തീ​പി​ടി​ത്ത​ത്തി​ൽ വീ​ട് ക​ത്തി​ന​ശി​ച്ചു
Tuesday, February 19, 2019 10:38 PM IST
ചേ​ർ​ത്ത​ല: തീ​പി​ടി​ത്ത​ത്തി​ൽ വീ​ട് പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. പ​ട്ട​ണ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് 15ാം വാ​ർ​ഡ് തൈ​പ്പ​റ​ന്പി​ൽ ഫി​ലി​പ്പി (സാ​ബു) ന്‍റെ വീ​ടാ​ണ് ക​ത്തി​ന​ശി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12 നാ​യി​രു​ന്നു സം​ഭ​വം.
ആ​സ്ബ​റ്റോ​സും ഷീ​റ്റും കൊ​ണ്ട് നി​ർ​മി​ച്ച വീ​ടാ​ണ്. സാ​ബു​വി​ന്‍റെ വീ​ടി​നു സ​മീ​പ​മു​ള്ള ട്രാ​ൻ​സ്ഫോ​മ​റി​ൽ ഉ​യ​ർ​ന്ന പൊ​ട്ടി​ത്തെ​റി​ശ​ബ്ദം കേ​ട്ട​തി​നു​ശേ​ഷം വീ​ടി​നു തീ​പി​ടി​ക്കു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം വീ​ട്ടി​ൽ ആ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ല. നാ​ട്ടു​കാ​രാ​ണ് തീ​പ​ട​ർ​ന്ന​ത് ക​ണ്ട​ത്. അ​ല്പ​സ​മ​യം കൊ​ണ്ട് ഗ്യാ​സ് സി​ല​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ക്കു​ക​യും ചെ​യ്തു. നാ​ട്ടു​കാ​ർ വി​വ​രം അ​റി​യി​ച്ച​തി​ന​നു​സ​രി​ച്ച് ചേ​ർ​ത്ത​ല​യി​ൽ​നി​ന്ന് അ​ഗ്നി​ശ​മ​ന​സേ​ന എ​ത്തി തീ ​അ​ണ​ച്ചെ​ങ്കി​ലും അ​ല​മാ​ര, ക​ട്ടി​ൽ തു​ട​ങ്ങി വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും, കു​ട്ടി​ക​ളു​ടെ പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും, ആ​ധാ​ർ, റേ​ഷ​ൻ​കാ​ർ​ഡ് തു​ട​ങ്ങി മ​റ്റു വി​ല​പി​ടി​പ്പു​ള്ള രേ​ഖ​ക​ളും പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. ഇ​ല​ക്ട്രി​സി​റ്റി ഷോ​ർ​ട് സ​ർ​ക്യൂ​ട്ടാ​കാം അ​പ​ക​ട​ത്തി​നു കാ​ര​ണ​മെ​ന്ന് ക​രു​തു​ന്നു. ഏ​ക​ദേ​ശം ര​ണ്ടു ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു.