കേ​ര​ളം വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് വ​ൻ പു​രോ​ഗ​തി നേ​ടി: മ​ന്ത്രി
Tuesday, February 19, 2019 11:17 PM IST
പു​ന​ലൂ​ർ: പൊ​തു വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞ​ത്തി​ലൂ​ടെ കേ​ര​ളം വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് വ​ൻ പു​രോ​ഗ​തി നേ​ടി​യെ​ടു​ത്തു​വെ​ന്ന് മ​ന്ത്രി കെ.​രാ​ജു പ​റ​ഞ്ഞു.
പു​ന​ലൂ​ർ ഗ​വ​ൺ​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ നൂ​റ്റി പ​തി​നാ​ലാ​മ​ത് വാ​ർ​ഷി​ക​വും വി​ര​മി​ക്കു​ന്ന അ​ധ്യാ​പ​ക​രു​ടെ യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന​വും ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.
മ​ക്ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യി മാ​സം തോ​റും ആ​യി​ര​ക്ക​ണ​ക്കി​ന് രൂ​പ മു​ട​ക്കി അ​ൺ എ​യ്ഡ​ഡ് സ്കൂ​ളു​ക​ളെ ആ​ശ്ര​യി​ക്കു​ന്ന​ത് മ​ന​സി​ലാ​ക്കി​യാ​ണ് കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ മു​ട​ക്കി സ​ർ​ക്കാ​ർ വി​ദ്യാ​ല​യ​ങ്ങ​ൾ ഹൈ​ടെ​ക് സം​വി​ധാ​ന​ത്തി​ലേ​ക്ക് മാ​റ്റി​യെ​ടു​ക്കു​ന്ന​ത്. ഇ​ത് മൂ​ലം അ​ൺ എ​യ്ഡ​ഡ് സ്കൂ​ളു​ക​ൾ ഉ​പേ​ക്ഷി​ച്ച് സ​ർ​ക്കാ​ർ വി​ദ്യാ​ല​യ​ങ്ങ​ളി​ലേ​ക്ക് ര​ക്ഷി​താ​ക്ക​ൾ വി​ദ്യാ​ർ​ഥി​ക​ളെ ചേ​ർ​ക്കു​ക​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
ആ​രോ​ഗ്യ​രം​ഗ​ത്ത് മി​ക​ച്ച നേ​ട്ടം കൈ​വ​രി​ക്കാ​നാ​യ​തി​നാ​ൽ 90 വ​യ​സു​വ​രെ ഇ​പ്പോ​ൾ ജീ​വി​ക്കു​വാ​നാ​കു​ന്നു​ണ്ട്. ഇ​തി​നാ​ൽ അ​ധ്യാ​പ​ക​ര​ട​ക്ക​മു​ള്ള​വ​രു​ടെ പ​രി​ച​യ​സ​മ്പ​ത്ത് പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​വാ​ൻ പെ​ൻ​ഷ​ൻ പ്രാ​യം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നും മ​ന്ത്രി കെ.​രാ​ജു അ​ഭി​പ്രാ​യ​പ്പെ​ട്ടു. വി​ര​മി​ക്കു​ന്ന അ​ധ്യാ​പ​ക​രെ മ​ന്ത്രി ആ​ദ​രി​ച്ചു. പി​ടി​എ.​പ്ര​സി​ഡ​ന്‍റ് വി.​വി.​ഉ​ല്ലാ​സ് രാ​ജ് ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ക​വി ഗി​രീ​ഷ് പു​ലി​യൂ​ർ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും സം​സ്ഥാ​ന -ജി​ല്ലാ ക​ലോ​ത്സ​വ വി​ജ​യി​ക​ളേ​യും ന​ഗ​ര​സ​ഭ ആ​ക്ടിം​ഗ് ചെ​യ​ർ​പേ​ഴ്സ​ൺ കെ.​പ്ര​ഭ ആ​ദ​രി​ച്ചു.
ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ​മാ​രാ​യ ബി.​സു​രേ​ന്ദ്ര​നാ​ഥ തി​ല​ക​ൻ, കെ.​രാ​ജ​ശേ​ഖ​ര​ൻ, പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞം ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ റെ​നി ആ​ന്‍റ​ണി, പ്രി​ൻ​സി​പ്പ​ൽ സു​മ സൂ​സ​ൻ വ​ർ​ഗീ​സ്, സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് എ​സ്.​ഗി​രി​ജ, സ്വാ​ഗ​ത സം​ഘം ജ​ന​റ​ൽ ക​ൺ​വീ​ന​ർ പി.​ജ​യ ഹ​രി, എ​സ്.​എം.​സി.​ചെ​യ​ർ​മാ​ൻ എ​സ്.​സ​ജീ​വ്, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ന്ധ്യാ തു​ള​സി, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് ക​വി​ത സു​ഭാ​ഷ്, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി അ​ജീ​ഷ് എം, ​അ​ധ്യാ​പ​ക പ്ര​തി​നി​ധി അ​ജു എ​സ് ത​മ്പി, സ്കൂ​ൾ ചെ​യ​ർ​പേ​ഴ്സ​ൺ ന​കു​ല​ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.