ടി​എ​ൻ​ടി ചി​ട്ടി ത​ട്ടി​പ്പ് : പ​രാ​തി​ക​ളു​മാ​യി കൂ​ടു​ത​ൽ​പേ​ർ രം​ഗ​ത്ത്
Tuesday, February 19, 2019 10:39 PM IST
ആ​ല​പ്പു​ഴ: ടി​എ​ൻ​ടി ചി​ട്ടി​ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടു കൂ​ടു​ത​ൽ​പേ​ർ പ​രാ​തി​ക​ളു​മാ​യി രം​ഗ​ത്തെ​ത്തി. തു​ന്പോ​ളി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ന്പ​നി ബ്രാ​ഞ്ചി​ൽ ക​ഴി​ഞ്ഞ​മാ​സം തീ​ർ​ന്ന ചി​ട്ടി​യാ​ണ് പ​രാ​തി​ക്കാ​രി​ൽ പ​ല​രു​ടെ​യും. തീ​ർ​ന്ന​പ്പോ​ൾ മു​ത​ൽ തു​ക ആ​വ​ശ്യ​പ്പെ​ട്ടു പ​ല​രും ഓ​ഫീ​സി​ൽ എ​ത്തി​യെ​ങ്കി​ലും ഓ​ഫീ​സ് അ​ധി​കാ​രി​ക​ൾ അ​വ​ധി പ​റ​ഞ്ഞു വി​ടു​ക​യാ​യി​രു​ന്നു. ഒ​ടു​വി​ൽ ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലെ ചി​ട്ടി​ക്ക​ന്പ​നി​യു​ടെ ഹെ​ഡ് ഓ​ഫീ​സി​ൽ
ക​ന്പ​നി ഉ​ട​മ​ക​ൾ വ​ൻ​നി​ക്ഷേ​പ​വു​മാ​യി മു​ങ്ങി​യെ​ന്ന വാ​ർ​ത്ത അ​റി​ഞ്ഞ​തി​നെ തു​ട​ർ​ന്നു നി​ക്ഷേ​പ​ക​രി​ലാ​രോ തു​ന്പോ​ളി​യി​ൽ എ​ത്തി ബ​ഹ​ള​മു​ണ്ടാ​ക്കി​യ​തി​നെ തു​ട​ർ​ന്നു ഓ​ഫീ​സി​ലു​ണ്ടാ​യി​രു​ന്ന​വ​ർ സ്ഥാ​പ​നം പൂ​ട്ടി​പ്പോ​വു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ ജി​ല്ല​യി​ൽ ക​ന്പ​നി​യു​ടെ മ​റ്റു ബ്രാ​ഞ്ചു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന കു​ത്തി​യ​തോ​ട്, ഹ​രി​പ്പാ​ട് എ​ന്നി​വി​ട​ങ്ങ​ളും പൂ​ട്ടി.
ക​ഴി​ഞ്ഞ ര​ണ്ടു​മാ​സം മു​ന്പ് ക​ന്പ​നി​യു​ടെ പു​തി​യ ശാ​ഖ കാ​യം​കു​ള​ത്തു പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചെ​ങ്കി​ലും ചി​ട്ടി ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി വ​രു​ന്ന​തി​നാ​ൽ ഇ​വി​ടെ ആ​രും ത​ട്ടി​പ്പി​ൽ വീ​ണി​ല്ലെ​ന്ന​റി​യു​ന്നു. ക​ന്പ​നി ഉ​ട​മ​ക​ളും വ​ട​ക്ക​ൻ​പ​റ​വൂ​ർ കു​ഞ്ഞി​ത്തൈ സ്വ​ദേ​ശി​ക​ളു​മാ​യ ടെ​ൽ​സ​ണ്‍ തോ​മ​സ്, സ​ഹോ​ദ​ര​ൻ നെ​ൽ​സ​ണ്‍ തോ​മ​സ് എ​ന്നി​വ​രു​ൾ​പ്പ​ടെ അ​ഞ്ചു​പേ​ർ​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. കു​റ​ച്ചു​വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് അ​നു​ഗ്ര​ഹ ചി​ട്ടി​ഫ​ണ്ട്സ് എ​ന്ന പേ​രി​ലാ​ണ് ചി​ട്ടി​ക്ക​ന്പ​നി ആ​ല​പ്പു​ഴ​യി​ൽ ആ​രം​ഭി​ച്ച​ത്. പി​ന്നീ​ട് ടി​എ​ൻ​ടി ചി​റ്റ്സ് എ​ന്ന പേ​രി​ലാ​ക്കി. നാ​ട്ടു​കാ​രും പ്ര​ദേ​ശ​വാ​സി​ക​ളു​മാ​യ സ്ത്രീ​ക​ളെ​യാ​ണ് ഇ​വ​ർ ചി​ട്ടി ഏ​ജ​ന്‍റു​മാ​രാ​യി നി​യ​മി​ച്ച​ത്. ഇ​വ​രി​ലൂ​ടെ കു​റ​ച്ചു​വ​ർ​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ വി​ശ്വാ​സ്യ​ത ഉ​ണ്ടാ​ക്കി​യ ക​ന്പ​നി​യി​ൽ ഏ​ജ​ന്‍റു​മാ​രു​ടെ ബ​ന്ധു​ക്ക​ൾ, ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​ർ, മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ, ചെ​റു​കി​ട​സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ എ​ന്നി​വ​രും വ​ല​യി​ൽ​വീ​ണ​വ​രി​ൽ ഉ​ൾ​പ്പെ​ടും. വ​രും​ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ പ​രാ​തി​ക​ൾ എ​ത്താ​നാ​ണ് സാ​ധ്യ​ത.