൽ വെ​യി​ല​ത്തു​നി​ന്ന് നൂ​റു​ക​ണ​ക്കി​നു ക​ർ​ഷ​ക​ർ. സാ​ന്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന ക​ർ​ഷ​ക​ർ​ക്ക് കേ​ന്ദ്ര​ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ച ആ​റാ​യി​രം രൂ​പ​യു​ടെ ധ​ന​സ​ഹാ​യ​ത്തി​നു​ള്ള അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന ദി​വ​സം ഇ​ന്നാ​ണെ​ന്ന ഉ​ത്ത​ര​വി​നെ തു​ട​ർ​ന്നാ​ണ് ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ കൃ​ഷി​ഭ​വ​നു​ക​ൾ​ക്കു മു​ന്നി​ൽ ക​ർ​ഷ​ക​ർ ത​ടി​ച്ചു കൂ​ടി​യ​ത്.

മി​ക്ക കൃ​ഷി​ഭ​വ​നു​ക​ൾ​ക്കു മു​ന്നി​ലും രാ​വി​ലെ പ​ത്തി​നു തു​ട​ങ്ങി​യ ക്യൂ ​പി​ന്നീ​ട് മ​ണി​ക്കൂ​റു​ക​ൾ നീ​ളു​ന്ന സ്ഥി​തി​യി​ലാ​യി​രു​ന്നു. നൂ​റു​ക​ണ​ക്കി​നു ക​ർ​ഷ​ക​രാ​ണ് ഒ​രേ​സ​മ​യം ത​ടി​ച്ചു​കൂ​ടി​
യ​ത്. പ്ര​ധാ​ന​മ​ന്ത്രി കി​സാ​ൻ സ​മ​മാ​ൻ​നി​ധി പ​ദ്ധ​തി പ്ര​ധാ​ന​മ​ന്ത്രി 24ന് ​പ്ര​ഖ്യാ​പി​ക്കു​ക​യും അ​ന്നു​ത​ന്നെ ആ​ദ്യ​ഗ​ഡു​വാ​യ ര​ണ്ടാ​യി​രം​രൂ​പ ക​ർ​ഷ​ക​രു​ടെ അ​ക്കൗ​ണ്ടി​ൽ എ​ത്തു​ക​യും ചെ​യ്യു​മെ​ന്ന അ​റി​യി​പ്പ് എ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​നു​ള​ള ക​ർ​ഷ​ക​രു​ടെ നെ​ട്ടോ​ട്ടം.

ലി​സ്റ്റ് ത​യാ​റാ​ക്കാ​നു​ള്ള സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് വൈ​കി​യ​ത് ക​ര്ഷ​ക​ർ​ക്കൊ​പ്പം ഉ​ദ്യോ​ഗ​സ്ഥ​രെ​യും ഒ​രേ പോ​ലെ വെ​ട്ടി​ലാ​ക്കു​ക​യാ​യി​രു​ന്നെ​ന്നും പ​റ​യു​ന്നു.

ഫെ​ബ്രു​വ​രി ഒ​ന്നി​ന് കേ​ന്ദ്ര​മ​ന്ത്രി പീ​യു​ഷ്ഗോ​യ​ൽ അ​വ​ത​രി​പ്പി​ച്ച ബ​ജ​റ്റി​ലെ പ്ര​ഖ്യാ​പ​നം അ​നു​സ​രി​ച്ച് ക​ർ​ഷ​ക​ർ​ക്കു പ്ര​ധാ​ൻ​മ​ന്ത്രി കി​സാ​ൻ സ​മ്മാ​ൻ​നി​ധി വ​ഴി നാ​ലു​മാ​സ​ത്തി​ലൊ​രി​ക്ക​ൽ ര​ണ്ടാ​യി​രം​രൂ​പ വീ​തം മൂ​ന്ന് തു​ല്യ ഗ​ഡു​ക്ക​ളാ​യി അ​ക്കൗ​ണ്ടി​ൽ നേ​രി​ട്ട് ല​ഭി​ക്കു​ന്ന​താ​ണ് ഈ ​പ​ദ്ധ​തി.

അ​ഞ്ചേ​ക്ക​റി​ൽ താ​ഴെ കൃ​ഷി​ഭൂ​മി​യു​ള്ള ക​ർ​ഷ​ക​ന്, ഭാ​ര്യ, അ​വ​രു​ടെ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ൾ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടു​ന്ന കു​ടും​ബ​ത്തി​നാ​ണ് ധ​ന​സ​ഹാ​യം ല​ഭി​ക്കു​ന്ന​തി​നു​ള്ള അ​ർ​ഹ​ത​യു​ള്ള​വ​രാ​യി ക​ണ​ക്കാ​ക്കു​ന്ന​ത്.

ചെ​റു​കി​ട നാ​മ​മാ​ത്ര കു​ടും​ബ​ത്തി​ലെ ക​ർ​ഷ​ക​ൻ അ​പേ​ക്ഷ​യോ​യ​ടൊ​പ്പം ക​രം അ​ട​ച്ച ര​സീ​ത്, ബാ​ങ്ക്പാ​സ്ബു​ക്ക്, ഗൃ​ഹ​നാ​ഥ​ന്‍റെ​യും കു​ടും​ബാം​ഗ​ങ്ങ​ളു​ടേ​യും പേ​രും വി​വ​ര​വും അ​ട​ങ്ങി​യ റേ​ഷ​ൻ​കാ​ർ​ഡ് പേ​ജ്, ആ​ധാ​ർ​കാ​ർ​ഡി​ന്‍റെ​യൊ മ​റ്റേ​തെ​ങ്കി​ലും അം​ഗീ​കൃ​ത തി​രി​ച്ച​റി​യ​ൽ രേ​ഖ​യു​ടേ​യൊ പ​ക​ർ​പ്പും ധ​ന​സ​ഹാ​യം ല​ഭി​ക്കു​ന്ന​തി​നാ​യി അ​പേ​ക്ഷ​യൊ​ടൊ​പ്പം സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും പ​റ​യു​ന്നു.