റോ​ഡി​ൽ നി​ര​പ്പു​വ്യ​ത്യാ​സം: അ​പ​ക​ട​ഭീ​ഷ​ണി​യേ​റെ
Tuesday, February 19, 2019 10:56 PM IST
ചി​റ്റൂ​ർ: ആ​ശു​പ​ത്രി ജം​ഗ്്ഷ​ൻ ബ​സ് സ്റ്റോ​പ്പി​നു സ​മീ​പ​ത്തു റോ​ഡി​ന്‍റെ അ​രി​കി​ടി​ഞ്ഞ​ത് വാ​ഹ​ന, കാ​ൽ​ന​ട​യാ​ത്ര ദു​രി​ത​ത്തി​ൽ. ജം​ഗ്്ഷ​നി​ലു​ള്ള സ്റ്റേ​റ്റ് ബാ​ങ്കി​നു മു​ന്നി​ലു​ള്ള ഗ​ർ​ത്തം​മൂ​ലം ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ നി​യ​ന്ത്ര​ണം​വി​ട്ട് വ​ഴി​മാ​റി ഓ​ടു​ന്ന​ത് അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​യി.

താ​ലൂ​ക്ക് ആ​സ്ഥാ​ന​മാ​യ സ​ർ​ക്കാ​ർ സ്ഥാ​പ​ന സ​മു​ച്ച​യ​ത്തി​ലേ​ക്ക് ദി​നം​പ്ര​തി നൂ​റു​ക്ക​ണ​ക്കി​നാ​ളു​ക​ൾ പോ​യി​വ​രു​ന്ന വ​ഴി​യി​ലാ​ണ് അ​പ​ക​ടം പ​തി​യി​രി​ക്കു​ന്ന​ത്. റോ​ഡി​ന്‍റെ വീ​തി​കു​റ​വു​മൂ​ലം ഇ​രു​വ​ശ​ത്തും വാ​ഹ​ന​ങ്ങ​ളെ​ത്തി​യാ​ൽ കാ​ൽ​ന​ട​യാ​ത്ര സാ​ധ്യ​മ​ല്ല.

പ​ട്ട​ഞ്ചേ​രി, പെ​രു​മാ​ട്ടി, ത​ത്ത​മം​ഗ​ലം, മേ​ട്ടു​പ്പാ​ള​യം ഭാ​ഗ​ത്തു​നി​ന്നും താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്കു ചി​കി​ത്സ​യ്ക്കു വ​രു​ന്ന​തു ഗ​താ​ഗ​ത​ക്കു​രു​ക്കി​നും കാ​ര​ണ​മാ​കു​ന്നു. ഇ​തു​മൂ​ലം സ​മ​യോ​ചി​ത​മാ​യി ചി​കി​ത്സ തേ​ടാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യു​മു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഗ​ർ​ത്ത​വും ത​ക​ർ​ച്ചാ​ഭീ​ഷ​ണി​യി​ലു​ള്ള അ​ഴു​ക്കു​ചാൽ സ്ലാ​ബു​ക​ൾ മൂ​ടി റോ​ഡി​ന്‍റെ വീ​തി വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നാ​ണ് യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം.