വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​ര​ലി​ൽ കു​ടു​ങ്ങി​യ മോ​തി​രം ഫ​യ​ർഫോ​ഴ്സ് ഊ​രി​യെ​ടു​ത്തു
Tuesday, February 19, 2019 11:05 PM IST
ച​വ​റ: വി​ദ്യാ​ർ​ഥിക​ളു​ടെ വി​ര​ലി​ൽ ഊ​രാ​നാ​കാ​ത്ത വി​ധം കു​ടു​ങ്ങി​യ മോ​തി​രം ച​വ​റ ഫ​യ​ർ ഫോ​ഴ്സ് ഊ​രി​യെ​ടു​ത്തു ന​ൽ​കി. പ​ന്മ​ന ചി​റ്റൂ​ർ വെ​ളി​യ​ത്ത​റ വ​ട​ക്ക​തി​ൽ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥിനി​ ജി​ജി, പോ​രൂ​ക്ക​ര പ​ണ​യ്ക്കാ​ട്ട് പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി നാ​സ് (16) എ​ന്നി​വ​രു​ടെ വി​ര​ലി​ൽ കി​ട​ന്ന സ്റ്റീ​ലി​ന്‍റെ മോ​തി​ര​മാ​ണ് ച​വ​റ ഫ​യ​ർ​ഫോ​യ്സ് ഊ​രി ന​ൽ​കി​യ​ത്.
ക​ഴി​ഞ്ഞ ദി​വ​സം വൈ​കുന്നേരത്തോടെ വി​ദ്യാ​ർ​ഥിക​ൾ ഫ​യ​ർ​ഫോ​യ്സി​ലെ​ത്തി വി​വ​രം പ​റ​ഞ്ഞ​തോ​ടെ ജീ​വ​ന​ക്കാ​ർ നൂ​ലു​പ​യോ​ഗി​ച്ച് മോ​തി​രം ഊ​രി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു.