അ​ണ​ക്ക​പ്പാ​റ പ​ഴ​ഞ്ചേ​രി​ക​ളം ക​രി​ങ്ക​ൽ​ക്വാ​റി​യി​ൽ ഫ​യ​ർ​ഫോ​ഴ്സ് സ്കൂ​ബ ടീ​മി​ന് പ​രി​ശീ​ല​നം
Tuesday, February 19, 2019 10:56 PM IST
വ​ട​ക്ക​ഞ്ചേ​രി: അ​ണ​ക്ക​പ്പാ​റ പ​ഴ​ഞ്ചേ​രി​ക​ള​ത്തെ ക​രി​ങ്ക​ൽ​ക്വാ​റി​യി​ൽ ഫ​യ​ർ​ഫോ​ഴ്സി​നു കീ​ഴി​ലു​ള്ള മു​ങ്ങ​ൽ​വി​ദ​ഗ്ധ സം​ഘ​മാ​യ സ്കൂ​ബ ടീ​മി​ന് പ​രി​ശീ​ല​നം. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഏ​ഴം​ഗ ടീ​മി​നാ​ണ് പ​രി​ശീ​ല​നം ന​ല്കു​ന്ന​ത്.

വ​ട​ക്ക​ഞ്ചേ​രി ഫ​യ​ർ​സ്റ്റേ​ഷ​ൻ അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ഇ.​സി.​ഷാ​ജു​വി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ വി.​ക​ണ്ണ​ദാ​സ്, എം.​ശ്രീ​ജ​ൻ, ഡി.​സ​ജി​ത്ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് എ​ണ്‍​പ​ത​ടി താ​ഴ്ച​യി​ൽ മു​ങ്ങി​താ​ണു​ള്ള തീ​വ്ര​പ​രി​ശീ​ല​ന പ​രി​പാ​ടി ന​ട​ത്തു​ന്ന​ത്. ഓ​ക്സി​ജ​ൻ സി​ലി​ണ്ട​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള സം​വി​ധാ​ന​ങ്ങ​ളു​മാ​യി 45 മി​നി​റ്റ് സ​മ​യം വെ​ള്ള​ത്തി​ന​ടി​യി​ൽ മു​ങ്ങി​ക്കി​ട​ന്നു​ള്ള തെ​ര​ച്ചി​ൽ പ​രി​ശീ​ല​ന​മാ​ണ് ന​ല്കു​ന്ന​ത്.

പ​ഴ​ഞ്ചേ​രി​ക​ളം മു​ഹ​മ്മ​ദി​ന്‍റെ ഒ​രേ​ക്ക​ർ വ​രു​ന്ന ഈ ​ക​രി​ങ്ക​ൽ​ക്വാ​റി​യി​ൽ ഇ​പ്പോ​ൾ 85 അ​ടി വെ​ള്ള​മു​ണ്ട്. കും​ഭ​മാ​സ​ത്തി​ൽ ഇ​നി​യും ആ​ഴ​ത്തി​ൽ വെ​ള്ള​മു​ള്ള കു​ള​ങ്ങ​ളോ ഡാ​മു​ക​ളോ മ​റ്റു ജ​ലാ​ശ​യ​ങ്ങ​ളോ ഇ​ത്ര​യും വി​സ്തൃ​ത​മാ​യ നി​ല​യി​ൽ ജി​ല്ല​യി​ൽ മ​റ്റെ​വി​ടെ​യും ഇ​ല്ലാ​ത്ത​തി​നാ​ലാ​ണ് പ്ര​വ​ർ​ത്ത​ന​മി​ല്ലാ​തെ ഈ ​ക​രി​ങ്ക​ൽ​ക്വാ​റി പ​രി​ശീ​ല​ന​ത്തി​നാ​യി തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ള്ള​ത്.

മു​ക​ളി​ൽ​നി​ന്നും ജ​ലാ​ശ​യ​ത്തി​ലേ​ക്ക് ഇ​ടു​ന്ന സാ​ധ​നം എ​ണ്‍​പ​ത്ത​ഞ്ച് അ​ടി താ​ഴ്ച​യി​ലേ​ക്ക് മു​ങ്ങി​പ്പോ​യി എ​ടു​ത്തു​കൊ​ണ്ടു​വ​രു​ന്ന​താ​ണ് പ​രി​ശീ​ല​നം. ഓ​ക്സി​ജ​ൻ സി​ലി​ണ്ട​ർ, അ​ണ്ട​ർ വാ​ട്ട​ർ ടോ​ർ​ച്ച്, സേ​ഫ് റോ​പ്പ് തു​ട​ങ്ങി സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളോ​ടെ​യാ​ണ് ഓ​രോ​രു​ത്ത​ർ​ക്കും പ​രി​ശീ​ല​നം ന​ല്കു​ന്ന​ത്. ഡാ​മു​ക​ളി​ലും പു​ഴ​ക​ളി​ലും കു​ള​ങ്ങ​ളി​ലും ഇ​ത്ത​രം ക​രി​ങ്ക​ൽ ക്വാ​റി​ക​ളി​ലു​മെ​ല്ലാം ആ​ളു​ക​ൾ​പെ​ട്ടാ​ൽ അ​വ​രെ പു​റ​ത്തെ​ടു​ക്കു​ന്ന​തി​നാ​യാ​ണ് ഈ ​പ​രി​ശീ​ല​നം.

വെ​ള്ളം കെ​ട്ടി​നി​ല്ക്കു​ന്ന ആ​ഴ​മു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ വാ​ഹ​നം പെ​ട്ടാ​ലും ഈ ​സ്കൂ​ബ ടീ​മാ​ണ് എ​ത്തു​ക. ആ​ത്മ​ഹ​ത്യ ചെ​യ്യാ​ൻ വെ​ള്ള​ത്തി​ൽ ചാ​ടു​ന്ന​വ​രു​ടെ ര​ക്ഷ​യ്ക്കും ഇ​വ​ർ പാ​ഞ്ഞെ​ത്തും. പോ​ലീ​സ് കേ​സു​ക​ളി​ൽ തൊ​ണ്ടി​മു​ത​ലാ​യു​ള്ള ക​ത്തി​യോ മ​റ്റോ വ​ലി​യ ജ​ലാ​ശ​യ​ങ്ങ​ളി​ലേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞാ​ൽ അ​ത് എ​ടു​ക്കു​ന്ന​തി​നും സ്കൂ​ബ ടീ​മി​ന്‍റെ സ​ഹാ​യം തേ​ടാ​റു​ണ്ടെ​ന്ന് ടീ​മി​ന്‍റെ മു​ഖ്യ പ​രി​ശീ​ല​ക​നാ​യ വി.​ക​ണ്ണ​ദാ​സ് പ​റ​ഞ്ഞു.

പാ​ല​ക്കാ​ട് ഡി​വി​ഷ​നു കീ​ഴി​ലു​ള്ള പാ​ല​ക്കാ​ട്, മ​ല​പ്പു​റം, തൃ​ശൂ​ർ എ​ന്നീ ജി​ല്ല​ക​ളി​ലെ പ​രി​ശീ​ല​ക​രും ഇ​വ​ർ ത​ന്നെ​യാ​ണ്. സ്വി​മ്മിം​ഗ് പൂ​ളി​ലാ​ണ് ടീ​മി​ലെ അം​ഗ​ങ്ങ​ൾ​ക്ക് ആ​ദ്യം പ​രി​ശീ​ല​നം ന​ല്കു​ക. പി​ന്നീ​ട് പ​ത്ത​ടി താ​ഴ്ച​യു​ള്ള കു​ള​ത്തി​ലോ ഒ​ടു​വി​ൽ ഏ​റെ ആ​ഴ​മു​ള്ള ഇ​ത്ത​രം ക്വാ​റി​ക​ൾ ക​ണ്ടെ​ത്തി അ​തി​ൽ മു​ങ്ങി തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​തി​നു പ​രി​ശീ​ല​നം ന​ല്കു​ന്ന​ത്. നാ​ലു​ഘ​ട്ട​ങ്ങ​ളാ​ണ് പ​രി​ശീ​ല​ന​ത്തി​നു​ള്ള​തെ​ന്ന് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ഇ.​സി.​ഷാ​ജു പ​റ​ഞ്ഞു. ഒ​രാ​ൾ വെ​ള്ള​ത്തി​ൽ​പെ​ട്ടാ​ൽ മൂ​ന്നു മി​നി​റ്റ് മാ​ത്ര​മേ ജീ​വി​ച്ചി​രി​ക്കൂ. തു​ട​ർ​ന്നു​ള്ള ഓ​രോ സെ​ക്ക​ൻ​ഡു​ക​ളും വ​ള​രെ പ്ര​ധാ​ന​മാ​ണെ​ന്ന് നി​ര​വ​ധി​പേ​രെ വെ​ള്ള​ത്തി​ൽ​നി​ന്നും ര​ക്ഷി​ച്ചി​ട്ടു​ള്ള പ​രി​ശീ​ല​ക​ൻ ക​ണ്ണ​ദാ​സ് പ​റ​യു​ന്നു.

ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ലെ പ്ര​ള​യ​കാ​ല​ത്ത് ഈ ​സ്കൂ​ബ ടീ​മി​ന്‍റെ സേ​വ​നം ജി​ല്ല​യി​ലെ പ​ല ഭാ​ഗ​ത്തും പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യി​രു​ന്നു.