സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ അ​ത്താ​ണി​യാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് സ​ഹ​ക​ര​ണ പ്ര​സ്ഥാ​ന​ങ്ങ​ൾ: മ​ന്ത്രി കെ.​രാ​ജു
Tuesday, February 19, 2019 11:17 PM IST
കു​ള​ത്തൂ​പ്പു​ഴ: താ​ഴെ ത​ട്ടി​ലെ സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ അ​ത്താ​ണി​യാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് സ​ഹ​ക​ര​ണ പ്ര​സ്ഥാ​ന​ങ്ങ​ളാ​ണെന്നും ആ​ മേ​ഖ​ല​യി​ൽ പ​ണി എ​ടു​ക്കു​ന്ന ജീ​വ​ന​ക്കാ​രു​ടെ അ​വ​കാ​ശ​ങ്ങ​ളും ആ​നു​കൂ​ല്യ​ങ്ങ​ളും നേ​ടി എ​ടു​ത്ത് സം​ര​ക്ഷി​ക്കാ​ൻ സ​ർ​ക്കാ​ർ എ​ല്ലാ​ത​ര​ത്തി​ലും ഇ​ട​പെ​ടു​മെ​ന്നും മ​ന്ത്രി കെ.​രാ​ജു പ​റ​ഞ്ഞു. കേ​ര​ളാ കോ-​ഒാ​പ്പ​റേ​റ്റീ​വ് എം​പ്ലോ​യീ​സ് കൗ​ൺ​സി​ൽ ജി​ല്ലാ​സ​മ്മേ​ള​ന​ത്തി​ൻെ​റ ഭാ​ഗ​മാ​യി ന​ട​ന്ന പ്ര​തി​നി​ധി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്രസംഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേഹം.
കേ​ര​ള​ത്തി​ലെ സ​ഹ​ക​ര​ണ മേ​ഖ​ല​യെ ത​ക​ർ​ക്കാ​നാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കി​യ ന​യ​ങ്ങ​ൾ​ക്കെ​തി​രെ സം​സ്ഥാ​ന സ​ർ​ക്കാ​ർ കൈ​കൊ​ണ്ട നി​ല​പാ​ടു​ക​ളും റി​സ​ർ​വ് ബാ​ങ്കി​നു മു​ന്നി​ൽ സം​ഘ​ടി​പ്പി​ച്ച ശ​ക്ത​മാ​യി പ്ര​തി​ഷേധ​വു​മാ​ണ് മോ​ദി സ​ർ​ക്കാ​രി​ന് അ​തി​ൽ നി​ന്നും പി​ൻ തി​ര​യേ​ണ്ടി വ​ന്ന​തെ​ന്നും അ​ദ്ദേഹം കൂ​ട്ടി​ചേ​ർ​ത്തു.
ഇ​തോ​ട​നു​ബ​ന്ധി​ച്ച് യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന​വും വി​ദ്യാ​ഭ്യാ​സ ആ​വാ​ർ​ഡ് വി​ത​ര​ണ​വും ന​ട​ന്നു. സ്വ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ കെ.​അ​നി​ൽ​കു​മാ​ർ അ​ധ്യക്ഷ​ത വ​ഹി​ച്ച​ യോ​ഗ​ത്തി​ൽ കെസിഇസി ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് പ്ര​കാ​ശ് ല​ക്ഷ​മ​ണ​ൻ പ​താ​ക ഉ​യ​ർ​ത്തി സെ​ക്ര​ട്ട​റി കെ.​വി. പ്ര​മോ​ദ്, സിപിഎെ ദേ​ശീ​യ​കൗ​സി​ൽ അം​ഗം എ​ൻ. അ​നി​രു​ദ്ധ​ൻ, എഎെ​റ്റിയുസി ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് കെ.​എ​സ്.​ഇ​ന്ദു​ശേ​ഖ​ര​ൻ​നാ​യ​ർ, സെ​ക്ര​ട്ട​റി ജി.​ബാ​ബു, ജി​ല്ലാ​കൗ​സി​ൽ അം​ഗം എം.​സ​ലീം, കെസിഇസി സം​സ്ഥാ​ന ജ​ന​റ​ൽ​സെ​ക്ര​ട്ട​റി വി.​എം.​അ​നി​ൽ, അ​ജി​താ​പ്ര​തീ​പ്, എം.​ഷി​ബു, ടി.​എ​ൻ.​ജ​യ​ച​ന്ദ്ര​ൻ, കെ.​എം.​അ​ജ്മ​ൽ, പി.​അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ പ്രസംഗി​ച്ചു.