ബോ​ധ​വ​ത്ക​ര​ണ വാ​ഹ​ന​ജാ​ഥ
Tuesday, February 19, 2019 10:39 PM IST
അ​ന്പ​ല​പ്പു​ഴ: വ​ർ​ധി​ച്ചു​വ​രു​ന്ന റോ​ഡ് അ​പ​ക​ട​ങ്ങ​ൾ​ക്ക് മു​ന്ന​റി​യി​പ്പു​മാ​യി കേ​ര​ള റോ​ഡ് സു​ര​ക്ഷ ക​ർ​മ​സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ബോ​ധ​വ​ത്ക​ര​ണ വാ​ഹ​ന​ജാ​ഥ സം​ഘ​ടി​പ്പി​ച്ചു. പു​ന്ന​പ്ര ശാ​ന്തി​ഭ​വ​നി​ൽ ന​ട​ന്ന ച​ട​ങ്ങ് ബ്ര​ദ​ർ മാ​ത്യു ആ​ൽ​ബി​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ബി. ​സു​ജാ​ത​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ്ര​ദീ​പ് കൂ​ട്ടാ​ല, ഇ. ​ഖാ​ലി​ദ് പു​ന്ന​പ്ര, ഫാ​ദ​ർ. ബാ​ബു കു​റ്റി​ക്കാ​ട്ടി​ൽ, ഫാ. ​അ​ജി​ത്, ദേ​വ​രാ​ജ​ൻ ക​ല്ലൂ​പ​റ​ന്പി​ൽ, പി. ​വി.​ആ​ന്‍റ​ണി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ജാ​ഥ ചാ​രും​മൂ​ട് സ​മാ​പി​ച്ചു. വി​വി​ധ​കേ​ന്ദ്ര​ങ്ങ​ളി​ൽ ല​ഘു​ലേ​ഖ​ക​ൾ വി​ത​ര​ണം ചെ​യ്തു.