കൊ​ല​പാ​ത​ക രാ​ഷ്ട്രീ​യ​ത്തെ അം​ഗീ​ക​രി​ക്കി​ല്ല; കോ​ടി​യേ​രി
Tuesday, February 19, 2019 11:05 PM IST
കൊ​ല്ലം: കൊ​ല​പാ​ത​ക​രാ​ഷ്ട്രീ​യ​ത്തെ പാ​ര്‍​ട്ടി​യും എ​ല്‍​ഡി​എ​ഫും അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍.
കേ​ര​ള സം​ര​ക്ഷ​ണ യാ​ത്ര​യു​ടെ പ്ര​ച​ര​ണാ​ര്‍​ഥം ആ​ശ്രാ​മം ഗ​സ്റ്റ് ഹൗ​സി​ല്‍ യാ​ത്ര​യു​ടെ ക്യാ​പ്ട​ന്‍ കൂ​ടി​യാ​യ കോ​ടി​യേ​രി മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു.
കാ​സ​ര്‍​ഗോ​ഡ് ഉ​ണ്ടാ​യ ഇ​ര​ട്ട കൊ​ല​പാ​ത​ക​ത്തെ അ​പ​ല​പി​ക്കു​ന്നു. അ​തി​ല്‍ സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ടെ​ങ്കി​ല്‍ അ​വ​ര്‍ പാ​ര്‍​ട്ടി​യി​ലു​ണ്ടാ​കി​ല്ല. അ​ത്ത​രം പ്ര​വൃ​ത്തി ചെ​യ്ത ആ​ളു​ക​ള്‍​ക്ക് പാ​ര്‍​ട്ടി​യു​ടെ സ​ഹാ​യ​വും ല​ഭി​ക്കി​ല്ല. കു​റ്റ​വാ​ളി​ക​ളെ ക​ണ്ടെ​ത്തി ശ​ക്ത​മാ​യ നി​യ​മ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ സ​ര്‍​ക്കാ​രി​നോ​ടാ​വ​ശ്യ​പ്പെ​ടു​ന്ന​താ​യും കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍ വ്യ​ക്ത​മാ​ക്കി.
അ​തേ​സ​മ​യം ത​ന്നെ മി​ന്ന​ല്‍ ഹ​ര്‍​ത്താ​ലി​ന്‍റെ മ​റ​വി​ല്‍ ന​ട​ന്ന അ​ക്ര​മ​ങ്ങ​ള്‍ ന്യാ​യീ​ക​രി​ക്കാ​നാ​വി​ല്ല. തി​രി​ച്ച​ടി ന​ല്‍​കു​മെ​ന്ന കെ​പി​സി​സി വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് കെ ​സു​ധാ​ക​ര​ന്‍റെ നി​ല​പാ​ടി​നെ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ അം​ഗീ​ക​രി​ക്കു​ന്നു​ണ്ടോ എ​ന്ന് വ്യ​ക്ത​മാ​ക്ക​ണം. ഹ​ര്‍​ത്താ​ലി​നെ​തി​രെ ജ​ന​ങ്ങ​ളി​ല്‍ പ​ര​ക്കെ എ​തി​ര്‍​പ്പു​യ​ര്‍​ന്നി​ട്ടു​ണ്ട്. അ​തേ​പ​റ്റി സ​ര്‍​വ​ക​ക്ഷി​യോ​ഗം ചേ​ര്‍​ന്ന് ച​ര്‍​ച്ച​ചെ​യ്യ​ണ​മെ​ന്ന് സ​ര്‍​ക്കാ​രി​നോ​ടാ​വ​ശ്യ​പ്പെ​ടു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ഹ​ര്‍​ത്താ​ല്‍ പാ​ടി​ല്ലെ​ന്ന് ഏ​റ്റ​വും അ​ധി​കം വാ​ദി​ക്കു​ന്ന ക​ക്ഷി ത​ന്നെ​യാ​ണ് ഹ​ര്‍​ത്താ​ലി​ന് ആ​ഹ്വാ​നം ചെ​യ്ത​ത്. വാ​ക്കും പ്ര​വൃ​ത്തി​യും ത​മ്മി​ല്‍ ഒ​രു ബ​ന്ധ​വു​മി​ല്ല. ഹ​ര്‍​ത്താ​ലി​നെ തു​ട​ര്‍​ന്ന് നി​ര​വ​ധി സി​പി​എം പ്ര​വ​ര്‍​ത്ത​ക​രെ ആ​ക്ര​മി​ച്ചു. പാ​ര്‍​ട്ടി ഓഫീ​സു​ക​ള്‍ ത​ക​ര്‍​ത്തു. എ​ന്നി​ട്ടും സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ സം​യ​മ​നം പാ​ലി​ക്കു​ക​യാ​യി​രു​ന്നു. സ​മാ​ധാ​ന പൂ​ര്‍​ണ​മാ​യ രാ​ഷ്ട്രീ​യ അ​ന്ത​രീ​ക്ഷം ഉ​ണ്ടാ​ക​ണ​മെ​ന്ന നി​ല​പാ​ടാ​ണ് സി​പി​എ​മ്മി​നു​ള്ള​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ക്രി​സ്ത്യ​ന്‍ പ​ള്ളി​ക​ളെ നി​യ​ന്ത്രി​ക്കാ​ന്‍ നി​യ​മ​നി​ര്‍​മ്മാ​ണ​ത്തി​ന് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഒ​രു​ങ്ങു​ന്നു​വെ​ന്ന വാ​ര്‍​ത്ത അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണ്. അ​ത്ത​രം യാ​തൊ​രു ന​ട​പ​ടി​യും ഇ​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നു. കേ​ര​ള​ത്തി​ന്‍റെ മ​ത​നി​ര​പേ​ക്ഷ​ത ത​ക​ര്‍​ക്കാ​ന്‍ ചി​ല​ര്‍ ന​ട​ത്തു​ന്ന കു​പ്ര​ച​ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണി​ത്. ഇ​ക്കാ​ര്യ​ത്തി​ല്‍ ക്രൈ​സ്ത​വ​സ​ഭ​ക​ള്‍​ക്ക് യാ​തൊ​രു ആ​ശ​ങ്ക​യും വേ​ണ്ടെന്നും കോ​ടി​യേ​രി വ്യ​ക്ത​മാ​ക്കി.