സി​പി​എ​മ്മി​ന്‍റേ​ത് രാ​ഷ്ട്രീ​യ കാ​ട​ത്തം: യൂ​ത്ത് കോ​ണ്‍​ഗ്ര​സ്
Tuesday, February 19, 2019 11:17 PM IST
കൊ​ല്ലം: രാ​ഷ്ട്രീ​യ വൈ​രാ​ഗ്യം ത​ല​യ്ക്കു​പി​ടി​ച്ച സി​പി​എം എ​ന്നും പ്ര​തി​യോ​ഗി​ക​ളോ​ട് കാ​ട​ത്തം മാ​ത്ര​മാ​ണ് പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ള്ള​തെ​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ആ​രോ​പി​ച്ചു.
ഇ​തി​ന്‍റെ ഒ​ടു​വി​ല​ത്തെ ഉ​ദാ​ഹ​ര​ണ​മാ​ണ് പാ​വ​പ്പെ​ട്ട യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രാ​യ കൃ​പേ​ഷി​നേ​യും ശ​ര​ത്‌​ലാ​ലി​നേ​യും നി​ഷ്ഠൂ​ര​മാ​യി പ​തി​യി​രു​ന്ന് കൊ​ല​പ്പെ​ടു​ത്തി​യ​തി​ലൂ​ടെ വെ​ളി​വാ​യി​രി​ക്കു​ന്ന​ത്. ഇ​ത് ആ​ദ്യ​ത്തെ സം​ഭ​വ​മ​ല്ല. ഇ​ത്ത​രം കൊ​ല​പാ​ത​ക​ങ്ങ​ള്‍ ന​ട​ത്തു​ന്ന രാ​ഷ്ട്രീ​യ​പാ​ര്‍​ട്ടി​യു​ടെ അം​ഗീ​കാ​ര​മാ​ണ് റ​ദ്ദാ​ക്കേ​ണ്ട​ത്. ഇ​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത്കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന​ത്ത് രാ​വി​ലെ മു​ത​ല്‍ ഹ​ര്‍​ത്താ​ല്‍ ആ​ച​രി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​വ​ര്‍​ത്ത​ക​ര്‍ രാ​വി​ലെ ചി​ന്ന​ക്ക​ട​യി​ലും താ​ലൂ​ക്ക് ക​ച്ചേ​രി ജം​ഗ്ഷ​നി​ലും ദേ​ശീ​യ​പാ​ത ഉ​പ​രോ​ധി​ച്ചു.
യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ വി​ഷ്ണു സു​നി​ല്‍ പ​ന്ത​ളം, വി​ഷ്ണു വി​ജ​യ​ന്‍, ഡി.​ഗീ​താ​കൃ​ഷ്ണ​ന്‍, ഒ.​ബി.​രാ​ജേ​ഷ്, അ​ജു ചി​ന്ന​ക്ക​ട, ര​ഞ്ജി​ത്, ഹ​ര്‍​ഷാ​ദ്, സ​ച്ചു, ന​വാ​സ്, ഉ​ല്ലാ​സ്, ആ​ര്‍.​കെ. ഷ​ഹീ​ര്‍, പ്ര​ശാ​ന്ത് മു​ണ്ട​യ്ക്ക​ല്‍, ബി​ച്ചു കൊ​ല്ലം തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.
യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ വി​ഷ്ണു സു​നി​ല്‍ പ​ന്ത​ളം, വി​ഷ്ണു വി​ജ​യ​ന്‍, ഡി.​ഗീ​താ​കൃ​ഷ്ണ​ന്‍, ഒ.​ബി.​രാ​ജേ​ഷ്, ഷെ​ഫീ​ക്ക് കി​ളി​കൊ​ല്ലൂ​ര്‍, ഹു​നൈ​സ് തു​ട​ങ്ങി​യ​വ​ര്‍​ക്കെ​തി​രെ പോ​ലി​സ് കേ​സെ​ടു​ത്തു.