വി​ഷ്ണു​വി​നെ തേ​ടി ച​ങ്ങാ​തി​ക്കൂ​ട്ടം മു​രു​ഗ​ള ഉൗ​രി​ലെ​ത്തി
Tuesday, February 19, 2019 10:58 PM IST
അ​ഗ​ളി: അ​ഗ​ളി ബി.​ആ​ർ.​സി യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ന​വാ​യ് മേ​ഖ​ല​യി​ലെ പ്രാ​ക്ത​ന ഗോ​ത്ര വി​ഭാ​ഗ​ങ്ങ​ൾ അ​ധി​വ​സി​ക്കു​ന്ന മു​രു​ഗ​ള ഉൗ​രി​ലേ​ക്ക് ച​ങ്ങാ​തി​കൂ​ട്ട​മെ​ത്തി.
അ​ഗ​ളി ബി.​പി.​ഒ ടി.​ര​വി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ബി ​ആ​ർ സി ​അം​ഗ​ങ്ങ​ളാ​ണ് ജീ​പ്പി​ൽ സ​ഞ്ച​രി​ച്ചും കാ​ൽ ന​ട​യാ​യും പു​ഴ ഇ​റ​ങ്ങി​ക്ക​ട​ന്നും ദു​ർ​ഘ​ട​മാ​യ വ​ഴി​ക​ൾ താ​ണ്ടി മു​രു​ഗ​ള ഉൗ​രി​ലെ​ത്തി​യ​ത്.
ഉൗ​രി​ലെ വെ​ള്ളി-​മാ​തി ദ​ന്പ​തി​ക​ളു​ടെ വി​ഷ്ണു എ​ന്ന സെ​റി​ബ്ര​ൽ പാ​ൾ​സി ബാ​ധി​ച്ചു കി​ട​പ്പി​ലാ​യ 8 വ​യ​സ്സു​കാ​ര​നാ​യ ബാ​ല​ന് ബി ​ആ​ർ സി ​യു​ടെ ച​ങ്ങാ​തി​ക്കൂ​ട്ടം പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി തെ​റാ​പ്പി ബെ​ഡ്, പു​തു​വ​സ്ത്ര​ങ്ങ​ൾ, മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ൾ എ​ന്നി​വ ന​ൽ​കി.
ഉൗ​രി​ന് പു​റ​ത്തു നി​ന്ന് യാ​തൊ​രു ത​ര​ത്തി​ലു​ള്ള സ​ർ​ക്കാ​ർ സ​ഹാ​യ​വും പാ​വ​പ്പെ​ട്ട ഈ ​ആ​ദി​വാ​സി കു​ടും​ബ​ത്തി​ന് ല​ഭി​ക്കാ​റി​ല്ല എ​ന്നു കു​ട്ടി​യു​ടെ ര​ക്ഷി​താ​വ് വെ​ള്ളി പ​റ​ഞ്ഞു. പു​റം ലോ​ക​ത്ത് എ​ത്താ​ൻ ത​ന്നെ കി​ലോ​മീ​റ്റ​റു​ക​ൾ യാ​ത്ര ചെ​യ്യ​ണം ഇ​വ​ർ​ക്ക്.
മ​ഴ​ക്കാ​ല​ത്ത് ഭ​വാ​നി​പ്പു​ഴ നി​റ​ഞ്ഞൊ​ഴു​കു​ന്പോ​ൾ ഇ​വ​ർ​ക്ക് പു​റം​ലോ​ക​വു​മാ​യി ബ​ന്ധ​പ്പെ​ടാ​നും ക​ഴി​യി​ല്ല.
ബി ​ആ​ർ സി ​അം​ഗ​ങ്ങ​ൾ ഉൗ​രു നി​വാ​സി​ക​ളു​മാ​യി സം​സാ​രി​ക്കു​ക​യും വി​ഷ്ണു​വി​ന്‍റെ കു​ടും​ബ​ത്തോ​ടൊ​പ്പം ഒ​ന്നി​ച്ചി​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കു​ക​യും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ക്കു​ക​യും ചെ​യ്തു.
കു​ട്ടി​ക്ക് ല​ഭി​ക്കേ​ണ്ട സ​ർ​ക്കാ​ർ ധ​ന​സ​ഹാ​യ​ങ്ങ​ളെ പ​റ്റി ര​ക്ഷി​താ​ക്ക​ളു​മാ​യി സം​സാ​രി​ക്കു​ക​യും ചെ​യ്തു.
അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷം ഈ ​കു​ട്ടി​യെ കി​ലോ​മീ​റ്റ​റു​ക​ൾ അ​ക​ലെ​യാ​ണെ​ങ്കി​ലും ചി​ണ്ട​ക്കി സ്ക്കൂ​ളി​ൽ പ്ര​വേ​ശ​നം ഉ​റ​പ്പാ​ക്കാ​നു​ള്ള ന​ട​പ​ടി ക്ര​മ​ങ്ങ​ൾ​ക്കും തു​ട​ക്കം കു​റി​ച്ചു.​ഇ​ത്ത​ര​ത്തി​ൽ വി​ദൂ​ര ഉൗ​രു​ക​ളി​ലു​ള്ള കി​ട​പ്പി​ലാ​യ ഭി​ന്ന​ശേ​ഷി​യു​ള്ള കു​ട്ടി​ക​ളെ മു​ഖ്യ​ധാ​ര​യി​ലെ​ത്തി​ക്കാ​നു​ള്ള ത​യ്യാ​റെ​ടു​പ്പി​ലാ​ണ് അ​ഗ​ളി ബി.​ആ​ർ.​സി എ​ന്ന് ബി.​പി.​ഒ ടി. ​ര​വി പ​റ​ഞ്ഞു.