ജി​ല്ല​യി​ൽ നെ​ഹ്റു യു​വ​കേ​ന്ദ്ര യൂ​ത്ത് വോ​ള​ണ്ടി​യ​ർ​മാ​രെ നി​യ​മി​ക്കും
Tuesday, February 19, 2019 10:58 PM IST
പാ​ല​ക്കാ​ട്: കേ​ന്ദ്ര യു​വ​ജ​ന​കാ​ര്യ കാ​യി​ക മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലു​ള്ള നെ​ഹ്റു യു​വ​കേ​ന്ദ്ര ജി​ല്ല​യി​ൽ 28 നാ​ഷ​ണ​ൽ യൂ​ത്ത് വോ​ള​ണ്ടി​യ​ർ​മാ​രെ നി​യ​മി​ക്കും. സ​ർ​ക്കാ​രി​ന്‍റെ വി​വി​ധ യു​വ​ജ​ന​ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ന് നേ​തൃ​ത്വം ന​ല്കു​ക​യും യൂ​ത്ത് ക്ല​ബു​ക​ളെ ഏ​കോ​പി​പ്പി​ച്ച് പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​ക്കു​ക​യു​മാ​ണ് വോ​ള​ണ്ടി​യ​ർ​മാ​രു​ടെ പ്ര​ധാ​ന ജോ​ലി.
ഒ​രോ ബ്ലോ​ക്കി​ലും ജി​ല്ലാ ഓ​ഫീ​സി​ലു​മാ​യി ര​ണ്ടു​പേ​രെ വീ​തം ജി​ല്ല​യി​ൽ ആ​കെ 28 പേ​രെ നി​യ​മി​ക്കും. അ​പേ​ക്ഷ​ക​ർ 2018 ഏ​പ്രി​ൽ ഒ​ന്നി​ന് 18നും 29​നും ഇ​ട​യി​ൽ പ്രാ​യ​പ​രി​ധി​യി​ലു​ള്ള​വ​രും എ​സ്എ​സ്എ​ൽ​സി വി​ജ​യി​ച്ച​വ​രു​മാ​യി​രി​ക്ക​ണം. അ​പേ​ക്ഷ​ക​ർ അ​ത​ത് ജി​ല്ല, ബ്ലോ​ക്ക് പ​രി​ധി​യി​ൽ സ്ഥി​ര​താ​മ​സ​ക്കാ​രാ​യി​രി​ക്ക​ണം. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക് പ്ര​തി​മാ​സം 5000 രൂ​പ ഓ​ണ​റേ​റി​യം ല​ഭി​ക്കും. റ​ഗു​ല​ർ വി​ദ്യാ​ർ​ത്ഥി​ക​ളും മ​റ്റു ജോ​ലി​യു​ള്ള​വ​രും അ​പേ​ക്ഷി​ക്കാ​ൻ അ​ർ​ഹ​ര​ല്ല. അ​പേ​ക്ഷ​ക​ർ ഓ​ണ്‍​ലൈ​നാ​യി മാ​ർ​ച്ച് മൂ​ന്നി​ന​കം അ​പേ​ക്ഷി​ക്ക​ണം.കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പാ​ല​ക്കാ​ട് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് റോ​ഡി​ലു​ള്ള നെ​ഹ്റു യു​വ​കേ​ന്ദ്ര ഓ​ഫീ​സി​ൽ​നി​ന്ന് ല​ഭി​ക്കും. ഫോ​ണ്‍: 0491 250 5024.