പെ​ട്രോ​ൾ പ​ന്പി​ലെ ജീ​വ​ന​ക്കാ​ര​നെ മ​ർ​ദി​ച്ച​താ​യി പ​രാ​തി
Tuesday, February 19, 2019 10:39 PM IST
ചെ​ങ്ങ​ന്നൂ​ർ: കെഎ​സ്ആ​ർ​ടി​സി ബ​സ് സ്റ്റേ​ഷ​നു എ​തി​ർ​വ​ശ​മു​ള്ള കു​തി​ര​വ​ട്ടം ഫ്യു​വ​ൽ​സി​ലെ ജീ​വ​ന​ക്കാ​ര​ൻ കോ​ന്നി പ​താ​ലി​ൽ ഷാ​ജി​യു​ടെ മ​ക​ൻ വി​ഷ്ണു പ്ര​കാ​ശി (19) നെ ​മ​ർ​ദി​ച്ച​താ​യി പ​രാ​തി.
ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച രാ​ത്രി പ​ന്പി​ൽ മൂ​ന്നു​പേ​ർ ഒ​രു ബൈ​ക്കി​ൽ എ​ത്തു​ക​യും അ​തി​ലൊ​രാ​ൾ യാ​തൊ​രു പ്ര​കോ​പ​ന​വും കൂ​ടാ​തെ പെ​ട്രോ​ൾ ഒ​ഴി​ച്ചു കൊ​ടു​ക്കു​ക​യാ​യി​രു​ന്ന വി​ഷ്ണു​വി​നെ മ​ർ​ദി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.
അ​വ​ശ​നാ​യ വി​ഷ്ണു​വി​നെ സ​ഹ​പ്ര​വ​ർ​ത്ത​ക​രാ​ണ് അ​ക്ര​മി​യി​ൽ​നി​ന്ന് മോ​ചി​പ്പി​ച്ച​ത്. സം​ഭ​വ​ത്തി​ന്‍റെ കാ​മ​റ ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സി​ന് കൈ​മാ​റി​യി​ട്ടു​ണ്ട്. അ​വ​ശ​നാ​യ വി​ഷ്ണു​വി​നെ ചെ​ങ്ങ​ന്നൂ​ർ ജി​ല്ല ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
കോ​ന്നി​യി​ൽ ഐ​ടി​ഐ വി​ദ്യാ​ർ​ഥി​യാ​യ വി​ഷ്ണു പ​ഠ​ന ചെ​ല​വ് ക​ണ്ട​ത്തു​ന്ന​തി​നാ​ണ് ക​ഴി​ഞ്ഞ ന​വം​ബ​ർ മു​ത​ൽ പ​ന്പി​ലെ താ​ത്കാ​ലി​ക ജോ​ലി ചെ​യ്തു വ​ന്ന​ത്.
കേ​സ് ഒ​തു​ക്കി തീ​ർ​ക്കാ​ൻ രാ​ഷ്ട്രീ​യ ത​ല​ത്തി​ൽ ശ​ക്ത​മാ​യ സ​മ്മ​ർ​ദം ന​ട​ക്കു​ന്ന​താ​യി ആ​ക്ഷേ​പ​മു​ണ്ട്.