ലോ​റി മ​റി​ഞ്ഞു
Tuesday, February 19, 2019 10:40 PM IST
തു​റ​വൂ​ർ: ട​യ​ർ പെ​ട്ടി​യ​തി​നെ​ത്തു​ട​ർ​ന്ന് കു​പ്പി​യു​മാ​യി പോ​യ മി​നി​ലോ​റി മ​റി​ഞ്ഞു. ആ​ർ​ക്കും പ​രി​ക്കി​ല്ല. ദേ​ശീ​യ​പാ​ത​യി​ൽ ച​മ്മ​നാ​ട് വെ​ളി​ക്കു സ​മീ​പം ക​ഴി​ഞ്ഞ​ദി​വ​സം വൈ​കു​ന്നേ​രം അ​ഞ്ചി​നാ​യി​രു​ന്നു അ​പ​ക​ടം. കൊ​ച്ചി​യി​ലേ​ക്ക് കു​പ്പി​യു​മാ​യി പോ​കു​ക​യാ​യി​രു​ന്നു ലോ​റി. മു​ൻ​ഭാ​ഗ​ത്തെ ട​യ​ർ പൊ​ട്ടി​യ​തി​നെ തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം തെ​റ്റി പാ​ത​യി​ൽ മ​റി​യു​ക​യാ​യി​രു​ന്നു. ലോ​റി​യി​ലു​ണ്ടാ​യി​രു​ന്ന ബി​യ​ർ കു​പ്പി​ക​ൾ പ​ല​തും പൊ​ട്ടി പാ​ത​യി​ൽ ചി​ത​റി. ഇ​തോ​ടെ ഗ​താ​ഗ​ത കു​രു​ക്കും നേ​രി​ട്ടു. അ​രൂ​രി​ൽ നി​ന്നു​ള്ള അ​ഗ്നി​ര​ക്ഷാ സേ​ന​യെ​ത്തി ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ച് വാ​ഹ​നം പാ​ത​യി​ൽ നി​ന്നും നീ​ക്കി. കു​ത്തി​യ​തോ​ട് പോ​ലീ​സെ​ത്തി​യാ​ണ് ഗ​താ​ഗ​തം നി​യ​ന്ത്രി​ച്ച​ത്. മൂ​ന്നു മ​ണി​ക്ക​റോ​ളം പാ​ത​യി​ൽ പ​ടി​ഞ്ഞാ​റു​വ​ശം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.

സ്റ്റേ​ഡി​യം നി​ർ​മാ​ണ​ഉദ്ഘാ​ട​നം 25 ന്

​ചെ​ങ്ങ​ന്നു​ർ: ചെ​ങ്ങ​ന്നൂ​ർ ന​ഗ​ര​സ​ഭ​യി​ൽ പെ​രു​ങ്കു​ളം പാ​ട​ത്ത് നി​ർ​മി​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലു​ള്ള സ്റ്റേ​ഡി​യ​ത്തി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​നം 25ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വ​ഹി​ക്കും. പ​രി​പാ​ടി​യു​ടെ സ്വാ​ഗ​ത സം​ഘം രൂ​പീ​ക​രി​ച്ചു.