അ​തി​ജീ​വ​നം ഡോ​ക്യു​മെന്‍ററി ഫെ​സ്റ്റി​ന് തു​ട​ക്കം
Tuesday, February 19, 2019 10:59 PM IST
പാ​ല​ക്കാ​ട്: സം​സ്ഥാ​ന മ​ന്ത്രി​സ​ഭ​യു​ടെ 1000 ദി​നാ​ഘോ​ഷ പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച് ഇ​ൻ​ഫ​ർ​മേ​ഷ​ൻ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് വ​കു​പ്പ് ജി​ല്ലാ പ​ബ്ലി​ക് ലൈ​ബ്ര​റി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച ’അ​തി​ജീ​വ​നം’ ഡോ​ക്യു​മെ​ൻ​റ​റി ഫെ​സ്റ്റ് ച​ല​ച്ചി​ത്ര ഡോ​ക്യു​മെ​ൻ​റ​റി സം​വി​ധാ​യ​ക​ൻ എം.​പി.​സു​കു​മാ​ര​ൻ നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ന​വോ​ത്ഥാ​ന കാ​ല​ഘ​ട്ട​ത്തെ ഓ​ർ​മ​പ്പെ​ടു​ത്തു​ന്ന ഇ​ത്ത​രം ഉ​ദ്യ​മ​ങ്ങ​ൾ തു​ട​ര​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്ര​ള​യ​കാ​ല​ത്തെ​യും പ്ര​ള​യാ​ന​ന്ത​രം കേ​ര​ള​ത്തി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും ഫെ​സ്റ്റി​ൽ മു​ഖ്യാ​തി​ഥി​യാ​യ ത​മി​ഴ് ഡോ​ക്യു​മെ​ൻ​റ​റി സം​വി​ധാ​യ​ക​ൻ ആ​ർ.​പി.​അ​മു​ദ​ൻ പ്ര​കീ​ർ​ത്തി​ച്ചു. പ്ര​ള​യം, ശ​ബ​രി​മ​ല വി​ഷ​യ​ങ്ങ​ളി​ലെ കേ​ര​ള സ​ർ​ക്കാ​ർ എ​ടു​ത്ത നി​ല​പാ​ടും പ്ര​വൃ​ത്തി​ക​ളും മി​ക​ച്ച​താ​ണെ​ന്നും വ​ർ​ത്ത​മാ​ന സാ​ഹ​ച​ര്യ​ത്തി​ൽ ച​രി​ത്ര​ത്തെ അ​നു​സ്മ​രി​ക്കു​ന്ന​തി​ന് ഡോ​ക്യു​മെ​ൻ​റ​റി​ക​ൾ​ക്ക് വ​ലി​യ പ​ങ്കാ​ണു​ള്ള​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ഡോ​ക്യു​മെ​ൻ​റ​റി ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​രാ​യ വി​നോ​ദ് മ​ങ്ക​ര, ഫ​റൂ​ക്ക് അ​ബ്ദു​ൾ റ​ഹി​മാ​ൻ, ജി​ല്ലാ പ​ബ്ലി​ക് ലൈ​ബ്ര​റി സെ​ക്ര​ട്ട​റി ടി ​ആ​ർ അ​ജ​യ​ൻ, അ​തി​ജീ​വ​നം ഫെ​സ്റ്റി​വ​ൽ ഡ​യ​റ​ക്ട​ർ ജി.​പി.​രാ​മ​ച​ന്ദ്ര​ൻ, ഇ​ൻ​ഫ​ർ​മേ​ഷ​ൻ പ​ബ്ലി​ക് റി​ലേ​ഷ​ൻ വ​കു​പ്പ് റീ​ജ​ണ​ൽ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ കെ.​മോ​ഹ​ന​ൻ, ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ വി.​പി.​സു​ല​ഭ പ്ര​സം​ഗി​ച്ചു.