മ​ണ്ണാ​ർ​ക്കാ​ട്- ​ആ​ന​ക്ക​ട്ടി റോ​ഡ് നി​ർ​മാ​ണം അനിശ്ചിതത്വത്തിൽ
Tuesday, February 19, 2019 10:58 PM IST
മ​ണ്ണാ​ർ​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട്-​ആ​ന​ക്ക​ട്ടി റോ​ഡ് നി​ർ​മാ​ണം അ​നി​ശ്ചി​ത​മാ​യി നീ​ളു​ന്നു . കി​ഫ്ബി പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി നി​ർ​മി​ക്കു​ന്ന റോ​ഡാ​ണി​ത്.
നി​ല​വി​ൽ പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​നം അ​നി​ശ്ചി​ത​ത്വ​ത്തി​ലെ​ന്നാ​ണ് സൂ​ച​ന. മ​ണ്ണാ​ർ​ക്കാ​ടു​മു​ത​ൽ ആ​ന​ക്ക​ട്ടി വ​രെ 80 കോ​ടി രൂ​പ ചെ​ല​വി​ൽ 52 കി​ലോ​മീ​റ്റ​ർ റോ​ഡ് ന​വീ​ക​രി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​യാ​ണി​ത്.
അ​ട്ട​പ്പാ​ടി​ചു​രം ഉ​ൾ​പ്പെ​ടെ മു​ക്കാ​ലി വ​രെ​യു​ള്ള ഭാ​ഗ​ത്തെ ന​വീ​ക​ര​ണം ത​ത്കാ​ലം മാ​റ്റി​വ​യ്ക്കാ​നു​ള്ള നീ​ക്ക​മാ​ണ് ന​ട​ക്കു​ന്ന​ത്.
ചു​ര​ത്തി​ൽ റോ​ഡി​ന്‍റെ വീ​തി​ക്കാ​വ​ശ്യ​മാ​യ സ്ഥ​ലം അ​ള​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി തു​ട​ങ്ങി​യ ഉ​ട​നേ നി​ർ​ത്തി​യി​രു​ന്നു. ആ​ന​ക്ക​ട്ടി വ​രെ​യു​ള്ള റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മു​ള്ള കൈ​യേ​റ്റ​ങ്ങ​ൾ ഒ​ഴി​വാ​ക്കി സ​ർ​വേ ന​ട​ത്തി അ​തി​ർ​ത്തി​ക്ക​ല്ല് സ്ഥാ​പി​ക്കു​ന്ന ന​ട​പ​ടി തു​ട​ങ്ങി​യി​ട്ടി​ല്ല.
ക​ൽ​ക്ക​ണ്ടി​മു​ത​ൽ ആ​ന​ക്ക​ട്ടി വ​രെ​യു​ള്ള ര​ണ്ടാം റീ​ച്ചി​ന്‍റെ ന​വീ​ക​ര​ണം ആ​ദ്യ​ഘ​ട്ട​ത്തി​ൽ ന​ട​പ്പാ​ക്കാ​നാ​ണ് നി​ല​വി​ൽ നീ​ക്കം. ഇ​തോ​ടെ ചു​രം ഉ​ൾ​പ്പെ​ടെ​യു​ള്ള ഭാ​ഗ​ത്തി​ന്‍റെ ന​വീ​ക​ര​ണം വൈ​കും. ചു​ര​ത്തി​ൽ റോ​ഡ് വീ​തി​കൂ​ട്ടു​ന്ന​തി​ന് പാ​റ പൊ​ട്ടി​ക്കാ​ൻ ജി​യോ​ള​ജി വി​ഭാ​ഗം അ​നു​കൂ​ല അ​ഭി​പ്രാ​യം പ്ര​ക​ടി​പ്പി​ച്ച​താ​യാ​ണ് വി​വ​രം. ആ​വ​ശ്യ​മാ​യ വ​ന​ഭൂ​മി വി​ട്ടു​ന​ല്കാ​നും ക​ള​ക്ട​റു​ടെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് ധാ​ര​ണ​യാ​യി​രു​ന്നു. സാ​ഹ​ച​ര്യ​ങ്ങ​ൾ അ​നു​കൂ​ല​മാ​യി​ട്ടും ചു​രം​പാ​ത​യു​ടെ വി​ക​സ​നം നീ​ണ്ടു​പോ​കു​ന്ന​തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ണ്.
അ​ട്ട​പ്പാ​ടി​ചു​രം വ​ള​വി​ലെ സാ​ങ്കേ​തി​ക​ത്വം പ​റ​ഞ്ഞ് അ​ധി​കൃ​ത​ർ ക​ൽ​ക​ണ്ടി മു​ത​ൽ ആ​ന​കെ​ട്ടി വ​രെ​യു​ള്ള ഭാ​ഗ​ത്തെ നി​ർ​മ്മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങു​ന്ന​ത്. എ​ന്നി​ങ്ങ​നെ ചെ​യ്യു​ന്ന​തോ​ടെ പ​ദ്ധ​തി അ​ട്ടി​മ​റി​ക്ക​പ്പെ​ടാ​നും പൂ​ർ​ണ​മാ​യി ത​കി​ടം മ​റി​യാ​നും കാ​ര​ണ​മാ​കും. മ​ണ​ർ​കാ​ടു​നി​ന്നും അ​ട്ട​പ്പാ​ടി ചു​രം വ​ഴി ആ​ന​കെ​ട്ടി യി​ലേ​ക്ക് ആ​ധു​നി​ക​രീ​തി​യി​ലു​ള്ള റോ​ഡ് ത​ന്നെ വേ​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ന് വ​ർ​ഷ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ണ്ട്.
ദി​നം​പ്ര​തി നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളാ​ണ് ഈ ​റോ​ഡി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന​ത്. റോ​ഡി​ന്‍റ ത​ക​ർ​ച്ച​യും ഘ​ട​ന ഇ​ല്ലാ​യ്മ​യും കാ​ര​ണം വ​ലി​യ അ​പ​ക​ട​ങ്ങ​ൾ വ​രെ ഇ​വി​ടെ ഉ​ണ്ടാ​ക​ന്നു. മ​ണ്ണാ​ർ​ക്കാ​ട് ആ​ന​മൂ​ളി വ​ഴി അ​ട്ട​പ്പാ​ടി​യി​ലേ​ക്ക് അ​തു​വ​ഴി കോ​യ​ന്പ​ത്തൂ​രി​ലേ​ക്കും എ​ളു​പ്പ​വ​ഴി​യാ​ണ് ഉ​ള്ള​ത്.
മ​ണ്ണാ​ർ​ക്കാ​ട് അ​ട്ട​പ്പാ​ടി കോ​യ​ന്പ​ത്തൂ​ർ സം​സ്ഥാ​ന പാ​ത​യാ​ണ് ഇ​ത്. ഇ​തെ​ല്ലാം ക​ണ​ക്കി​ലെ​ടു​ത്ത് ആ​ധു​നി​ക​രീ​തി​യി​ലു​ള്ള റോ​ഡ് വേ​ണ്ട ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​മാ​ണ് ഉ​യ​രു​ന്ന​ത്.
ആ​ന​മൂ​ളി​മു​ത​ൽ മു​ക്കാ​ലി​വ​രെ​യു​ള്ള 15 കി​ലോ​മീ​റ്റ​ർ റോ​ഡി​ലാ​ണ് ഇ​പ്പോ​ൾ അ​നി​ശ്ചി​ത​ത്വം തു​ട​രു​ന്ന​ത്. പൂ​ർ​ണ​മാ​യും ചു​രം വ​ള​വു​ക​ൾ നി​റ​ഞ്ഞ റോ​ഡാ​ണി​ത്.