ക​ള​ക്ട​റും യാ​ത്രാ​ക്ലേ​ശം അ​റി​ഞ്ഞു. പാ​ലം ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കു​മെ​ന്ന്
Tuesday, February 19, 2019 10:38 PM IST
മ​ങ്കൊ​ന്പ്: ജ​ങ്കാ​റി​ൽ ക​യ​റി ആ​റി​നു മ​റു​ക​രെ ക​ട​ക്കാ​ൻ സ​മ​യ​മേ​റെ​യെ​ടു​ത്ത​തോ​ടെ കാ​വാ​ല​ത്തെ​യും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും ജ​ന​ങ്ങ​ള​നു​ഭ​വി​ക്കു​ന്ന യാ​ത്രാ​ക്ലേ​ശം ക​ള​ക്ട​ർ​ക്കും ബോ​ധ്യ​മാ​യി. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ കാ​വാ​ലം ത​ട്ടാ​ശേ​രി പാ​ല​ത്തി​ന്‍റെ ന​ട​പ​ടി​ക​ൾ വോ​ഗ​ത്തി​ലാ​ക്കു​മെ​ന്ന് ക​ള​ക്ട​ർ എ​സ്. സു​ഹാ​സ് പ​റ​ഞ്ഞു.
കൈ​ന​ടി​യി​ൽ ഇ​ന്ന​ലെ ന​ട​ന്ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു ക​ള​ക്ട​ർ. ക​ത്തു​ന്ന ചൂ​ടി​ൽ ഏ​റെ നേ​ര​ത്തെ കാ​ത്തി​രി​പ്പി​നു​ശേ​ഷ​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​റി​നു ജ​ങ്കാ​റി​ൽ മ​റു​ക​രെ ക​ട​ക്കാ​നാ​യ​ത്.
ഈ ​സാ​ഹ​ര്യ​ത്തി​ൽ കു​ട്ട​നാ​ട്ടു​കാ​ർ അ​നു​ഭ​വി​ക്കു​ന്ന ദു​രി​ത​ങ്ങ​ൾ ക​ള​ക്ട​ർ​ക്കു നേ​രി​ട്ടു ബോ​ധ്യ​മാ​യി. ഇ​തി​നു​ശേ​ഷം കൈ​ന​ടി​യി​ൽ ന​ട​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്ന ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ന്പോ​ഴാ​ണ് ക​ള​ക്ട​ർ ഇ​ക്കാ​ര്യം തു​റ​ന്നു പ​റ​ഞ്ഞ​ത്.
പാ​ലം നി​ർ​മാ​ണ​ത്തി​നു ത​ട​സ​മാ​യി നി​ൽ​ക്കു​ന്ന ഭൂ​മി​യേ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കു​മെ​ന്നും ക​ള​ക്ട്ർ ഉ​റ​പ്പു ന​ൽ​കി.