മീനാക്ഷിപുരത്തു അ​ത്യാ​ധു​നി​ക ഹോ​സ്റ്റ​ൽ ഉ​ദ്ഘാ​ട​നം നാളെ
Tuesday, February 19, 2019 10:56 PM IST
പാലക്കാട് : പ​ട്ടി​ക​വ​ർ​ഗ വി​ദ്യാ​ർ​ഥി​ക​ളു​ടെ കൊ​ഴി​ഞ്ഞ്പോ​ക്ക് ത​ട​ഞ്ഞ് മി​ക​ച്ച വി​ദ്യാ​ഭ്യാ​സ​ത്തി​ലൂ​ടെ പ​ഠ​ന നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന് പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന വ​കു​പ്പി​ന് കീ​ഴി​ൽ മീ​നാ​ക്ഷി​പു​ര​ത്ത് പെ​ണ്‍​കു​ട്ടി​ക​ൾ​ക്കാ​യി അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ നി​ർ​മി​ച്ച് പ്രീ​മെ​ട്രി​ക ഹോ​സ്റ്റ​ലി​ൻ​റെ ഉ​ദ്ഘാ​ട​നം 20 വൈ​കി​ട്ട് മൂ​ന്നി​ന് പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ർ​ഗ പി​ന്നാ​ക്ക​ക്ഷേ​മ നി​യ​മ​സാം​സ്കാ​രി​ക​പാ​ർ​ല​മെ​ൻ​റ​റി​കാ​ര്യ വ​കു​പ്പ് മ​ന്ത്രി എ.​കെ.​ബാ​ല​ൻ നി​ർ​വ​ഹി​ക്കും. ജ​ല​വി​ഭ​വ വ​കു​പ്പ് മ​ന്ത്രി കെ.​കൃ​ഷ​ണ​ൻ​കു​ട്ടി അ​ധ്യ​ക്ഷ​നാ​വു​ന്ന പ​രി​പാ​ടി​യി​ൽ പി.​കെ.​ബി​ജു എം.​പി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് കെ.​ശാ​ന്ത​കു​മാ​രി മു​ഖ്യാ​തി​ഥി​ക​ളാ​വും.
ചി​റ്റൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് വി.​ധ​ന്യ, പെ​രു​മാ​ട്ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് ജി.​മാ​രി​മു​ത്തു, ചി​റ്റൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ൻ​റ് ആ​ർ.​പ​ങ്ക​ജാ​ക്ഷ​ൻ, ജി​ല്ലാ ക​ല​ക്ട​ർ ഡി.​ബാ​ല​മു​ര​ളി, പ​ട്ടി​ക​വ​ർ​ഗ്ഗ വി​ക​സ​ന വ​കു​പ്പ് ഡ​യ​റ​ക്ട​ർ ഡോ.​പി.​പു​ഗ​ഴേ​ന്തി, ക​ണ്‍​സ്ട്ര​ക്ഷ​ൻ കോ​ർ​പ​റേ​ഷ​ൻ ലി​മി​റ്റ​ഡ് റീ​ജ​ന​ൽ മാ​നെ​ജ​ർ കെ.​ലി​ല്ലി ജോ​സ​ഫ്, ജ​ന​പ്ര​തി​നി​ധി​ക​ൾ, രാ​ഷ്ട്രീ​യ​പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.