വൃ​ദ്ധ​ജ​ന പ​രി​പാ​ല​നം പ​ദ്ധ​തി തു​ട​ങ്ങി
Tuesday, February 19, 2019 10:58 PM IST
മ​ണ്ണാ​ർ​ക്കാ​ട്: തെ​ങ്ക​ര ഗ​വ​ണ്‍​മെ​ന്‍റ് ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യി​ൽ വൃ​ദ്ധ​ജ​ന പ​രി​പാ​ല​നം പ​ദ്ധ​തി​ക്കു തു​ട​ക്ക​മാ​യി. പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ലീ​ന നി​ർ​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​എ​ച്ച്.​മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ന്‍റ് കെ.​സാ​വി​ത്രി, രു​ഗ്്മി​ണി, ഉ​ഷ, ഷൗ​ക്ക​ത്ത​ലി, ഡോ. ​സ​ബീ​ർ അ​ലി, ഡോ. ​ഹ​രീ​ശ്വ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ​ഞ്ചാ​യ​ത്തി​ന്‍റെ പ​തി​നേ​ഴു വാ​ർ​ഡു​ക​ളി​ൽ​നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അ​റു​പ​തു വ​യ​സി​നു മു​ക​ളി​ലു​ള്ള രോ​ഗി​ക​ൾ​ക്കു​ള്ള ഒൗ​ഷ​ധ​വി​ത​ര​ണ​മാ​ണ് ന​ട​ത്തി​യ​ത്. അ​റു​പ​ത്തി​യ​ഞ്ചു​പേ​ർ ക്യാ​ന്പി​ൽ പ​ങ്കെ​ടു​ത്തു. അ​ടു​ത്ത​ഘ​ട്ട​ത്തി​ലെ മ​രു​ന്നു​വി​ത​ര​ണം മാ​ർ​ച്ച് 12ന് ​ന​ട​ക്കും.