കൈ​ന​ക​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യെ ഉ​പ​രോ​ധി​ച്ചു
Tuesday, February 19, 2019 10:38 PM IST
മ​ങ്കൊ​ന്പ്: പ്ര​ള​യ​ബാ​ധി​ത​ർ​ക്ക് സ​ർ​ക്കാ​രി​ൽ​നി​ന്നു​ള്ള സ​ഹാ​യ​ങ്ങ​ൾ നി​ഷേ​ധി​ക്കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ണ്‍​ഗ്ര​സ് കൈ​ന​ക​രി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൈ​ന​ക​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യെ ഉ​പ​രോ​ധി​ച്ചു. കു​ട്ട​നാ​ട് നോ​ർ​ത്ത് കോ​ണ്‍​ഗ്ര​സ്സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് ചേ​ക്കോ​ട​ൻ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു.
മ​ഹാ​പ്ര​ള​യ​ത്തി​ൽ വീ​ട് ന​ഷ്ട​പ്പെ​ട്ടു പെ​രു​വ​ഴി​യി​ലാ​യ മു​ഴു​വ​ൻ വീ​ട്ടു​കാ​ർ​ക്കും അ​ടി​യ​ന്തി​ര​മാ​യി ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ക, വീ​ടു ന​ഷ്ട​പ്പെ​ട്ട​വ​രു​ടെ ലി​സ്റ്റി​ൽ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്കു​ക, കൈ​ന​ക​രി പ​ഞ്ചാ​യ​ത്തി​ലെ വെ​ള​ളം ക​യ​റി​യ മു​ഴു​വ​ൻ വീ​ട്ടു​കാ​ർ​ക്കും എ​പി​എ​ൽ, ബി​പി​എ​ൽ വ്യ​ത്യാ​സ​മി​ല്ലാ​തെ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ക, അ​ന്വേ​ഷ​ണം പൂ​ർ​ത്തീ​ക​രി​ക്കാ​ത്ത വാ​ർ​ഡു​ക​ളി​ൽ പ​ഞ്ചാ​യ​ത്തു ജീ​വ​ന​ക്കാ​ർ നേ​രി​ട്ട് അ​ന്വേ​ഷി​ച്ച് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ക, രാ​ഷ്ട്രീ​യ ഇ​ട​പെ​ട​ൽ ഇ​ല്ലാ​തെ അ​ന്വേ​ഷ​ണം ന​ട​ത്തി ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​കു​ക, നീ​തി​പൂ​ർ​വ​മാ​യി അ​ന്വേ​ഷി​ച്ച് 28ന് ​മു​ന്പാ​യി മു​ഴു​വ​ൻ വീ​ട്ടു​കാ​ർ​ക്കും ന​ഷ്ട​ത്തി​ന്‍റെ തോ​ത​നു​സ​രി​ച്ച് ആ​നൂ​കൂ​ല്യം ന​ൽ​കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​യി​രു​ന്നു സ​മ​രം. നെ​ടു​മു​ടി എ​സ്ഐ​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ പ്ര​ശ്ന​ങ്ങ​ൾ ഈ ​മാ​സം ത​ന്നെ പ​രി​ഹ​രി​ക്കാ​മെ​ന്ന് അ​സി. സെ​ക്ര​ട്ട​റി ബി. ​ഇ​ന്ദു ഉ​റ​പ്പു ന​ല്കി​യ​തി​നെ തു​ട​ർ​ന്നാ​ണു സ​മ​രം അ​വ​സാ​നി​പ്പി​ച്ച​ത്്്.
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്് മ​ധു സി. ​കൊ​ള​ങ്ങ​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ഉ​പ​രോ​ധ​സ​മ​ര​ത്തി​ൽ എ​സ്.​ഡി. ര​വി, ഡി. ​ലോ​ന​പ്പ​ൻ, പി.​ആ​ർ. മ​നോ​ജ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ആ​ഗ്ന​സ് ഗ്രി​ഗ​റി, ഡി. ​ജോ​സ​ഫ്, ശ​ക്തി കൃ​ഷ്ണ​ൻ, ഷെ​മീ​ർ പ​ള​ളാ​ത്തു​രു​ത്തി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.