ഉ​റു​കു​ന്ന് പാ​ണ്ഡ​വ​ൻ​പാ​റ ​ശി​വ​പാ​ർ​വ​തി ക്ഷേ​ത്ര​ത്തി​ൽ ശി​വ​രാ​ത്രി ഉ​ത്സ​വ​ം
Tuesday, February 19, 2019 11:05 PM IST
പു​ന​ലൂ​ർ: ഉ​റു​കു​ന്ന് പാ​ണ്ഡ​വ​ൻ​പാ​റ ​ശി​വ​പാ​ർ​വ​തി ക്ഷേ​ത്ര​ത്തി​ലെ ശി​വ​രാ​ത്രി ഉ​ത്സ​വ​വും പാ​ണ്ഡ​വ​ൻ​പാ​റ പൊ​ങ്കാ​ല​യും മാ​ർ​ച്ച് രണ്ടു മു​ത​ൽ നാലുവ​രെ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.
നാലിന് ​എ​ട്ടി​ന് എ​സ്എ​ൻ​ഡി​പി യോ​ഗം കൗ​ൺ​സി​ല​ർ വ​ന​ജാ വി​ദ്യാ​ധ​ര​ൻ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഒന്പതിന് ​ഗാ​ന​മേ​ള. മൂന്നിന് 10.30 ​ന് നാ​ഗ​ർ​ക്ക് വി​ശേ​ഷാ​ൽ പൂ​ജ, രാ​ത്രി 8.30 ന് ​മ​ല​യൂ​ട്ട്, നാലിന് ​രാ​വി​ലെ അഞ്ചിന് ​അ​ഷ്ട​ദ്ര​വ്യ​മ​ഹാ​ഗ​ണ​പ​തി​ഹോ​മം, 7.25ന് ​പാ​ണ്ഡ​വ​ൻ​പാ​റ പൊ​ങ്കാ​ല, തു​ട​ർ​ന്ന് പൊ​ങ്കാ​ല നി​വേ​ദി​ക്ക​ൽ, മ​ഹാ​മൃ​ത്യു​ഞ്ജ​യ​ഹോ​മം, 10 .30ന് ​അ​ഷ്ട​ബ​ന്ധ​ക​ല​ശം, 12.30ന് ​അ​ന്ന​ദാ​നം, രാ​ത്രി എട്ടിന് ​സ​ജീ​വ് വ​ട​മ​ൺ പ്ര​ഭാ​ഷ​ണം ന​ട​ത്തും.
11ന് ​ക​രോ​ക്കെ ഗാ​ന​മേ​ള, 12.30 ന് ​ശി​വരാ​ത്രി​പൂ​ജ എ​ന്നി​വ ന​ട​ക്കും. ക്ഷേ​ത്രം ത​ന്ത്രി വെ​ളി​ന​ല്ലൂ​ർ ഇ​ട​മ​ന കി​ഴ​ക്കേ​മ​ഠം ഗ​ണ​പ​തി പോ​റ്റി​യു​ടെ​യും ക്ഷേ​ത്രം മേ​ൽ​ശാ​ന്തി സോ​മ​നാ​ഥ​ൻ പോ​റ്റി​യു​ടെ​യും കാ​ർ​മി​ക​ത്വ​ത്തി​ലാ​ണ് ച​ട​ങ്ങു​ക​ൾ ന​ട​ക്കു​ന്ന​ത്.
ക്ഷേ​ത്ര​ത്തി​ലെ പു​ന: പ്ര​തി​ഷ്ഠാ​ദി​ന​മാ​യ ഏ​പ്രി​ൽ 10ന് രോ​ഹി​ണി ഉ​ത്സ​വം ന​ട​ക്കും. ഏ​പ്രി​ൽ 15 വി​ഷു​ദി​ന​ത്തി​ൽ രാ​വി​ലെ അഞ്ച് മു​ത​ൽ വി​ഷു​ക്ക​ണി​യും കൈ​നീ​ട്ട​വും ന​ട​ക്കു​മെ​ന്ന് ക്ഷേ​ത്ര​ഭ​ര​ണ​സ​മി​തി പ്ര​സി​ഡ​ന്‍റ് വി.​സു​രേ​ഷ് മോ​ഹ​ൻ, സെ​ക്ര​ട്ട​റി കെ.​പി.​അ​ർ​ജു​ന​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.