ബ​സ് സ്റ്റാ​ന്‍റി​ലെ കെ​ട്ടി​ട​ങ്ങ​ളി​ൽ വൈദ്യുതി വിഛേദിച്ചു
Tuesday, February 19, 2019 10:59 PM IST
മ​ണ്ണാ​ർ​ക്കാ​ട്: ബ​സ് സ്റ്റാ​ന്‍റി​ലെ കെ​ട്ടി​ട​ങ്ങ​ളി​ൽ വൈ​ദ്യു​തി വിഛേ​ദി​ച്ചു. മ​ണ്ണാ​ർ​ക്കാ​ട്് മു​ൻ​സി​പ്പ​ൽ ബ​സ് സ്റ്റാ​ന്‍റി​ലെ ന​ഗ​ര​സ​ഭ​യു​ടെ അ​ധീ​ന​ത​യി​ൽ ഉ​ള്ള വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലെ വൈ​ദ്യു​തി ക​ണ​ക്ഷ​ൻ കെ.​എ​സ്.​ഇ.​ബി വിഛേ​ദി​ച്ചു.
ഇ​ന്ന​ലെ രാ​വി​ലെ പ​തി​നൊ​ന്ന് മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. മു​ൻ​സി​പ്പാ​ലി​റ്റി ഭ​ര​ണ സ​മി​തി​യു​ടെ നി​ർ​ദ്ദേ​ശ പ്ര​കാ​ര​മാ​ണ് ന​ട​പ​ടി എ​ന്ന് കെ.​എ​സ്.​ഇ.​ബി അ​റി​യി​ച്ചു. ബ​സ് സ്റ്റാ​ന്‍റി​ലെ മു​ൻ​സി​പ്പാ​ലി​റ്റി കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന 28 സ്ഥാ​പ​ന​ങ്ങ​ളു​ടെ വൈ​ദ്യു​ത ക​ണ​ക്ഷ​നാ​ണ് വിഛേ​ദി​ച്ചി​ട്ടു​ള്ള​ത്. കെ​ട്ടി​ട​ത്തി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ ചൂ​ണ്ടി​ക്കാ​ട്ടി ക​ട​മു​റി​ക​ൾ ഒ​ഴി​വാ​ക്കി​ത്ത​ര​ണ​മെ​ന്ന് ക​ഴി​ഞ്ഞ മാ​സം മു​ൻ​സി​പ്പാ​ലി​റ്റി അ​ധി​കൃ​ത​ർ സ്ഥാ​പ​ന ഉ​ട​മ​ക​ൾ​ക്ക് നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു.
ഇ​തി​നെ​തി​രെ സ്ഥാ​പ​ന ഉ​ട​മ​ക​ൾ നി​യ​മ ന​ട​പ​ടി​ക​ൾ​ക്കൊ​രു​ങ്ങു​ന്ന​തി​നി​ട​യി​ലാ​ണ് വൈ​ദ്യു​ത ക​ണ​ക്ഷ​ൻ വിഛേ​ദി​ച്ചി​രി​ക്കു​ന്ന​ത്.

ഉ​ദ്ഘാ​ട​നം ഇ​ന്ന്

പാ​ല​ക്കാ​ട്: പ​ട്ടി​ക​വ​ർ​ഗ വി​ദ്യാ​ർ​ഥി​ക​ളു​ടെ കൊ​ഴി​ഞ്ഞു​പോ​ക്ക് ത​ട​ഞ്ഞ് മി​ക​ച്ച വി​ദ്യാ​ഭ്യാ​സ​ത്തി​ലൂ​ടെ പ​ഠ​ന​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന് പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന വ​കു​പ്പി​നു കീ​ഴി​ൽ മീ​നാ​ക്ഷി​പു​ര​ത്ത് പെ​ണ്‍​കു​ട്ടി​ക​ൾ​ക്കാ​യി അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ നി​ർ​മി​ച്ച് പ്രീ​മെ​ട്രി​ക ഹോ​സ്റ്റ​ലി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്നു​വൈ​കു​ന്നേ​രം മൂ​ന്നി​ന് പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ർ​ഗ പി​ന്നോ​ക്ക​ക്ഷേ​മ നി​യ​മ സാം​സ്കാ​രി​ക​പാ​ർ​ല​മെ​ൻ​റ​റി​കാ​ര്യ മ​ന്ത്രി എ.​കെ.​ബാ​ല​ൻ നി​ർ​വ​ഹി​ക്കും.
ജ​ല​വി​ഭ​വ മ​ന്ത്രി കെ.​കൃ​ഷ​്ണ​ൻ​കു​ട്ടി അ​ധ്യ​ക്ഷ​നാ​വു​ന്ന പ​രി​പാ​ടി​യി​ൽ പി.​കെ.​ബി​ജു എം​പി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് കെ.​ശാ​ന്ത​കു​മാ​രി മു​ഖ്യാ​തി​ഥി​ക​ളാ​കും.