ത​ല​വൂ​ര്‍ പൂ​രം ഇ​ന്ന്;​ ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യി
Tuesday, February 19, 2019 11:05 PM IST
പ​ത്ത​നാ​പു​രം: തെ​ക്ക​ന്‍ കേ​ര​ള​ത്തി​ല്‍ പൂ​ര​പ്പെ​രു​മ​യു​ടെ കേ​ളി​കൊ​ട്ടു​ണ​ര്‍​ത്തു​ന്ന ത​ല​വൂ​ര്‍ തൃ​ക്കൊ​ന്ന​മ​ര്‍​കോ​ട് ദേ​വീ ക്ഷേ​ത്ര​ത്തി​ലെ പൂ​രം തി​രു​നാ​ള്‍ ഉ​ത്സ​വം ഇ​ന്ന് ന​ട​ക്കും.​
രാ​വി​ലെ എട്ടിന് ​അ​ഖ​ണ്ഡ​നാ​മ​ജ​പ​യജ​്ഞം, ഉ​ച്ച​കഴിഞ്ഞ് മൂ​ന്ന് മു​ത​ൽ ഞാ​റ​യ്ക്കാ​ട് 178 ാം ന​മ്പ​ർ ഭ​ഗ​വ​തി വി​ലാ​സം എ​ൻ​എ​സ്എ​സ് ക​ര​യോ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഉ​ത്സ​വ​ഘോ​ഷ​യാ​ത്ര മീ​മാ​ത്തി​ക്കു​ന്ന് ജം​ഗ്ഷ​നി​ൽ നി​ന്നു​മാ​രം​ഭി​ച്ച് ക​ര​യോ​ഗ മ​ന്ദി​രം, കാ​ത്താ​വി​ള ജം​ഗ്ഷ​ൻ, കു​ര ഗ​വ.​എ​ൽ​പി​എ​സ്, ഓ​വ​ർ​ബ്രി​ഡ്ജ്, ര​ണ്ടാ​ലും​മൂ​ട് ശ്രീ​നാ​ഗ​രാ​ജ ക്ഷേ​ത്രം വ​ഴി ഏ​ഴ് ഓടെ തൃക്കൊ​ന്ന​മ​ര്‍​കോ​ട് ദേ​വീ ക്ഷേ​ത്ര സ​ന്നി​ധി​യി​ല്‍ എ​ത്തി​ച്ചേ​രും.​
കൊ​ടി​മ​രം, നെ​റ്റി​പ്പ​ട്ടം കെ​ട്ടി​യ ഗ​ജ​വീ​ര​ന്‍​ന്മാ​ർ, ആ​ധു​നി​ക ഡി​ജി​റ്റ​ല്‍ ഫ്ലോ​ട്ടു​ക​ള്‍, വാ​ദ്യ-താ​ള മേ​ള​ങ്ങ​ള്‍, കെ​ട്ടു​കാ​ള​ക​ള്‍ തു​ട​ങ്ങി നൂ​റി​ല്‍ പ​രം ഇ​ന​ങ്ങ​ള്‍ ഘോ​ഷ​യാ​ത്ര​യെ പ്രൗ​ഡ​ഗം​ഭീ​ര​മാ​ക്കി​മാ​റ്റും.​ ഘോ​ഷ​യാ​ത്ര​യെ മി​ക​വു​റ്റ​താ​ക്കാ​ന്‍ വി​പു​ല​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് ഘോ​ഷ​യാ​ത്ര​യു​ടെ ഈ ​വ​ര്‍​ഷ​ത്തെ ന​ട​ത്തി​പ്പു​ക്കാ​രാ​യ ഞാ​റ​യ്ക്കാ​ട് 178 ാം ന​മ്പ​ർ ഭ​ഗ​വ​തി വി​ലാ​സം എ​ൻ​എ​സ്എ​സ് ക​ര​യോ​ഗം ഭാ​ര​വാ​ഹി​ക​ള്‍ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.​
ക്ഷേ​ത്ര സ​ന്നി​ധി​യി​ൽ വൈ​കുന്നേരം നാ​ലി​ന് ഓ​ട്ട​ൻ​തു​ള​ള​ൽ, രാ​ത്രി 9.30 മു​ത​ൽ വെ​ട്ടി​ക്ക​വ​ല കെ.​എ​ൻ ശ​ശി​കു​മാ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന നാ​ഗ​സ്വ​ര​ക​ച്ചേ​രി, രാ​ത്രി 10.30 മു​ത​ൽ എ​ഴു​ന്ന​ള​ള​ത്തും വി​ള​ക്കും, രാ​ത്രി 12.30 ന് ​നാ​ട്യ​സം​ഗീ​ത ശി​ൽ​പം.​
നാ​ളെ വൈ​കുന്നേരം അ​ഞ്ചി​ന് എ​ഴു​ന്ന​ള​ള​ത്ത്, രാ​ത്രി 7.30 ന് ​കോ​മ​ഡി ദ​ർ​ബാ​ർ, രാ​ത്രി 10 ന് ​പ​ള​ളി​വേ​ട്ട എ​ന്നി​വ​യും സ​മാ​പ​ന ദി​വ​സ​മാ​യ വെ​ള​ളി​യാ​ഴ്ച രാ​വി​ലെ ഒ​ന്‍​പ​തി​ന് കൊ​ടി​യി​റ​ക്ക്, ആ​റാ​ട്ട്, 12 ന് ​ആ​റാ​ട്ടു സ​ദ്യ എ​ന്നി​വ ന​ട​ക്കു​മെ​ന്ന് ത​ല​വൂ​ര്‍ ദേ​വ​സ്വം പ്ര​സി​ഡ​ന്‍റ് ബി.​സ​ന്തോ​ഷ് കു​മാ​ര്‍, മാ​നേ​ജ​ര്‍ ആ​ര്‍ .വേ​ണു​ഗോ​പാ​ല്‍ എ​ന്നി​വ​ർ അ​റി​യി​ച്ചു.