മ​ന്ത്രി​സ​ഭ​യു​ടെ ആ​യി​രം ദി​നാ​ഘോ​ഷം: ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്ന്
Tuesday, February 19, 2019 10:39 PM IST
ആ​ല​പ്പു​ഴ: സം​സ്ഥാ​ന മ​ന്ത്രി​സ​ഭ ആ​യി​രം​ദി​നം പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ന്‍റെ ആ​ഘോ​ഷ​പ​രി​പാ​ടി​ക​ളു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​ന​വും പ്ര​ദ​ർ​ശ​ന വി​പ​ണ​ന​മേ​ള​യു​ടെ ഉ​ദ്ഘാ​ട​ന​വും ഇ​ന്നു ന​ട​ക്കു​മെ​ന്ന് ക​ള​ക്ട​ർ എ​സ്. സു​ഹാ​സ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. സം​സ്ഥാ​ന​ത്ത് ന​ട​ന്ന പ​ശ്ചാ​ത്ത​ല വി​ക​സ​നം, ദി​ശാ ബോ​ധ​ത്തോ​ടെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ നേ​ർ​ക്കാ​ഴ്ച​യാ​യാ​ണ് ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ജി​ല്ല​യി​ൽ സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​ത്.
ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​ന​വും തു​ട​ർ​ന്നു​ള്ള സെ​മി​നാ​റി​ന്‍റെ ഉ​ദ്ഘാ​ട​ന​വും രാ​വി​ലെ പ​ത്തി​ന് ആ​ല​പ്പു​ഴ ഐ​ശ്വ​ര്യ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഭ​ക്ഷ്യ​സി​വി​ൽ സ​പ്ലൈ​സ് മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ നി​ർ​വ​ഹി​ക്കും. ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കേ​ന്ദ്ര-​സം​സ്ഥാ​ന ബ​ജ​റ്റി​ലൂ​ടെ കേ​ര​ളം എ​ന്ന വി​ഷ​യ​ത്തെ അ​ധി​ക​രി​ച്ചാ​ണ് ആ​ദ്യ​സെ​മി​നാ​ർ ന​ട​ത്തു​ന്ന​ത്. ഭ​ക്ഷ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന സെ​മി​നാ​റി​ൽ സ​ജി​ചെ​റി​യാ​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. എ. ​സ​ന്പ​ത്ത് എം​പി ബ​ജ​റ്റു​ക​ളി​ലൂ​ടെ എ​ന്ന അ​വ​ലോ​ക​നം അ​വ​ത​രി​പ്പി​ക്കും. എം​എ​ൽ​എ​മാ​രാ​യ എ.​എം. ആ​രി​ഫ്, യു. ​പ്ര​തി​ഭ, തോ​മ​സ് ചാ​ണ്ടി, ആ​ർ. രാ​ജേ​ഷ് എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​വേ​ണു​ഗോ​പാ​ൽ, ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ തോ​മ​സ് ജോ​സ​ഫ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​രും. ക​ള​ക്ട​ർ എ​സ്. സു​ഹാ​സ് സ്വാ​ഗ​തം പ​റ​യു​ന്ന ച​ട​ങ്ങി​ൽ ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ ച​ന്ദ്ര​ഹാ​സ​ൻ വ​ടു​ത​ല ന​ന്ദി പ​റ​യും
നൂ​റോ​ളം സ്റ്റാ​ളു​ക​ളു​മാ​യാ​ണ് സ​ർ​ക്കാ​രി​ന്‍റെ ആ​യി​രം ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​ല​പ്പു​ഴ ഇ​എം​എ​സ് സ്റ്റേ​ഡി​യ​ത്തി​ൽ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളു​ടെ വി​പു​ല​മാ​യ പ്ര​ദ​ർ​ശ​ന വി​പ​ണ​ന​മേ​ള ന​ട​ക്കു​ന്ന​ത്. ഇ​ന്നു മു​ത​ൽ 27 വ​രെ​യാ​ണ് മേ​ള. പ്ര​ദ​ർ​ശ​ന​വി​പ​ണ​ന മേ​ള​യോ​ട​നു​ബ​ന്ധി​ച്ച് എ​ല്ലാ ദി​വ​സ​വും സെ​മി​നാ​ർ, ക​ലാ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യും ഉ​ണ്ടാ​കും. ഭ​ക്ഷ്യ​മേ​ള​യും ഇ​തോ​ട​നു​ബ​ന്ധി​ച്ച് ഒ​രു​ക്കി​യി​ട്ടു​ണ്ട്. മേ​ള​യു​ടെ ഭാ​ഗ​മാ​യി കു​ടും​ബ​ശ്രീ​യു​ടെ ഫു​ഡ് ക​ഫേ​യും ഒ​രു​ക്കു​ന്നു​ണ്ട്. പ്ര​ധാ​ന വ​കു​പ്പു​ക​ളും മി​ഷ​നു​ക​ളും പ്ര​ദ​ർ​ശ​ന മേ​ള​യു​ടെ ഭാ​ഗ​മാ​കും. ഹ​രി​ത​കേ​ര​ളം, ലൈ​ഫ് മി​ഷ​ൻ, ഫി​ഷ​റീ​സ്, പൊ​തു​മ​രാ​മ​ത്ത്, കൃ​ഷി, വ​നം, ക​യ​ർ, ഭ​ക്ഷ്യ സി​വി​ൽ സ​പ്ലൈ​സ്, ആ​രോ​ഗ്യം, കു​ടും​ബ​ശ്രീ, വ​നി​താ​ക്ഷേ​മം, മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ്, പൊ​ലീ​സ്, അ​ഗ്നി​ര​ക്ഷാ​സേ​ന, ശു​ചി​ത്വ​മി​ഷ​ൻ, വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്, ടൂ​റി​സം റ​വ​ന്യൂ തു​ട​ങ്ങി വി​വി​ധ വ​കു​പ്പു​ക​ളു​ടെ നൂ​റോ​ളം സ്റ്റാ​ളു​ക​ളാ​ണ് മേ​ള​യി​ൽ അ​ണി​നി​ര​ക്കു​ന്ന​ത്. പോ​ലീ​സി​ന്‍റെ സ്റ്റാ​ളി​ൽ വി​വി​ധ​യി​നം തോ​ക്കു​ക​ളു​ടെ പ്ര​ദ​ർ​ശ​നം, സ്ത്രീ​ക​ൾ​ക്കു​ള്ള പ്ര​തി​രോ​ധ മു​റ​ക​ളു​ടെ പ്ര​ദ​ർ​ശ​നം എ​ന്നി​വ മു​ഖ്യ ആ​ക​ർ​ഷ​ണ​മാ​കും.
അ​ഗ്നി​ര​ക്ഷാ സേ​ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ​ജ്ജ​മാ​ക്കു​ന്ന സ്റ്റാ​ളു​ക​ളി​ൽ അ​ഗ്നി​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​നം, വി​വി​ധ ദു​ര​ന്ത​ങ്ങ​ളെ നേ​രി​ടു​ന്ന​തി​നു​ള്ള സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ, ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ​യു​ണ്ടാ​കും. എ​ല്ലാ ദി​വ​സ​വും വ​കു​പ്പു​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ലു​ള്ള സെ​മി​നാ​റു​ക​ൾ സ്റ്റേ​ഡി​യ​ത്തി​ലൊ​രു​ക്കി​യ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ അ​ര​ങ്ങേ​റും. കൂ​ടാ​തെ ദി​വ​സ​വും സാം​സ്കാ​രി​ക ക​ലാ​പ​രി​പാ​ടി​ക​ളു​മു​ണ്ടാ​കും. ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബോ​ധ​വ​ത്ക​ര​ണ കാ​ന്പെ​യ്നും അ​ലോ​പ്പ​തി, ആ​യു​ർ​വേ​ദം, ഹോ​മി​യോ​പ്പ​തി വ​കു​പ്പു​ക​ളു​ടെ മെ​ഡി​ക്ക​ൽ ക്യാ​ന്പും സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കും. കൂ​ടാ​തെ ഭാ​ര​തീ​യ ചി​കി​ത്സാ വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ യോ​ഗ പ്ര​ദ​ർ​ശ​ന​വും വി​വി​ധ ദി​വ​സ​ങ്ങ​ളി​ലാ​യി വി​വി​ധ വ​കു​പ്പു​ക​ളു​ടെ പ​ദ്ധ​തി​ക​ളി​ലെ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കു​ള്ള ആ​നു​കൂ​ല്യ വി​ത​ര​ണ​വും ന​ട​ക്കും. ശു​ചി​ത്വ​മി​ഷ​ൻ സ്റ്റാ​ളി​ൽ കു​റ​ഞ്ഞ ചെ​ല​വി​ൽ വീ​ട്ട് മാ​ലി​ന്യ​ങ്ങ​ളു​ടെ സം​സ്ക​ര​ണം എ​ങ്ങ​നെ സാ​ധ്യ​മാ​ക്കാ​മെ​ന്ന് വി​ശ​ദീ​ക​രി​ക്കു​ന്ന സ്റ്റാ​ളും പ്ര​ദ​ർ​ശ​ന​വും ഒ​രു​ക്കും. ഇ​ൻ​ഫ​ർ​മേ​ഷ​ൻ​പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് വ​കു​പ്പി​ന്‍റെ സ​ർ​ക്കാ​രി​ന്‍റെ വി​ക​സ​ന​നേ​ട്ട​ങ്ങ​ൾ, പ്ര​ള​യാ​ന​ന്ത​ര കേ​ര​ള നി​ർ​മി​തി തു​ട​ങ്ങി​യ​വ പ്ര​തി​പാ​ദി​ക്കു​ന്ന ഫോ​ട്ടോ​ക​ളു​ടെ പ്ര​ദ​ർ​ശ​ന​വും സ്റ്റാ​ളും ഒ​രു​ക്കും.
സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ആ​യി​രം ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ ഒ​ന്പ​ത് നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലും ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ന​ട​ക്കും. പ​ദ്ധ​തി നി​ർ​വ​ഹ​ണം പൂ​ർ​ത്തീ​ക​രി​ച്ച​തും പു​തു​താ​യി ആ​രം​ഭി​ക്കു​ന്ന​തു​മാ​യ നാ​നൂ​റോ​ളം വ​ലു​തും ചെ​റു​തു​മാ​യ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ഈ ​കാ​ല​യ​ള​വി​ൽ ന​ട​ക്കും.
ജി​ല്ല​യു​ടെ ചു​മ​ത​ല​യു​ള്ള ബ​ഹു​മാ​ന​പ്പെ​ട്ട പൊ​തു​മ​രാ​മ​ത്ത് ര​ജി​സ്ട്രേ​ഷ​ൻ മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ ചെ​യ​ർ​മാ​നാ​യു​ള്ള ജി​ല്ലാ​ത​ല ക​മ്മി​റ്റി​യാ​ണ് ജി​ല്ലാ​ത​ല പ​രി​പാ​ടി​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്, ഭ​ക്ഷ്യ​സി​വി​ൽ സ​പ്ലൈ​സ് മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ, ജി​ല്ല​യി​ലെ എം​എ​ൽ​എ​മാ​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ, ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, വി​വി​ധ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​രെ​ല്ലാം ചേ​ർ​ന്നാ​ണ് വി​വി​ധ സം​ഘാ​ട​ക സ​മി​തി. എ​ഡി​എം ഐ.​അ​ബ്ദു​ൾ സ​ലാം, ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​റും പ​രി​പാ​ടി​യു​ടെ ജോ​യി​ന്‍റ് ക​ണ്‍​വീ​ന​റു​മാ​യ ച​ന്ദ്ര​ഹാ​സ​ൻ വ​ടു​ത​ല എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.