പ്ര​ധാ​ൻ​മ​ന്ത്രി കി​സാ​ൻ സ​മ്മാ​ൻ നി​ധി പ​ദ്ധ​തി​യി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Tuesday, February 19, 2019 10:56 PM IST
വ​ട​ക്ക​ഞ്ചേ​രി: ക​ർ​ഷ​ക കു​ടും​ബ​ങ്ങ​ൾ​ക്ക് വ​ർ​ഷ​ത്തി​ൽ 6,000 രൂ​പ ആ​നു​കൂ​ല്യം ല​ഭി​ക്കു​ന്ന പ്ര​ധാ​ൻ​മ​ന്ത്രി കി​സാ​ൻ സ​മ്മാ​ൻ നി​ധി (പി.​എം. കി​സാ​ൻ) പ​ദ്ധ​തി​യി​ലേ​ക്ക് ക​ർ​ഷ​ക​രി​ൽ​നി​ന്നും അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​താ​ത് കൃ​ഷി​ഭ​വ​നു​ക​ളി​ലാ​ണ് ഇ​തി​നാ​യി അ​പേ​ക്ഷ ന​ല്കേ​ണ്ട​ത്. എത്രയും വേഗം അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​വ​ർ​ക്ക് മാ​ർ​ച്ച് 31ന് ​മു​ന്പ് ആ​ദ്യ ഗ​ഡു​തു​ക ല​ഭി​ക്കു​മെ​ന്ന് വ​ട​ക്ക​ഞ്ചേ​രി കൃ​ഷി ഓ​ഫീ​സ​ർ റാ​ണി ആ​ർ.​ഉ​ണ്ണി​ത്താ​ൻ അ​റി​യി​ച്ചു.
അ​ഞ്ചേ​ക്ക​റി​ൽ താ​ഴെ കൃ​ഷി ഭൂ​മി​യു​ള്ള​വ​ർ​ക്ക് ആ​നു​കൂ​ല്യ​ത്തി​നാ​യി അ​പേ​ക്ഷി​ക്കാം. നാ​ലു​മാ​സം കൂ​ടു​ന്പോ​ൾ ഒ​രു ഗ​ഡു എ​ന്ന തോ​തി​ൽ മൂ​ന്ന് ഗ​ഡു​ക്ക​ളാ​യാ​ണ് പ​ണം ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ എ​ത്തു​ക. ക​ർ​ഷ​ക​ൻ, അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ, അ​വ​രു​ടെ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മ​ക്ക​ൾ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് കു​ടും​ബം.​സ​ർ​ക്കാ​ർ ജോ​ലി​യോ മ​റ്റു സ​ർ​ക്കാ​ർ ആ​നു​കൂ​ല്യ​ങ്ങ​ളോ പ​റ്റു​ന്ന​വ​ർ ആ​നു​കൂ​ല്യ​ത്തി​ന് യോ​ഗ്യ​ര​ല്ല. ബാ​ങ്ക് പാ​സ്ബു​ക്കി​ന്‍റെ പ​ക​ർ​പ്പ്, ക​രം അ​ട​ച്ച ര​ശീ​തി, റേ​ഷ​ൻ കാ​ർ​ഡ് ന​ന്പ​ർ പേ​രു​ക​ളു​ള്ള പേ​ജു​ക​ളു​ടെ പ​ക​ർ​പ്പ്, ആ​ധാ​ർ കാ​ർ​ഡി​ന്‍റെ കോ​പ്പി അ​തി​ല്ലെ​ങ്കി​ൽ മ​റ്റ് ഏ​തെ​ങ്കി​ലും തി​രി​ച്ച​റി​യ​ൽ രേ​ഖ സ​ഹി​ത​മാ​ണ് അ​പേ​ക്ഷ കൃ​ഷി​ഭ​വ​നി​ൽ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. അ​പേ​ക്ഷാ ഫോ​റം കൃ​ഷി​ഭ​വ​നി​ൽ നി​ന്നും ല​ഭി​ക്കും.​ചെ​റു​കി​ട നാ​മ​മാ​ത്ര ക​ർ​ഷ​ക​രു​ടെ വ​രു​മാ​നം വ​ർ​ധി​പ്പി​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് ഇ​ത്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 04922 259353 എ​ന്ന ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണം.