പൊ​തു പൈ​പ്പി​ൽ ല​ഭി​ക്കു​ന്ന​ത് മ​ണ്ണും ചെ​ളി​യും ക​ല​ർ​ന്ന മ​ലി​ന​ജ​ലം എ​ന്ന് ആ​ക്ഷേ​പം
Tuesday, February 19, 2019 10:40 PM IST
അ​ന്പ​ല​പ്പു​ഴ: പൊ​തു പൈ​പ്പി​ൽ ല​ഭി​ക്കു​ന്ന​ത് മ​ണ്ണും, ചെ​ളി​യും ക​ല​ർ​ന്ന മ​ലി​ന​ജ​ലം. പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലെ പ​തി​മൂ​ന്നാം വാ​ർ​ഡി​ലാ​ണ് പൈ​പ്പി​ൽ നി​ന്നും മ​ലി​ന​ജ​ലം ല​ഭി​ക്കു​ന്ന​താ​യി പ​രാ​തി ഉ​യ​രു​ന്ന​ത്. ക​രി​ക്കം​പ​ള്ളി കോ​ള​നി, പ​ള​ളി​ത്ത​റ കോ​ള​നി, തു​ട​ങ്ങി​യ കോ​ള​നി​ക​ളും, ദേ​വാ​ല​യ​ങ്ങ​ളും ഉ​ള്ള പ്ര​ദേ​ശ​മാ​ണ് ഇ​ത്. കി​ണ​റു​ക​ളോ, കു​ഴ​ൽ​കി​ണ​റോ, മ​റ്റു ജ​ല​സ്രോ​ത​സു​ക​ളോ ഈ ​പ്ര​ദേ​ശ​ത്തി​ല്ല. മ​ലി​ന​ജ​ലം പൊ​തു പൈ​പ്പി​ൽ​ക്കൂ​ടി വ​രു​ന്ന​തു​മൂ​ലം കി​ലോ​മീ​റ്റ​റു​ക​ൾ സ​ഞ്ച​രി​ച്ച് ശു​ദ്ധ​ജ​ലം ശേ​ഖ​രി​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ. വാ​ട്ട​ർ അ​ഥോ​റി​റ്റി​യി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടും ന​ട​പ​ടി ഉ​ണ്ടാ​യി​ല്ലെ​ന്നും ഇ​വ​ർ പ​റ​യു​ന്നു.