ഒ​ടു​വി​ൽ ഉ​ണ്ണി​കൃ​ഷ്ണ​ൻ സാം​സ്കാ​രി​ക കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ഇ​ന്ന്
Tuesday, February 19, 2019 10:59 PM IST
പാ​ല​ക്കാ​ട്: സം​സ്ഥാ​ന മ​ന്ത്രി​സ​ഭാ ആ​യി​രം ദി​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കു​ന്പോ​ൾ മ​ല​യാ​ള സി​നി​മാ പ്രേ​മി​ക​ൾ​ക്കും കേ​ര​ള​ശേ​രി​ക്കാ​ർ​ക്കു​മു​ള്ള സ​മ്മാ​ന​മാ​വു​ക​യാ​ണ് ഒ​ടു​വി​ൽ ഉ​ണ്ണി​കൃ​ഷ്ണ​ൻ സാം​സ്കാ​രി​ക കേ​ന്ദ്രം. ഒ​ടു​വി​ൽ ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ ജന്മനാ​ടാ​യ കേ​ര​ള​ശേ​രി​യി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​സ​തി​യാ​യ നീ​ലാ​ഞ്ജ​ന​ത്തി​ന് സ​മീ​പം ഒ​രു​ങ്ങു​ന്ന സാം​സ്കാ​രി​ക കേ​ന്ദ്രം ഇ​ന്ന് മ​ന്ത്രി എ.​കെ.​ബാ​ല​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. രാ​വി​ലെ 10ന് ​ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ കോ​ങ്ങാ​ട് എം​എ​ൽ​എ കെ.​വി.​വി​ജ​യ​ദാ​സ് അ​ധ്യ​ക്ഷ​നാ​വും. സാം​സ്കാ​രി​ക വ​കു​പ്പി​ൽ​നി​ന്നും അ​നു​വ​ദി​ച്ച 50 ല​ക്ഷം ഉ​പ​യോ​ഗി​ച്ചാ​ണ് ഒ​ടു​വി​ൽ ഉ​ണ്ണി​കൃ​ഷ്ണ​ൻ സാം​സ്കാ​രി​ക കേ​ന്ദ്രം പ​ണി​യു​ന്ന​ത്.