എ​ടി​എ​മ്മി​ൽ കു​ടു​ങ്ങി​യ​യാ​ളെ ര​ക്ഷി​ച്ചു
Tuesday, February 19, 2019 10:38 PM IST
ചെ​ങ്ങ​ന്നൂ​ർ: റെ​യി​ൽ​വേ സ്റ്റേ​ഷ​ന്‍റെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​നു സ​മീ​പം ഫെ​ഡ​റ​ൽ ബാ​ങ്കി​ന്‍റെ എ​ടി​എം കൗ​ണ്ട​റി​ൽ കു​ടു​ങ്ങി​യ​യാ​ളെ ഫ​യ​ർ​ഫോ​ഴ്സെ​ത്തി ര​ക്ഷ​പ്പെ​ടു​ത്തി. ആ​ന്ധ്രാ സ്വ​ദേ​ശി​യാ​യ ഇ​രു​പ​തു​കാ​ര​നാ​ണ് കു​ടു​ങ്ങി​യ​ത്. പു​റ​ത്തു നി​ന്ന​വ​ർ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നു എ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സ്സം​ഘം പു​റ​ത്തി​റ​ങ്ങാ​നാ​കാ​തെ വി​ഷ​മി​ച്ചു നി​ന്നി​രു​ന്ന ഇ​യാ​ളെ അ​ക​ത്തു​നി​ന്നു​കൊ​ണ്ടു ത​ന്നെ പൂ​ട്ട് തി​രി​ച്ച് പു​റ​ത്തി​റ​ങ്ങു​ന്ന വി​ധം ആം​ഗ്യ ഭാ​ഷ​യി​ലൂ​ടെ കാ​ട്ടി കൊ​ടു​ക്കു​ക​യാ​യി​രു​ന്നു. അ​പ്ര​കാ​രം പ​തി​ന​ഞ്ച് മി​നി​ട്ടോ​ളം പ​രി​ശ്ര​മി​ച്ചാ​ണ് ഇ​യാ​ൾ പു​റ​ത്തി​റ​ങ്ങി​യ​ത്.