പനമണ്ണ സ്കൂളിൽ വി​ത്തു​പേ​ന സ​മ്മാ​ന​മാ​യി ന​ല്കി ഉ​ർ​ദു​ ദി​നാ​ച​ര​ണം
Tuesday, February 19, 2019 10:56 PM IST
ഒ​റ്റ​പ്പാ​ലം: പ​ന​മ​ണ്ണ യു​പി സ്കൂ​ൾ ഉ​ർ​ദു ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഉ​ർ​ദു​ദി​നം ആ​ച​രി​ച്ചു. അ​ധ്യാ​പ​ക​ർ​ക്കും ക്ല​ബി​ലെ അം​ഗ​ങ്ങ​ൾ​ക്കും ക​ട​ലാ​സ് നി​ർ​മി​ത വി​ത്തു​പേ​ന​ക​ൾ വി​ത​ര​ണം ചെ​യ്തു. ഹെ​ഡ്മി​സ്ട്ര​സ് ല​ത വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ഉ​ർ​ദു​ദി​ന ആ​ശം​സ​ക​ൾ നേ​ർ​ന്നു.
ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ ചെ​ർ​പ്പു​ള​ശേ​രി മാ​വു​ണ്ടി​രി സ്വ​ദേ​ശി ഫൈ​സ​ൽ ആ​ണ് ഉ​ർ​ദു ക്ല​ബ് അം​ഗ​ങ്ങ​ൾ​ക്കാ​യി പേ​ന നി​ർ​മി​ച്ചു ന​ല്കി​യ​ത്.
മൂ​ന്നാം വ​യ​സി​ൽ പോ​ളി​യോ ബാ​ധി​ച്ച് ഇ​രു​കാ​ലു​ക​ളും ത​ള​ർ​ന്നി​ട്ടും വി​ധി​യെ തോ​ല്പി​ച്ചു ഫൈ​സ​ൽ ഈ ​പേ​ന നി​ർ​മാ​ണ​ത്തി​ലൂ​ടെ ഉ​പ​ജീ​വ​ന​മാ​ർ​ഗം ക​ണ്ടെ​ത്തു​ക​യാ​ണ്.
വി​ത്തു​പേ​ന​യു​ടെ റീ​ഫി​ലൊ​ഴി​കെ ബാ​ക്കി​യെ​ല്ലാം ക​ട​ലാ​സ് നി​ർ​മി​ത​മാ​ണ്. പേ​ന​യ്ക്ക​ക​ത്ത് വി​വി​ധ​യി​നം വി​ത്തു കൂ​ടി നി​ക്ഷേ​പി​ക്കു​ന്നു​ണ്ട്.
പേ​ന ഉ​പ​യോ​ഗം ക​ഴി​ഞ്ഞ് എ​വി​ടെ വ​ലി​ച്ചെ​റി​ഞ്ഞാ​ലും ജ​നോ​പ​കാ​ര​പ്ര​ദ​മ​ല്ലാ​ത്ത പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ​ക്ക് പ​ക​രം ജ​ന​ങ്ങ​ൾ​ക്ക് ഉ​പ​കാ​ര​പ്ര​ദ​മാ​യ ഒ​രു ചെ​ടി ഭൂ​മി​യി​ൽ മു​ള​പ്പി​ക്കു​ക എ​ന്നൊ​രു ല​ക്ഷ്യം കൂ​ടി ഇ​തി​ന് പി​ന്നി​ലു​ണ്ടെ​ന്ന് ഉ​റു​ദു ക്ല​ബ് അം​ഗ​ങ്ങ​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു.
പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​ന് പ്ര​ചോ​ദ​നം ന​ല്കു​ന്ന ക്ല​ബ് അം​ഗ​ങ്ങ​ളു​ടെ ഈ ​പ്ര​വ​ർ​ത്ത​ന​ത്തെ അ​ധ്യാ​പ​ക​രാ​യ കൃ​ഷ്ണ​ലാ​ൽ, പ്ര​സ​ന്ന, ശ്യാ​മ​ള, സൈ​നു​ൽ ആ​ബി​ദീ​ൻ, ശ്രീ​ഹ​രി, ശ്രീ​വ​ത്സ​ൻ, കൃ​ഷ്ണ​വ​ർ​മ​ൻ എ​ന്നി​വ​ർ അ​നു​മോ​ദി​ച്ചു. ഉ​റു​ദു അ​ധ്യാ​പ​ക​നാ​യ സ്വാ​ലി​ഹ് ക്ല​ബ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ല്കി.