ജ​യി​ലി​ൽ മ​യ​ക്കു​മ​രു​ന്ന് ഉ​പ​ഭോ​ഗം കൂ​ടു​ന്നു​വെ​ന്ന്
Tuesday, February 19, 2019 10:40 PM IST
ആ​ല​പ്പു​ഴ: സം​സ്ഥാ​ന​ത്തെ ജ​യി​ലു​ക​ളി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്കി​ട​യി​ൽ മ​യ​ക്കു​മ​രു​ന്ന് ഉ​പ​ഭോ​ഗം കൂ​ടി​യെ​ന്ന് ഡി​എ​ൽ​എ​സ്എ സ​ബ് ജ​ഡ്ജ് വി. ​ഉ​ദ​യ​കു​മാ​ർ. ജ​യി​ൽ അ​ന്തേ​വാ​സി​ക​ളു​ടെ മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗ നി​രോ​ധ​ന​ത്തി​നാ​യി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​ള്ള ഏ​ക​ദി​ന പ​രി​ശീ​ല​ന ക്ലാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പു​രു​ഷന്മാ​രെ​ക്കാ​ൾ ഒ​രു ടി ​മു​ന്നി​ലേ​ക്കു സ്ത്രീ​ക​ളെ​ത്തി​യേ​പ്പാ​ൾ സാ​മൂ​ഹ്യ പ​ര​മാ​യി പ​ല പ്ര​ത്യാ​ഘാ​ത​ങ്ങ​ളു​മു​ണ്ടാ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി​ദ്യാ​ഭ്യാ​സ പ​ര​മാ​യും ആ​രോ​ഗ്യ​പ​ര​മാ​യും സാ​മൂ​ഹ്യ​പ​ര​മാ​യും ഏ​റെ മു​ന്നി​ൽ നി​ൽ​ക്കു​ന്ന കേ​ര​ള​ത്തി​ൽ മ​യ​ക്കു​മ​രു​ന്നി​ന്‍റെ ഉ​പ​യോ​ഗം കേ​ട്ടാ​ൽ ഞെ​ട്ടു​ന്ന​താ​ണ്.
വ്യാ​വ​സാ​യി​ക വി​പ്ല​വ​ത്തോ​ടെ കൂ​ട്ടു​കു​ടും​ബ വ്യ​വ​സ്ഥ ത​ക​ർ​ന്നു​വെ​ന്നും ഡേ ​കെ​യ​റു​ക​ളും റെ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ളു​ക​ളും ഉ​യ​ർ​ന്നു​വ​ന്ന​തോ​ടെ സാ​മു​ഹ്യ​പ​ശ്ചാ​ത്ത​ലം മാ​റി​യെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. തു​ട​ർ​ന്ന് മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗ​വും കാ​ര​ണ​ങ്ങ​ളും, പ​രി​ഹാ​ര​ങ്ങ​ളും, മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗ​നി​യ​ന്ത്ര​ണം എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ മാ​ന​സി​ക​രോ​ഗ വി​ദ​ഗ്ധ​ൻ ഡോ. ​സ​ന്ദീ​പ്, എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ സോ​ണ്‍ എ​ക്സൈ​സ് ജോ​യി​ന്‍റ് ക​മ്മീ​ഷ​ണ​ർ സ​ലിം​കു​മാ​ർ എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു. പു​ന്ന​മ​ട​യി​ൽ നി​ന്നാ​രം​ഭി​ച്ച ഹൗ​സ് ബോ​ട്ടി​ലാ​ണ് ജി​ല്ലാ ജ​യി​ൽ വ​കു​പ്പും, വെ​ല്ലൂ​ർ അ​ക്കാ​ദ​മി ഓ​ഫ് പ്രി​സ​ണ്‍ ആ​ൻ​ഡ് ക​റ​ക്ഷ​ണ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​നും ഏ​ക​ദി​ന പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. പ്രി​സ​ണ്‍​സ് ഡി​ഐ​ജി​യും എ​സ്ഐ​സി​എ ഡ​യ​റ​ക്ട​റു​മാ​യ എ​സ്. സ​ന്തോ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ വെ​ല്ലൂ​ർ എ​പി​സി​എ സോ​ഷ്യ​ൽ വ​ർ​ക്ക് പ്ര​ഫ. ബ്യൂ​ല ഇ​മ്മാ​നു​വേ​ൽ, റീ​ജി​യ​ണ​ൽ വെ​ൽ​ഫെ​യ​ർ ഓ​ഫീ​സ​ർ ടി.​ജി. സ​ന്തോ​ഷ്, ജ​യി​ൽ സൂ​പ്ര​ണ്ട് ആ​ർ. സാ​ജ​ൻ, പ്രി​സ​ണ്‍​സ് ഐ​ജി എ​ച്ച്. ഗോ​പ​കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.