വാർഷിക ജ​ന​റ​ൽ ബോ​ഡി
Tuesday, February 19, 2019 10:58 PM IST
മ​ണ്ണാ​ർ​ക്കാ​ട്: കേ​ര​ള ബി​ൽ​ഡിം​ഗ് ഓ​ണേ​ഴ്സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ മ​ണ്ണാ​ർ​ക്കാ​ട് യൂ​ണി​റ്റ് ജ​ന​റ​ൽ ബോ​ഡി യോ​ഗം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പ​ഴേ​രി ഷ​രീ​ഫ് ഹാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് റീ​ഗ​ൾ മു​സ്ത​ഫ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
നി​ർ​മാ​ണ വ​സ്തു​ക്ക​ളു​ടെ ദൗ​ർ​ല​ഭ്യ​ത​യും വി​ല​ക്ക​യ​റ്റ​വും നി​കു​തി വ​ർ​ധ​ന​യും​മൂ​ലം കെ​ട്ടി​ട ഉ​ട​മ​ക​ൾ അ​നു​ഭ​വി​ക്കു​ന്ന പ്ര​യാ​സ​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ഭാ​ര​വാ​ഹി​ക​ളാ​യി റീ​ഗ​ൾ മു​സ്ത​ഫ-​പ്ര​സി​ഡ​ന്‍റ്, റി​ട്ട​യേ​ഡ് ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ എം.​കെ. അ​ബ്ദു​ൾ റ​ഹി​മാ​ൻ- സെ​ക്ര​ട്ട​റി, പി.​ടി.​ഷ​രീ​ഫ് ഹാ​ജി-​ട്ര ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

കൗ​ണ്‍​സി​ലിം​ഗ് ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു

ശ്രീ​കൃ​ഷ്ണ​പു​രം: ക​ട​ന്പ​ഴി​പ്പു​റം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് 2018-19 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തെ വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ബാ​ല​സ​ഭാ കു​ട്ടി​ക​ൾ​ക്കാ​യി കൗ​ണ്‍​സി​ലിം​ഗ് ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു.​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് കെ.​അം​ബു​ജാ​ക്ഷി ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ൻ​റ് സി.​കെ അ​ഹ​മ്മ​ദ് ക​ബീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ക​സ​ന സ്ഥി​രം സ​മി​തി അ​ദ്ധ്യ​ക്ഷ എം.​കെ ബീ​ന,ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ എം.​സു​ബ്ര​ഹ്മ​ണ്യ​ൻ, വാ​ർ​ഡ് മെ​ന്പ​ർ​മാ​രാ​യ കെ.​പ്രേ​മ​ല​ത,കെ.​സീ​താ​ല​ക്ഷ്മി ഐ.​സി.​ഡി.​എ​സ്.​സൂ​പ്പ​ർ​വൈ​സ​ർ വി.​ജി.​സു​ഷ​മ പ്രസംഗിച്ചു.